പരിക്കുകളിലും തളരാതെ കേരള ബ്ലാസ്റ്റേഴ്‌സ് !

ഏറെ പ്രതീക്ഷകളോടെ ആരാധകർ കാത്തിരുന്ന ഐ.എസ്.എൽ. ആറാം സീസണിൽ പരിക്കുകളിൽ മുങ്ങി തളർന്നു കേരള ബ്ലാസ്റ്റേഴ്‌സ്. സീസൺ തുടങ്ങുന്ന മുമ്പ് തന്നെ കൊമ്പന്മാരുടെ കപ്പിത്താനായ സന്ദേശ് ജിങ്കൻ ACL പരിക്ക് മൂലം സീസൺ തന്നെ നഷ്ടപ്പെട്ടിരുന്നു. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലെ മുഖ്യ പങ്ക് വഹിക്കുന്ന ജിങ്കന്റെ അസാനിധ്യം ഏറെ ആശങ്കകൾ ഉയർത്തിയിരുന്നു. മുംബൈയിൽ ജിങ്കന്റെ ശസ്ത്രക്രിയ വിജയകരമായി നടന്നു.

സെന്റർ ബാക്കായ സുയിവര്‍ലൂണിന്റെ പരിക്കാണ് കോച്ച് ഷട്ടോരിക്ക് അടുത്ത തലവേദന ഉണ്ടാക്കിയത്. പൂർണ്ണ ക്ഷമത എത്താതെയാണ് സുയിവര്‍ലൂണ് ആദ്യ മത്സരങ്ങളിൽ ഇറങ്ങിയത്. ഹൈദരാബാദ് എഫ്.സി. യുമായുള്ള മത്സരത്തിൽ തുടക്കത്തിൽ തന്നെ സുയിവര്‍ലൂണിന് പകരക്കാരനെ ഇറക്കേണ്ടി വന്നു. ആറ് ആഴ്ചയോളം സുയിവര്‍ലൂണിനു സീസൺ നഷ്ടമായേക്കും. സുയിവര്‍ലൂണിന്റെ ഒപ്പം സെന്റർ ബാക്കായി ഇറങ്ങിയ ജയിറോ ഒഡിഷയുമായി മൂന്നാം മിനിറ്റിൽ പരിക്ക് പറ്റി പുറത്ത് പോയി. ഇതോടെ ബ്ലാസ്റ്റേഴ്സിന് മൂന്നു സെന്റർ ബാക്കുകൾ പരിക്കുകൾ മൂലം നഷ്ടമാകും.

മെസ്സി ബൗളിക്ക് ഒഡിഷ എഫ്.സി കെതിരെ ഉണ്ടായ പരിക്കാണ് പുതിയ തലവേദന. ഒഡിഷ താരം സാന്റനയുമായി ഉണ്ടായ കൂട്ടിമുട്ടലിൽ ഇരുതാരങ്ങൾക്കും പരിക്ക് പറ്റി. പരിക്കുകളിൽ പതറുന്ന ബ്ലാസ്റ്റേഴ്സിനു രണ്ടു താരങ്ങൾ കൂടി ഇനി ലഭ്യമായിരിക്കില്ല. മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. ആറു മലയാളി താരങ്ങൾ ഉൾപ്പടെ ഒമ്പത് ഇന്ത്യൻ താരങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളിച്ചത്.

ഏറെ പരിക്കുകളിൽ വലഞ്ഞിട്ടും സിഡോയും മൗസ്തഫയും ഇന്ത്യൻ താരങ്ങളും അവരുടെ മികച്ച കളിയാണ് ഒഡിഷക്കെതിരെ പുറത്തു വെച്ചത്.
ബ്ലാസ്റ്റേഴ്സ്സ് -ന് അർഹമായ ഒരു പെനാൽറ്റി റഫറി നിഷേധിക്കുകയും ചെയ്തു.കഴിഞ്ഞ സീസണുകളിലും സമാന അനുഭവങ്ങൾ ബ്ലാസ്റ്റേഴ്സ് നേരിട്ടതാണ്. മഞ്ഞപ്പട റഫറിമാരുടെ തെറ്റായ തീരുമാനങ്ങൾക്കെതിരെ കഴിഞ്ഞ സീസണിൽ പ്രതീഷേധം അറിയിച്ചതാണ്.മികച്ച ലീഗിന് മികച്ച റഫറി മാരും അനിവാര്യമാണ്.

ഇന്ത്യൻ ടീം മത്സരങ്ങൾ നവംബർ 12-20 വരെ ഉള്ളതുകൊണ്ട് ഐ.എസ്.എൽ മത്സരങ്ങൾ ഉണ്ടായിരുക്കുന്നതല്ല. ഈ കാലയളവിനുള്ളിൽ പരിക്കിൽ നിന്ന് മോചിതരായി എത്തുന്ന താരങ്ങളെയും ആശ്രയിച്ചു വേണം കോച്ച് ഷട്ടോരിക്ക് ബെംഗളൂരു എഫ്.സി കെതിരെയുള്ള മത്സരത്തിൽ ആദ്യ 11 നിർണയിക്കാൻ. പരിക്കുകൾ മൂലം ഏറെ ആശങ്കകൾ ഉയർന്നിരിക്കുമ്പോഴും ഓരോ ആരാധകരും മികച്ച പ്രകടനങ്ങൾക്കായി കാത്തിരിക്കുകയാണ്.

– അനന്ദു വി

Facebook Comments