
പ്രതിരോധ താരമായ ജെയ്റോക്ക് സീസൺ നഷ്ടമാകും എന്നു ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചിരുന്നു. 27 വയസ്സുകാരനായ മേസിഡോണിയൻ താരത്തെ ജയ്റോക്ക് പകരക്കാരനായി ബ്ലാസ്റ്റേഴ്സ് എത്തിച്ചിരിക്കുന്നു. താരം നേരത്തെ ടീമിനൊപ്പം എത്തി എന്നുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.
മേസിഡോണിയൻ ഫുട്ബോൾ ലീഗിലെ പല ക്ലബ്ബുകൾക്കായി താരം കളിച്ചിട്ടുണ്ട്. FK Skopje, Napredok Kicevo, Teteks എന്നീ ടീമുകളിൽ പ്രതിരോധ താരമായും പ്രതിരോധ മധ്യനിര താരമായും വ്ലാട്കോ കളത്തിൽ ഇറങ്ങിയിട്ടുണ്ട്. മെക്സിക്കൻ, അർമേനിയൻ, സിപ്രോയിറ്റ് , സൗദി എന്നീവാടങ്ങളിലെ ലീഗുകളിലും താരം ബൂട്ട് കെട്ടിയിട്ടുണ്ട്. ഇന്ന് ബെംഗളൂരുവുമായുള്ള മത്സരത്തിൽ താരം ഉണ്ടാകുമോ എന്നാണ് ആരാധക വൃന്ദങ്ങളിലെ ഇപ്പോഴത്തെ ചർച്ച. ബ്ലാസ്റ്റേഴ്സ് ഗോൾവലക്കു മുമ്പിലെ മറ്റൊരു ഉരുക്കു കോട്ടയകട്ടെ വ്ലാട്കോ ഡ്രോബറോവ്.
– അനന്ദു വി
Facebook Comments