കപ്പിത്താന്റെ മടക്കം !

  • May 22, 2020
  • manjappada
  • Fans Blog
  • 0
  • 1178 Views

2014 july 22 മുംബൈ ൽ ISL ആദ്യ സീസണ് മുന്നോടിയായി ഡൊമസ്റ്റിക് പ്ലയെര്സ് നു വേണ്ടിയുള്ള ഡ്രാഫ്റ്റ് നടക്കുന്നു..
ആദ്യ റൗണ്ടിൽ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ് ആയ മെഹ്താബ് നെ സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്‌സ് ന്റെ രണ്ടാം റൗണ്ട് ആയിരുന്നു എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞത്..
അത് വരെയും അധികം കേട്ടു പരിജയം ഇല്ലാതിരുന്ന ഒരു പേര് സന്ദേശ് ജിങ്കൻ..
ഒട്ടും പരിചിതം അല്ലാതിരുന്ന ആ മുഖം ഒരൊറ്റ സീസണിൽ ബ്ലാസ്റ്റേഴ്സിന് ഒപ്പം തന്നേ കാണികളുടെ മനസിലേക്ക് കയറി..
അതൊരു തുടക്കമായിരുന്നു
ആദ്യ സീസണിൽ ഫൈനലിൽ എത്തിയതിൽ നല്ലൊരു പങ്കു വഹിച്ചിരുന്നു ഈ ചെറുപ്പക്കാരൻ.
അവിടുന്നിങ്ങോട്ട് ഒരു ഉയർച്ചയിലേക്കുള്ള ചവിട്ടുപടിയായിരുന്നു.
ഹാർഡ്‌വർക്ക് ഉം കമ്മിറ്റ്മെന്റ് ഉം കൂടി ചേർന്നപ്പോൾ ആളുകളുടെ പ്രിയപ്പെട്ടവനായി മാറി…
പ്രതിരോധകോട്ട കാക്കാൻ ഒപ്പമുണ്ടായിരുന്ന പലരും മാറി മാറി വന്നപ്പോഴും ഒരറ്റത്ത് ജിങ്കൻ ഉണ്ടായിരുന്നു..
കീൻ ലൂയിസ് ന്റെ ഷോട്ട് ബ്ലോക്ക് ചെയ്യാൻ സ്വന്തം നെഞ്ച് കൊണ്ട് ബ്ലോക്ക്‌ ചെയ്യാൻ ശ്രമിച്ച സീൻ ഒന്നും ആരും മറന്നു കാണാനിടയില്ല..
ചെന്നൈ ലെ മറീന അറീന യിൽ അവസാന നിമിഷം ck വിനീത് നു കൊടുത്ത ആ ക്രോസ്സ് അധികമാരും മറന്നുകാണാനിടയില്ല.
ഇതിനിടയിൽ ടീമിനെ നയിക്കാനുള്ള വലിയൊരു ഉത്തവാദിത്തവും വന്നു ചേർന്ന്..
അങ്ങനെ ബ്ലാസ്റ്റേഴ്‌സ് ന്റെ കപ്പിത്താൻ ആയി മാറി..
ഇതിനൊക്കെ ഇടയിൽ ഇന്ത്യൻ ടീമിലേക്കുള്ള ക്ഷണവും എത്തി..
എല്ലാം നല്ല രീതിയിൽ പോകുന്ന സമയത്താണ് അപ്രതീക്ഷിതമായി ഉള്ള പരിക്ക് എത്തുന്നത്..
കപ്പിത്താന്റെ പരിക്ക് കപ്പലിനെയും ആടിയുലച്ചു..
പരിക്കിൽ നിന്നും മോചിതൻ ആയികൊണ്ടിരിക്കെ ആയിരുന്നു ജിങ്കൻ കേരള ബ്ലാസ്റ്റേഴ്‌സ് വിടുന്നു എന്നാ വാർത്ത എത്തുന്നത്..
ഒരു പ്ലയെർ നേക്കാൾ അപ്പുറം ടീം ആണ് വലുത് എന്നാ കാര്യം മനസ്സിലാക്കുമ്പോൾ ഒരു പക്ഷെ അതൊരു നല്ലതിന് വേണ്ടി ആയിരിക്കാം..
ഇന്ന് ഇന്ത്യയിൽ നിലവിൽ ഉള്ള ഏറ്റവും മികച്ച സെന്റർ ബാക്ക് കളിൽ ഒരാൾ എന്ന പേരോട് കൂടിയാണ് ജിങ്കൻ പടിയിറങ്ങുന്നത്…
താങ്ക്യു ഫോർ ബ്യൂട്ടിഫുൾ മെമ്മറീസ്…

ജിങ്കൻ എന്ന പയ്യൻ വന്നത് പോലെ മറ്റൊരാൾ വരുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കാം..
നമ്മുക്ക് ടീമിനൊപ്പം സഞ്ചരിക്കണം കാരണം ഫുട്ബോൾ ൽ വ്യക്തികൾക്ക് അപ്പുറം ക്ലബ്ബിനാണ് സ്ഥാനകൂടുതൽ..
നമുക് പ്രതീക്ഷിക്കാം നല്ലൊരു നാളെക്കായി..

✒️ സിനാൻ ഇബ്രാഹിം

Facebook Comments

error: Content is protected !!