Moustapha Gning The Defensive Wall !!!

  • October 26, 2019
  • manjappada
  • Fans Blog
  • 0
  • 4084 Views

ഏറെ നാളായി നമ്മുടെ ടീം നേരിട്ടിരുന്ന ഒരു പ്രശ്നം ആയിരുന്നു മികച്ചൊരു ഡിഫൻസീവ് മിഡ്ഫീൽഡർ ന്റെ അഭാവം. മെഹ്താബിന് ശേഷം പലരും വന്നു പോയെങ്കിലും അത് പോലെ ഒരു ഇമ്പാക്ട് ഉണ്ടാക്കാൻ ആർക്കും കഴിയാതെ പോയി. ഒടുവിൽ ആ പ്രശ്നത്തിന് പരിഹാരം എന്നാ പോലെയാണ് മുസ്തഫ ഗിനിങ് എന്നാ സെനഗലീസ് പ്ലയെർ ന്റെ വരവ്. എങ്ങനെ ആയിരിക്കണം ഒരു ഡിഫൻസീവ് മിഡ്ഫീൽഡർ എന്ന് ആദ്യ മത്സരങ്ങളിൽ തന്നേ അദ്ദേഹം കാണിച്ചു തന്നിരിക്കുകയാണ്. കൂടുതൽ വിലയിരുത്തലുകൾക്ക് സമയം ആയില്ലെങ്കിലും ഒരുപാട് പ്രതീക്ഷകൾ നൽകുന്നത് ആണ് ഈ പ്രകടനം. ഒരു ബോക്സ്‌ ടു ബോക്സ്‌ പ്ലയെർ ആയിട്ടാണ് ആദ്യ മത്സരത്തിൽ മുസ്തഫ കളിച്ചതെങ്കിൽ രണ്ടാം മത്സരത്തിൽ കുറച്ചു ഡിഫൻസീവ് ആയിട്ടും ആണ് കളിച്ചത്. സന്ദേശ് ജിങ്കൻറെ പരിക്കും പൂർണമായും ഫിറ്റ്‌ അല്ലാത്ത ജൈറോ യും സുയിവർലൂണും ഫോമിൽ അല്ലാത്ത ബിലാൽ ന്റെയും ഒരുപരിധി വരെ ഉള്ള ബുദ്ധിമുട്ടുകൾ നികത്താൻ മുസ്തഫ യെ കൊണ്ട് സാധിക്കുന്നുണ്ട്.

ആദ്യ മത്സരത്തിൽ അദ്ദേഹത്തിന്റെ ചില ടാക്കിളുകൾ എത്ര നീറ്റ് ആൻഡ് ക്ളീൻ ആയിരുന്നു എന്നത് കളി കണ്ട ഓരോരുത്തരും കണ്ടിരുന്നത് ആണ്. എ ലീഗ് പ്ലയെര്സ് ആയ റോയ് കൃഷ്ണ യും ഡേവിഡ് വില്യംസ് ഉം ഒപ്പം ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളായ സൂസൈരാജ് ഉം ജയേഷ് റാണയും അടങ്ങുന്ന ഈ സീസണിലെ തന്നേ ഏറ്റവും അപകടം വിതക്കാൻ കെൽപ്പുള്ള മുന്നേറ്റ നിരയെ പൂട്ടിയതിൽ മുസ്തഫ യുടെ പങ്കു എടുത്തു പറയേണ്ടതാണ് .

കളിച്ച ടീമിന് വേണ്ടിയെല്ലാം ഗോൾ സ്കോർ ചെയ്തിട്ടുള്ള അദ്ദേഹം ബ്ലാസ്റ്റേഴ്‌സ് അക്രമണത്തിലും പ്രതീക്ഷ ആണ്. ബ്ലാസ്റ്റേഴ്‌സ് ന്റെ മുന്നോട്ടു ഉള്ള വിജയത്തിന് മുസ്തഫ യുടെ മികച്ച പ്രകടനം അത്യന്താപേക്ഷികം ആണ്. അങ്ങനെ തന്നെ സംഭവിക്കട്ടെ എന്ന് നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം.

– സിനാൻ ഇബ്രാഹിം

Facebook Comments

error: Content is protected !!