സീറോ ടു ഹീറോ !

  • December 17, 2019
  • manjappada
  • Fans Blog
  • 0
  • 3080 Views

ഒരിക്കൽ തള്ളി പറഞ്ഞവരെ കൊണ്ട് കയ്യടിപ്പിക്കുക അവരുടെ മനസ്സിൽ ഒരു ഹീറോ ആയി മാറുക..
മികച്ച കളി പുറത്തെടുക്കാൻ കഴിയാത്ത ഓരോ പ്ലയെര്സ് ന്റെയും മനസ്സിൽ ഉണ്ടാകുന്ന ഏറ്റവും വലിയ ആഗ്രഹം ആയിരിക്കും അത്..
അവിടെയാണ് “കാമറോണിയൻ മെസ്സി അഥവാ ബ്ലാസ്റ്റേഴ്‌സ് ന്റെ സ്വന്തം മെസ്സി ” ആ ആഗ്രഹം സഫലം ആക്കിയിരിക്കുന്നത്..

സിഡോ, മരിയോ ആർക്യുസ്‌, സൂയവർലൂണ്, ഓഗ്‌ബെച്ചേയും അടങ്ങിയ വിദേശ താരങ്ങൾക്ക് ഇടയിലേക്ക് മെസ്സി എത്തിയപ്പോൾ അതൊരു മോശം സൈനിങ്‌ ആയി എല്ലാവരും കണക്കാക്കി.
ഓഗ്‌ബെച്ച ക്ക് ഒരു പകരക്കാരൻ സ്‌ട്രൈക്കിങ് സോൺ ൽ ഇല്ല എന്നും കരുതി.
ആദ്യ മത്സരങ്ങളിൽ താളം കണ്ടെത്താൻ നന്നായി ബുദ്ധിമുട്ടിയ അദ്ദേഹം തന്റെ ഹാർഡ് വർക്ക്‌ ഉം ഡെഡിക്കേഷൻ ഉം കൊണ്ട് പിന്നീട് ഉള്ള മത്സരങ്ങളിൽ തിരിച്ചു വരുന്ന കാഴ്ച ശെരിക്കും വളർന്നു വരുന്ന ഏതൊരു ഫുട്ബോൾ പ്ലയെർ നെ സംബന്ധിച്ചും ഒരു മാതൃക ആണ്.
ഓഗ്‌ബെച്ച യുടെയും റാഫിയുടെയും പരിക്കിൽ വേറൊരു സ്‌ട്രൈക്കർ ന്റെ ഓപ്ഷൻ ഇല്ലാത്ത സിറ്റുവേഷൻ ൽ മികച്ച പ്രകടനത്തോടെ ആ കുറവുകൾ നികത്തുന്ന കാഴ്ച ആണ് കണ്ടത്..
ഗോവ ക്ക് എതിരെ പ്രശാന്ത് ന്റെ ക്രോസ്സ് ൽ നിന്നും നേടിയ ഗോളിൽ തുടങ്ങിയ മെസ്സി മുംബൈക്ക് എതിരെ മികച്ചൊരു ബൈസിക്കിൾ കിക്ക് ലൂടെ ഗോൾ ആക്കാനുള്ള ശ്രമം അമരീന്ദർ ന്റെ കിടിലൻ സേവ് ഇല്ലായിരുന്നു എങ്കിൽ ഈ സീസണിലെ തന്നേ മികച്ച ഗോൾ ആയി മാറിയേനെ അത്.

രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്നും തിരിച്ചു അടിച്ചു സമനില നേടുമ്പോൾ തുർച്ചയായി മൂന്നാം മത്സരത്തിലും സ്കോർ ചെയ്തു കൊണ്ട് മെസ്സി തന്റെ ജോലി ഭംഗിയായി നിർവഹിച്ചു.
ഓരോ മത്സരങ്ങൾ കഴിയും തോറും മെച്ചപ്പെട്ടു കൊണ്ടിരിക്കുന്ന മെസ്സിയിൽ നിന്നും ഇപ്പോൾ ആളുകൾ ഒരുപാട് പ്രതീക്ഷിക്കുന്നുണ്ടു.
സ്റ്റാർ സ്‌ട്രൈക്കർ ഓഗ്‌ബെച്ചേ യുടെ അഭാവം ഒരു പരിധി വരെയും മെസ്സി ഒറ്റക്ക് നികത്തുന്നുണ്ട് എന്നത് ഒരു ശുഭ സൂചനയായാണ്.

പോയിന്റ് ടേബിളിൽ മുന്നോട്ടു ഉള്ള യാത്രയിൽ മെസ്സിയുടെ പ്രകടനം ഏറെ നിർണായകം തന്നേ ആയിരിക്കും എന്ന് പ്രതീക്ഷിക്കാം.
ഒന്നുമില്ലാത്തിടത് നിന്നും മെസ്സി പൊളിയാണ് എന്ന് ഓരോരുത്തരും പറഞ്ഞിട്ടുണ്ടെൽ
അതാണ്‌

“സീറോ ടു ഹീറോ ”

– സിനാൻ ഇബ്രാഹിം

Facebook Comments

error: Content is protected !!