ബ്ലാസ്റ്റേഴ്‌സ് ഗോൾവല കാക്കാൻ രഹനേഷും, Swagatham T.P Rehenesh !!!

  • July 24, 2019
  • manjappada
  • Club News
  • 0
  • 851 Views

ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസണിന് മുന്നൊരുക്കമായി ആവനാഴിയിലെ അസ്ത്രങ്ങൾക്ക് മൂർച്ച കൂട്ടി കേരള ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ സീസണുകളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് fc യിലെ നിറസാന്നിധ്യമായിരുന്ന അവരുടെ മലയാളി ഗോൾകീപ്പർ ടി.പി രഹനേഷിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

ISL ആദ്യ സീസൺ മുതൽക്കുതന്നെ രഹനേഷിനെ ടീമിലെത്തിക്കാൻ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്ന ആരാധകർക്ക് തൃപ്തി നൽകുന്ന വാർത്തയാണ് ഇത്. രഹനേഷിന്റെ സൈനിങ്ങോട് കൂടി ഈ സീസണിലേക്കുള്ള ഗോൾകീപ്പേഴ്സിന്റെ ക്വാട്ട ബ്ലാസ്റ്റേഴ്‌സ് പൂർത്തിയാക്കിയിരിക്കുകയാണ്. ഐ ലീഗ് ബെസ്റ് ഗോൾകീപ്പർ ആയിരുന്ന ബിലാൽ ഖാനും, ഇന്ത്യൻ ആരോസ് ഗോൾകീപ്പർ ആയിരുന്ന ലൗപ്രീത് സിങും, ഷിബിൻ രാജിനുമൊപ്പം രഹനേഷ് കൂടി ചേരുന്നതോടെ അതിശക്തമായ ഗോൾ കീപ്പിംഗ് നിരയാണ് എൽക്കോ ഷാറ്റൊരി വരുന്ന സീസണിലേക്ക് തയ്യാറാക്കിയിരിക്കുന്നത്.

കോഴിക്കോട് സ്വദേശിയായ രഹനേഷ് തന്റെ പ്രൊഫഷണൽ കരിയർ ആരംഭിക്കുന്നത് 2012 ൽ ONGC യിലൂടെയാണ്. തുടർന്ന് മുംബൈ ടൈഗേഴ്‌സ്, ഷില്ലോങ് ലജോങ് fc, നോർത്ത്ഈസ്റ്റ് യുണൈറ്റഡ് fc, ഈസ്റ്റ് ബംഗാൾ fc എന്നീ ടീമുകളുടെ ഗോൾ വല കാത്ത ശേഷമാണ് രഹനേഷ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്.

ഇതോടുകൂടി ഒരുപിടി മികച്ച സൈനിംഗുകളുമായി കേരള ബ്ലാസ്റ്റേഴ്‌സ് സീസണിന് മുന്നേ തന്നെ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. രണ്ടുതവണ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ ISL ട്രോഫി ഇത്തവണ ഉറപ്പായും കേരള ബ്ലാസ്റ്റേഴ്‌സ് ഉയർത്തുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ആരാധകർ.

– Akhil Dev

Facebook Comments

error: Content is protected !!