സ്വാഗതം റാഫിക്ക, നമ്മുടെ സ്വന്തം ഹെഡ്മാസ്റ്റർ !!!

  • August 28, 2019
  • manjappada
  • Club News
  • 0
  • 1219 Views

ഐഎസ്എൽ മൂന്നാം സീസൺ ഫൈനൽ !!!

മഞ്ഞതിരമാലകൾ അലയടിക്കുന്ന കലൂർ സ്റ്റേഡിയം..!!!

ആദ്യ സീസണിൽ കയ്യെത്തും ദൂരത്തു നഷ്ടപ്പെട്ട കിരീടം തിരിച്ചു പിടിക്കാം എന്നാ ആത്മവിശ്വാസത്തോടെ പതിനായിരങ്ങൾ ആർത്തിരമ്പുന്ന സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് 37 ആം മിനിറ്റ് ൽ അദ്ദേഹത്തിന്റെ ബുള്ളറ്റ് ഹെഡർ കൊൽക്കത്ത വല തുളക്കുമ്പോൾ ഒരു നിമിഷമെങ്കിലും ഓരോരുത്തരും ആ കപ്പ്‌ കയ്യിൽ എത്തി എന്നാ തോന്നൽ ഉളവാക്കി. അതിനു കാരണക്കാരൻ ആയിരുന്നതും മറ്റാരുമല്ല ഹെഡ് മാസ്റ്റർ എന്ന വിളിപ്പേരിൽ എല്ലാവരുടെയും മനസ്സിൽ സ്ഥാനമുറപ്പിച്ച കാസർഗോഡുകാരൻ മുഹമ്മദ്‌ റാഫി, നമ്മുടെ സ്വന്തം റാഫിച്ച .

നിർഭാഗ്യം കൊണ്ട് ആ ഐഎസ്എൽ കപ്പും വഴുതി പോയി, എല്ലാം കൊണ്ടും ഒരു അഗ്നി പരീക്ഷ തന്നേ ആയിരുന്നു റാഫി യെ സംബന്ധിച്ചു ആ ഫൈനൽ.ഫോമില്ലായ്മ അലട്ടിയ സീസണിൽ ഒരുപാട് വിമർശനങ്ങൾ കേട്ടു മുന്നോട്ടു പോകുമ്പോൾ ആണ് ചെറിയ പരിക്കും അദ്ദേഹത്തിനെ വേട്ടയാടുന്നത്. എങ്കിലും ടീമിനോടുള്ള ആ കമ്മിറ്റ്മെന്റ് ന് കിട്ടിയ പ്രതിഫലം പോലെ ആയിരുന്നു ആ ഫൈനൽ ഗോൾ.

2009-10 സീസണിൽ ഐ ലീഗ് പ്ലയെർ ഓഫ് ദി സീസൺ ആകുന്നതോടെ ആണ് മുഹമ്മദ്‌ റാഫി എന്നാ പേര് ഇന്ത്യൻ ഫുട്ബോൾ ൽ കേട്ടു തുടങ്ങുന്നത്..

ഐഎസ്എൽ ആദ്യ സീസണിൽ കൊൽക്കത്തക്കായി ബൂട്ട് കെട്ടിയ അദ്ദേഹം ആദ്യ ഐഎസ്എൽ കിരീടത്തിൽ മുത്തമിടാൻ ഉള്ള ഭാഗ്യവും ലഭിച്ചു. അടുത്ത സീസണിൽ കേരളത്തിലേക്ക് എത്തിയ റാഫി യുടെ മികച്ച സീസൺ ആയിരുന്നെങ്കിലും ടീം പിന്നോക്കം പോയി. മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അടുത്ത സീസണിലും ബ്ലാസ്റ്റേഴ്‌സ് ൽ കളിച്ച അദ്ദേഹം മറ്റൊരു ഫൈനൽ കളിച്ചെങ്കിലും ഇത്തവണ പഴയ ടീമിനോട് തോൽക്കാൻ ആയിരുന്നു വിധി..

അടുത്ത സീസണിൽ ചെന്നൈയിൽ പോയ റാഫി അവിടെ ഒരു ഐഎസ്എൽ കിരീടത്തിൽ കൂടി മുത്തമിടുന്നതിൽ പങ്കാളി ആയി. ഒരു സീസൺ കൂടി അവിടെ പൂർത്തിയാക്കിയാക്കിയതിനു ശേഷമുള്ള ഈ മടങ്ങി വരവ് ശെരിക്കും ആവേശം ഉളവാക്കുന്നത് ആണ്.

രണ്ടു ഐഎസ്എൽ കിരീടം നേടിയ മൂന്ന് ഫൈനലുകൾ കളിച്ച ചുരുക്കം കളിക്കാരിൽ ഒരാൾ ആയ അദ്ദേഹം മടങ്ങി വരുമ്പോൾ ഒരു ഫൈനലും കന്നി ഐഎസ്എൽ കപ്പ്‌ ഉം സ്വപ്നം കാണുന്നു. പ്രായം 37 ആയെങ്കിലും എഫ്‌സി കപ്പ്‌ ലെ അദ്ദേഹത്തിന്റെ പ്രകടനം കണ്ടവർക്ക് അറിയാം ഇനിയും അദ്ദേഹത്തിന്റെ ആവനാഴിയിൽ അമ്പുകൾ ബാക്കിയുണ്ടെന്ന്…

– സിനാൻ ഇബ്രാഹിം

Facebook Comments