
കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച നീക്കങ്ങളിൽ ഒന്നായി Young Blasters -Sporthood പാർട്ണർഷിപ്പിനെ വിലയിരുത്താം.
ബെംഗളൂരു എഫ്സിയുടെ ഗ്രാസ്സ് റൂട്ട് പ്രോഗ്രാമുമായി കൈകോർത്തു മികച്ച നേട്ടങ്ങൾ അവർക്കായി കൈവരിച്ച സ്ഥാപനമാണ് Sporthood.
അണ്ടർ-13, അണ്ടർ-15, അണ്ടർ-18 ഐ ലീഗിൽ ബെംഗളൂരു എഫ്സിയുടെ മേധാവിത്വത്തിൽ വലിയ പങ്കുവഹിച്ചത് ബെംഗളൂരു എഫ്സി സോക്കർ സ്കൂൾസ് -Sporthood പാർട്ണർഷിപ്പ് ആണ്.
ബെംഗളൂരു എഫ്സി സോക്കർ സ്കൂളിനു റിലയൻസ് അക്കാഡമിയോടൊപ്പം AFC യുടെ 2 സ്റ്റാർ സ്റ്റാറ്റസ് ലഭിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചത് sporthood ആണ്.
അവർ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രാസ്സ്റൂട്ട് പ്രോഗ്രാം ആയ യംഗ് ബ്ലാസ്റ്റേഴ്സുമായി സഹകരിക്കുന്നത് നമുക്കും വലിയ പ്രതീക്ഷയാണ് നൽകുന്നത്.
മികച്ച അടിസ്ഥാന സൗകര്യങ്ങളും മികവുറ്റ പരിശീലകരും മികച്ച ട്രെയിനിങ് സെന്ററുകളും ഇതിലൂടെ ലഭിക്കും.യുവ പ്രതിഭകളെ കണ്ടെത്തി അവരുടെ കഴിവ് തെളിയിക്കാൻ അവസരം നൽകുകയും അവർക്കായി മത്സരങ്ങൾ സംഘടിപ്പിക്കുകയും ഡെവലപ്പ് ചെയ്യുകയും ഇവരുടെ ചുമതലകൾ ആണ്.
കേരള ബ്ലാസ്റ്റേഴ്സ് മികച്ച രീതിയിൽ മുന്നോട്ടു പോകുന്നതിന്റെ സൂചനയായി ഉറപ്പായും ഇതിനെ കണക്കാക്കാം.
Facebook Comments