പുതിയ പ്രതീക്ഷകൾ !!!

  • February 26, 2020
  • manjappada
  • Fans Blog
  • 0
  • 10616 Views

ഒഡിഷക്ക് എതിരായ മത്സരത്തോടെ ISL ആറാം സീസണിൽ ബ്ലാസ്റ്റേഴ്‌സ് ന്റെ യാത്ര ഏഴാം സ്ഥാനത്തു അവസാനിപ്പിച്ചു. പക്ഷെ സീസണിൽ കളികൾ കണ്ടവർക്ക് അറിയാം ഇതിലും ബെറ്റർ ഒരു പൊസിഷൻ ബ്ലാസ്റ്റേഴ്‌സ് അർഹിച്ചിരുന്നു.
ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിലെ തന്നെ മികച്ച പ്രകടനങ്ങൾ കണ്ട ഒരു സീസൺ കൂടി ആയിരുന്നു ഇത്.

പക്ഷെ എന്ത് കൊണ്ട് പിന്നോക്കം പോയി.
പ്രീസീസണിലെ പാളിച്ചയിൽ തുടങ്ങി ടീമിന്റെ പ്രധാനതാരങ്ങൾ ഓരോരുത്തരായി പരിക്കിന്റെ പിടിയിൽ അകപ്പെട്ടപ്പോഴും എൽക്കോ യെ സമ്മന്ധിച്ചു ഓരോ മത്സരത്തിലും വ്യത്യസ്ത ഇലവനെ ഇറക്കേണ്ട അവസ്ഥ നിർബന്ധിതമായി തീർന്നു.

എങ്കിലും മത്സര ഫലങ്ങൾ അനുകൂലം അല്ലെങ്കിൽ പോലും മൂന്നോ നാലോ മത്സരങ്ങളിൽ ഒഴികെ മികച്ച പ്രകടനങ്ങൾ തന്നേ ആരുന്നു കാഴ്ച വെച്ചിരുന്നത്..
പ്രതിരോധത്തിലെ പാളിച്ചകൾക്ക് കാരണവും zuiverloon, ജൈറോ, ജിങ്കൻ, എന്നിവരുടെ പരിക്കും കാരണം ആയിരിക്കണം.

ജീക്സൺ സിംഗ്, ജെസ്സെൽ, രാഹുൽ അങ്ങനെ മികച്ച ഒരു പിടി ഇന്ത്യൻ യുവ താരങ്ങൾക്ക് ഒപ്പം ഓഗ്‌ബെച്ചേ, മെസ്സി, മുസ്തഫ എന്നിവരെ കൂടി ലഭിച്ച ഒരു സീസൺ ആണ്.
ഹൈദരാബാദ് നു എതിരെ 5-1, ടോപ്പിൽ ഉള്ള കൊൽക്കത്ത ക്ക് എതിരെ ഹോം ലും എവേ ലും വിജയം, ഇത് വരെ തോൽപ്പിക്കാൻ കഴിയാത്ത ബാംഗ്ളൂർ നെതിരെ ആദ്യ വിജയം ഗോവ ക്ക് എതിരെയുള്ള പോരാട്ടം,
ഇവയെല്ലാം സീസണിലെ സന്തോഷങ്ങൾ ആണ്..

ഈ സീസണിലെ പ്രശ്നങ്ങൾ ആയ പ്രതിരോധം, ഗോൾ കീപ്പർ എന്നിവ ശക്തിപ്പെടുത്തുന്ന ഭാഗമായി പല പ്രധാന പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്..
ഈ ടീമിൽ വലിയ മാറ്റങ്ങൾ ഒന്നുമില്ലാതെ എൽക്കോ യുടെ കീഴിൽ പോരായ്മകൾ പരിഹരിച്ചു അടുത്ത സീസണിൽ തിരിച്ചു വരാൻ കഴിയട്ടെ എന്ന് നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം..

-സിനാൻ ഇബ്രാഹിം

Facebook Comments