‘ എക്സ്ടെൻഷനുകൾ ബ്ലാസ്‌റ്റേഴ്‌സിനെ ബാധിക്കുന്നത് ഏത് വിധത്തിൽ’

പതിവ് പോലെ തന്നെ ഈ ബുധനാഴ്ചയും ഒരു പ്ലയെർ നെ ബ്ലാസ്റ്റേഴ്‌സ് അന്നൗൻസ് ചെയ്തിരിക്കുന്നു. ഇത്തവണ ഒരു പ്ലയെർ എക്സ്ടെൻഷൻ ആയിരുന്നു.
പുതിയ ഒരു പ്ലയെർ നെ സൈൻ ചെയ്യുന്നതിനേക്കാൾ നമ്മൾ സന്തോഷിക്കേണ്ടത് ഇത് പോലെയുള്ള എക്സ്ടെൻഷൻ വരുമ്പോൾ ആണ്.
കാരണം നമ്മുടെ ക്ലബും പടി പടിയായി പ്രൊഫെഷൻ ആയികൊണ്ടിരിക്കുകയാണ്…
ISL എന്ന് പറയുന്നത് ഒരു ചെറിയ ലീഗ് ആണ് ആകെ ഒരു ഒരു ടീമിന് ലഭിക്കുന്നത് വെറും 18 മത്സരങ്ങൾ മാത്രമാണ്.
ഒരു കോച്ചിനെ പുതിയതായി നിയമിച്ചു ഒരു സ്‌ക്വാഡ് നെ സെറ്റ് ചെയ്തു പ്രീസീസൺ അടക്കം കളിച്ചാൽ പോലും ടീമിന് ചിലപ്പോ സെറ്റ് ആകാൻ ടൈം വേണ്ടി വന്നേക്കാം.
ചിലപ്പോ ലീഗിന്റെ പകുതി തന്നെ ആയേക്കാം.
ആ സീസണിൽ പ്രതീക്ഷകൾ അവസാനിപ്പിച്ചു പുതിയ സീസണിലേക്ക് പുതിയ കോച് നെയും പ്ലയെര്സ് നെയും സെറ്റ് ചെയ്യുമ്പോൾ, പഴയത് തന്നേ അല്ലെ അവർത്തിക്കപ്പെടാൻ സാധ്യത കൂടുതൽ..?

അവിടെയാണ് ലോങ്ങ്‌ term കോൺട്രാക്ട് വരുമ്പോൾ ഉള്ള ഗുണം കാണുന്നത്. ഒരു സീസൺ പാളി പോയാലും അടുത്ത സീസൺ തുടക്കത്തിൽ തന്നേ സെയിം കോച്ചും പ്ലയെര്സും ആണെങ്കിൽ ഒന്ന് ആലോചിച്ചു നോക്കു ഉണ്ടാകുന്ന മാറ്റം എത്രത്തോളം ആണെന്ന്…!
ISL ലെ മറ്റു ചില ടീമുകളിലും കാണുന്നത് ഇത് തന്നേ അല്ലെ. ആ ഒരു മാറ്റം ആണ് ഇവിടെ ഇപ്പോ കണ്ടു കൊണ്ടിരിക്കുന്നത്…?
ആദ്യം തന്നേ ഒരു SD യെ നിയമിക്കുന്നു..
പിന്നീട് Kibu Vicuna എന്ന സ്പാനിഷ് കോച്ചിനെ എത്തിക്കുന്നു.
പിന്നാലെ പല പ്ലയെര്സ് നും ലോങ്ങ്‌ term കോൺട്രാക്ട് നൽകുന്നു.
മറ്റു ടീമുകളിൽ നിന്നും കൂടുതൽ യുവതാരങ്ങളെ എത്തിക്കാൻ ശ്രമിക്കുന്നു.
ഇനി വരാനിരിക്കുന്ന വിദേശ താരങ്ങളുടെ സൈനിങ്‌കളിൽ പോലും ഈ മാറ്റങ്ങൾ കാണാൻ കഴിയും എന്ന് പ്രതീക്ഷിക്കാം.
കാര്യങ്ങൾ വ്യക്തമാണ്…
ഒരൊറ്റ സീസണിലേക്ക് ഉള്ള ഒരുക്കമല്ല ഇപ്പോൾ നടക്കുന്നത്. വരുന്ന സീസണിൽ ചിലപ്പോ നമ്മൾ പിറകിലേക്ക് പോയേക്കാം.
പക്ഷെ അത് കഴിഞ്ഞുള്ള സീസണുകൾ അത് മറ്റുള്ള ടീമുകൾക്ക് അത്ര എളുപ്പമാകില്ല എന്നാണ് കരുതുന്നത്.
മുംബൈ യുടെ സൈനിങ്‌ കൾ കണ്ടിട്ട് ഞെട്ടുന്നതിനേക്കാൾ സന്തോഷം അല്ലെ നമ്മുടെ ഈ മാറ്റം കണ്ടിട്ട് തോന്നേണ്ടത്…?
ഇനിയും ഇത് പോലെ പ്രതീക്ഷ നൽകുന്ന വാർത്തകൾക്ക് വരട്ടെ. നമ്മൾ ചെയ്യേണ്ടത് സീസൺ തുടങ്ങി കഴിഞ്ഞു നമ്മൾ പ്രതീക്ഷിച്ച റിസൾട്ട്‌ നമുക് ഉടനടി കിട്ടിയില്ലെങ്കിൽ കോച്ചിനും പ്ലയെര്സിനും പ്രഷർ കൊടുക്കാതെ ഒപ്പം നിന്നു സപ്പോർട്ട് ചെയ്യുക.
നമ്മൾ ആഗ്രഹിക്കുന്ന ആ കപ്പ്‌ ലേക്കുള്ള ചവിട്ടുപടിയായി കരുതുക.

ഒപ്പം നിൽക്കുക…
സപ്പോർട്ട് കൊടുക്കുക…
നല്ലത് പ്രതീക്ഷിക്കാം…

 

– സിനാൻ ഇബ്രാഹിം

Facebook Comments

error: Content is protected !!