സ്വാഗതം സാമുവൽ ലാൽമുവൻപുയ !!!

  • September 2, 2019
  • manjappada
  • Club News
  • 0
  • 1350 Views

ഷില്ലോങ് ലജോങിന്റെ 21 കാരനായ മധ്യനിര താരത്തെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. 6 വർഷക്കാലം ചണ്ഡീഗഡ് ഫുട്ബോൾ അക്കാഡമിയുടെ ഭാഗമായിരുന്ന സാമുവേൽ 2016 ലാണ് ഷില്ലോങ് ലജോങ്മായി കാരറിലെത്തിയത്. U19 ഐ ലീഗിൽ ഷില്ലോങിന് വേണ്ടി കളിച്ച ശേഷം ആണ് സീനിയർ ടീമിലേക്ക് സാമുവേൽ തിരഞ്ഞെടുക്കപ്പെട്ടത്.

2017-18 ഐ ലീഗ്‌ എമർജിങ് പ്ലേയർ ആയിരുന്നു സാമുവൽ. ലജോങിനായി താരം 64 കളികളിൽ നിന്നു 13 ഗോൾ നേടുകയും നിരവധി അസിസ്റ്റുകൾ നേടുകയും ചെയ്തു. സാമുവലിന്റെ അസാമാന്യ ഫ്രീകിക്കുകൾ സോഷ്യൽ മീഡിയകളിൽ ഇതിനോടകം ട്രെൻഡിങ് ആണ്. ബ്ലാസ്റ്റേഴ്‌സ് ഇതുവരെ മിസ്സിങ് ആയ ഒരു ഡെഡ് ബോൾ സ്‌പെഷ്യലിസ്റ്റ് ആകാൻ സാമുവേലിന് കഴിയും എന്നാണ് ആരാധകർ വിശ്വവസിക്കുന്നത്.

കഴിഞ്ഞ സീസൺ ക്യാപ്റ്റൻ പട്ടവും സാമുവേലിനെ തേടി എത്തി, ഐ ലീഗിലെ തന്നെ പ്രായം കുറഞ്ഞ രണ്ടാമത്തെ ക്യാപ്റ്റൻ ആണ് സാമുവേൽ.

സെർജിയോ സിഡോണച്ച, മരിയോ അർക്യുസ്‌, മൗസ്തഫ തുടങ്ങിയ വിദേശ മധ്യനിര താരങ്ങളുടെ പരിചയപാടവും മറ്റു ഇന്ത്യൻ മധ്യനിര താരങ്ങൾക്കൊപ്പം സാമുവേലുനും ഉയരാൻ സാധിക്കും എന്നാണ് ആരാധകരുടെ ആഗ്രഹം… കന്നി ഐഎസ്എൽ കിരീടം സ്വപ്നം കാണുന്ന മഞ്ഞപ്പടയ്ക്ക് ഏറെ പ്രതീക്ഷ ആണ് ഈ സീസണിലെ മധ്യനിര.

– അനന്ദു വി

Facebook Comments