തികച്ചും മോശമായിരുന്ന ആദ്യ പകുതിയിലെ പ്രകടനം എല്ലാം മാറ്റിമറിച്ചു കൊണ്ട് രണ്ടാം പകുതിയിൽ തിരിച്ചു വന്നിരിക്കുകയാണ് മലയാളികളുടെ സ്വന്തം കേരളാ ബ്ലാസ്റ്റേഴ്സ്. ആദ്യ പകുതിയിൽ 2-0 എന്ന നിലയിൽ പുറകിൽ നിന്നിട്ടും രണ്ടാം പകുതിയിൽ കിട്ടിയ പെനാൽറ്റി മിസ്സ് ആക്കിയിട്ടും, സ്ലാവിസയുടെയും സി.കെ വിനീതിന്റെയും ഗോളുകൾ ബ്ലാസ്റ്റേഴ്സിനെ തോൽവിയിൽ നിന്നും കരകയറ്റി സമനിലയിൽ എത്തിച്ചിരിക്കുന്നു. തോൽവി വഴങ്ങി എന്ന് ഉറപ്പിച്ചു നിൽക്കുമ്പോഴായിരുന്നു ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ഒരു പെനാൽറ്റി കിട്ടിയത്. സ്ലാവിസയെ ഫൗൾ ചെയ്തതിനായിരുന്നു അത്. എന്നാൽ പെനാൽറ്റി…
Read More