
ആഗോള ബ്രാൻഡ് ആയ Statsports മായി കേരള ബ്ലാസ്റ്റേഴ്സ് ദീർഘകാല കരാറിൽ എത്തിയ വിവരം ഇന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
പോഡ് ഇൻസ്റ്റാൾ ചെയ്ത വെസ്റ്റ് ധരിച്ച പ്ലയേഴ്സിനെ ജിപിഎസ് ട്രാക്കർ ടെക്നോളജി വഴി അവരുടെ റിയൽ ടൈം ഡാറ്റ കളക്ട് ചെയ്യുന്നതിനും അനലൈസ് ചെയ്യുന്നതിനും ഇതിലൂടെ കഴിയും.
ഇന്ത്യയിൽ മുമ്പും ചില ക്ലബുകൾ പോഡ് ഇൻസ്റ്റാൾ ചെയ്ത വെസ്റ്റുകൾ ഉപയോഗിച്ചു പ്രാക്ടീസ് സെഷനുകളിലും മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ടെങ്കിലും അത്യാധുനിക റിയൽ ടൈം ടെക്നോളജി ഉപയോഗിക്കുന്ന വെസ്റ്റുകൾ ഒരു ഐഎസ്എൽ ക്ലബ് ആദ്യമായിട്ടാണ് ഉപയോഗിക്കാൻ പോകുന്നത്.
Statsports ന്റെ ഏറ്റവും പുതിയ അപെക്സ് അത്ലറ്റ് സീരീസിൽ ഉൾപ്പെട്ട ഈ ടെക്നോളജിയിൽ അവരുടെ ഏറ്റവും പുതിയ സോഫ്റ്റ്വെയർ ആയ Sonra 3.0 ആണ് ഉപയോഗിച്ചിരിക്കുന്നത്.
ഡസ്ക്ടോപ്പുമായും ഐപാഡുമായും ആപ്പിൾ വാച്ചുമായും കണക്ട് ചെയ്തു മോണിട്ടർ ചെയ്യാനും അനലൈസ് ചെയ്യാനും കഴിയുന്ന രീതിയിൽ ആണ് സോഫ്റ്റ്വെയർ തയ്യാറാക്കിയിരിക്കുന്നത്.
പരിശീലന സെഷനുകളിലും മത്സരങ്ങളിലും ഇതു പരിശീലകർക്ക് വളരെയധികം സഹായകമാകുന്ന ടെക്നോളജിയാണ്.
പ്ലയെർ ഡെവലപ്പ്മെന്റും ഇഞ്ചുറി റിസ്ക് ഇല്ലാതാക്കുകയുമാണ് ഈ ടെക്നോളജിയുടെ ലക്ഷ്യങ്ങൾ.
താരങ്ങൾ കളിക്കളത്തിൽ സഞ്ചരിച്ച ദൂരം, ബോഡി മൂവ്മെന്റ്സ് ഉൾപ്പടെയുള്ള പല ഡാറ്റകളും ഇതിലൂടെ അനലൈസ് ചെയ്യാനും അവരുടെ പോരായ്മകൾ കണ്ടെത്തി പരിഹരിക്കാനും ഈ സംവിധാനം വളരെയധികം സഹായകമാകും.
ബ്രസീൽ,യുഎസ്എ,ജർമ്മനി,ഇംഗ്ലണ്ട്,ലിവർപൂൾ,യുവന്റസ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, ആർസനൽ തുടങ്ങിയ ലോക പ്രശസ്ത ടീമുകൾ Statsports ന്റെ ഈ അത്യാധുനിക ടെക്നോളജി ഉപയോഗിക്കുന്നുണ്ട്.
ബ്ലാസ്റ്റേഴ്സ് Statsports ടെക്നോളജി ഉപയോഗിക്കുമ്പോൾ മറ്റൊരു കാര്യം കൂടി ഓർമിപ്പിക്കാനുണ്ട്.
മറ്റു സീസണുകളിൽ നിന്നും തികച്ചും വ്യത്യസ്തമായി ഒരു ടാക്ടിക്കൽ & അനലറ്റിക്കൽ കോച്ച് കൂടി വരുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സംഘത്തിലുണ്ട്. സ്പാനിഷ് പരിശീലകൻ ഡേവിഡ് ഒച്ചോവയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ടാക്ടിക്കൽ & അനലറ്റിക്കൽ കോച്ച്.
ടീമിന്റെ ഫിസിക്കൽ ട്രെയ്നർ പോളിയസ് റഗോസ്കസിനും അസിസ്റ്റന്റ് കോച്ച് ടോമസ് ഷോർസിനും ഒപ്പം ടീമിന്റെ പെർഫോമൻസിലും പ്ലയെർ ഡെവലപ്മെന്റിലും മുഖ്യ പങ്കു വഹിക്കേണ്ട ആൾ.
Statsports ടെക്നോളജി കൈകാര്യം ചെയ്യേണ്ട ആൾ.
ഡേവിഡ് ഒച്ചോവ.
കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് ടാക്ടിക്കൽ & അനലറ്റിക്കൽ കോച്ച്.
എന്താണ് ഒരു ടാക്ടിക്കൽ & അനലറ്റിക്കൽ പരിശീലകന്റെ ചുമതലകൾ?
ടീമിന്റെയും താരങ്ങളുടെയും പ്രകടനം വിലയിരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതു തന്നെയാണ് ടാക്ടിക്കൽ & അനലറ്റിക്കൽ പരിശീലകന്റെ മുഖ്യ ചുമതല. ഇതിനായി ടീമിന്റെ പരിശീലനവേളകളും മത്സരങ്ങളും ഇദ്ദേഹം സസൂക്ഷ്മം നേരിട്ടു വീക്ഷിക്കുകയും അതു റെക്കോർഡ് ചെയ്തു സൂക്ഷിക്കുകയും അതു വിലയിരുത്തുകയും ചെയ്യും. മെച്ചപ്പെടുത്തേണ്ട കാര്യങ്ങളിൽ നിർണ്ണായക ഉപദേശങ്ങൾ നൽകി മുഖ്യ പരിശീലകനെ സഹായിക്കാനും ഇദ്ദേഹത്തിന് കഴിയും. ഇതിനായി ടീമിന്റെയും താരങ്ങളുടെയും ഡേറ്റ ഉൾപ്പടെയുള്ള കാര്യങ്ങൾ കലക്ട് ചെയ്യുകയും വിശകലനം ചെയ്യുകയും ചെയ്യും. ടാക്ടിക്കൽ & അനലിറ്റിക്കൽ കോച്ചിന്റെ മറ്റൊരു പ്രധാന ചുമതല പ്ലയെർ ഡെവലപ്പ്മെന്റ് ആണ്. ഓരോ താരങ്ങളെയും പ്രത്യേകം നിരീക്ഷിച്ചു അവരുടെ കുറവുകൾ കണ്ടെത്തി അതു പരിഹരിക്കുന്നതിനു വിദഗ്ദ്ധ പരിശീലനം നൽകാൻ മുഖ്യ പരിശീലകനെ സഹായിക്കുന്നതും ഇദ്ദേഹത്തിന്റെ ചുമതലയാണ്. ടീമിന്റെ തന്ത്രപരമായ തീരുമാനങ്ങളിൽ മുഖ്യ പരിശീലകനെ സഹായിക്കുക എന്നതും ഇദ്ദേഹത്തിന്റെ ചുമതലയാണ്.
ആരാണ് ഡേവിഡ് ഒച്ചോവ?
ഏകദേശം 10 വർഷത്തെ പരിശീലക പരിചയവുമായാണ് ഡേവിഡ് ഒച്ചോവ കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്.കളിക്കാരനായും പരിശീലകനായും നിരവധി വർഷത്തെ പരിചയം ഇദ്ദേഹത്തിനുണ്ട്. സ്പെയിനിലെ സെക്കന്റ് ഡിവിഷൻ, ഫോർത് ഡിവിഷൻ ക്ലബ്ബുകളിൽ ആയിരുന്നു ഒച്ചോവയുടെ കരിയറിൽ ഭൂരിഭാഗവും. ഹാരോ ഡീപോർട്ടീവോ എഫ് സിയിൽ കളിക്കാരനായും പരിശീലകനായും പ്രവർത്തിച്ചിട്ടുള്ള ഒച്ചോവ നക്സാര, സാൻ മാർഷ്യൽ തുടങ്ങിയ ടീമുകളിൽ കളിക്കുകയും യു ഡി എൽ പ്രോമിസാസ്, എസ് ഡി ലെഗ്രോനെസ, അർനേഡോ, ജെറേറോ തുടങ്ങിയ ക്ലബുകളെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സ്പാനിഷ് ക്ലബ് ഒസാസുനയിൽ ഇപ്പോഴത്തെ ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബുവിന്റെ കീഴിൽ സഹ പരിശീലകൻ ആയിരുന്നു ഡേവിഡ് ഒച്ചോവ.
ഫ്രൻസിസ്കോ ഡി വിറ്റോറിയ യൂണിവേഴ്സിറ്റിയിൽ നിന്നും ഫുട്ബോൾ കോച്ചിങ്ങിൽ ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ള ഒച്ചോവ സ്പെയിനിലെ ജെറേറോ ഫുട്ബോൾ ക്ലബിനെയാണ് അവസാനമായി പരിശീലിപ്പിച്ചത്. ഡേവിഡ് ഒച്ചോവയുടെ സഹോദരൻ റോബർട്ട് ഒച്ചോവയും കളിക്കാരനായി തിളങ്ങി നിലവിൽ പരിശീലകനായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ കിബു വികുനയ്ക്കും സഹ പരിശീലകൻ ടോമസ് ഷോർസിനും ഫിസിക്കൽ ട്രെയ്നർ പോളിയസ് രഗോസ്കസിനുമൊപ്പം ഇദ്ദേഹത്തെയും 2 വർഷത്തെ കരാറിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിച്ചിരിക്കുന്നത്.
Facebook Comments