ഒരുമ നമ്മുടെ പെരുമ !!!

  • April 9, 2020
  • manjappada
  • Fans Blog
  • 0
  • 1240 Views

കഴിഞ്ഞ രണ്ടു ദിവസങ്ങളായി ട്വിറ്റെർ ൽ സാൻ ബാസ് മീഡിയ നടത്തി വന്ന ട്വിറ്റെർ പോളിൽ ഇൻഡോനേഷ്യൻ ക്ലബ് ആയ പേഴ്സിബ് ബന്ധുങ്‌ നെ തോൽപ്പിച്ചു കൊണ്ട് അടുത്ത റൗണ്ടിലേക്ക് കടന്നു. എതിരാളികൾ നമ്മൾ ആണെന്ന് അറിഞ്ഞത് മുതൽ ബ്ലാസ്റ്റേഴ്‌സ് നെതിരെ ശക്തമായ രീതിയിൽ തന്നെ ട്രോളുകൾ ഇറക്കി കൊണ്ട് ആയിരുന്നു പേഴ്സിബ് തുടക്കമിട്ടത്. പലപ്പോഴും അതിരു കവിഞ്ഞ ട്രോളുകളുമായി അത് മാറി.

അവർക്കുള്ള ഓൺലൈൻ സപ്പോർട്ട് ൽ ഉള്ള കോൺഫിഡൻസോ അല്ലെങ്കിൽ ഓവർകോൺഫിഡൻസോ ആയിരിക്കാം അതിനു കാരണം. ISL -ലെ പോളുകൾ പോലെ അത്ര എളുപ്പം വിജയിക്കാൻ കഴിയുന്ന ഒന്ന് ആയിരിക്കില്ല എന്നാ ബോധ്യത്തോടൊപ്പം ഓരോരുത്തരും മുന്നിട്ടിറങ്ങി. മഞ്ഞപ്പടയുടെ ഓരോ മെംബേർസ് നു നന്ദി പറയുന്നതിനൊപ്പം ഈ അവസരത്തിൽ മറക്കാൻ പറ്റാത്ത കുറച്ചു പേരുകൾ കൂടി ഉണ്ട്.
Fc ഗോവ, ഒഡിഷ, fc കേരള എന്നീ ക്ലബ്ബുകൾക്കും ഒപ്പം ഈസ്റ്റ്‌ ബംഗാൾ, ജെംഷേദ്പുർ, Atk എന്നീ സപ്പോർട്ടേഴ്‌സ് ക്ലബ് നും നന്ദി അറിയിക്കുന്നു.
അത് പോലെ തന്നെ മറ്റു ക്ലബ് കളുടെ സപ്പോർട്ടേഴ്‌സ് ന്റെ സപ്പോർട്ട് ഉം ലഭിച്ചിട്ടുണ്ട്.
അവരോടൊപ്പം ക്രിക്കറ്റ്‌ പ്രേമികളുടെ സപ്പോർട്ട് കൂടി ചേർന്നപ്പോൾ സപ്പോർട്ട് വളരെ വലുതായി മാറി.
ISL ന്റെ സമയത്തു പല അങ്ങോട്ടും ഇങ്ങോട്ടും ട്രോളുകൾ ഉണ്ടാകും എന്ന് കരുതി പുറത്തു നിന്ന് ഒരാൾ ഇവിടെ ഉള്ളവരിൽ ഒരാളെ ട്രോള്ളാൻ വന്നാൽ പിള്ളേർ അങ്ങ് ഒന്നിക്കും എന്ന് കാണിച്ചു കൊടുത്തു.

ഒരിക്കൽ കൂടി എല്ലാവരോടും നന്ദി അറിയിക്കുന്നു..
ഒരുമ നമ്മുടെ പെരുമ…

Facebook Comments