മുന്നേറ്റനിരക്കു ശക്തിപകരാൻ സെർബിയൻ കരുത്ത്

  • July 7, 2018
  • manjappada
  • Club News
  • 0
  • 8304 Views

ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിൽ തകർത്തടിക്കാൻ സെർബിയൻ സ്‌ട്രൈക്കർ സ്ലാവിസ സ്റ്റോജെനോവിക്.സീസണിലെ രണ്ടാമത്തെ സൈനിങ്‌ ആണ് സ്ലാവിസ.

സെർബിയൻ ക്ലബായ റാഡ്‌നിക്കി നിസിൽ നിന്നാണ് ഈ 29 കാരൻ ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്.2017-18 സീസണിൽ റാഡ്‌നിക്കി നിക്കിന് വേണ്ടി 31 മത്സരങ്ങളിൽ നിന്നായി 10 ഗോളുകൾ നേടിയിട്ടുണ്ട്.മികച്ച ഡ്രിബ്ലിങ് സ്‌കിൽസ് ആണ് സ്ലാവിസയുടെ
പ്രത്യേകത.

2007 ഇൽ ആണ് താരം സെർബിയൻ ലീഗിൽ തന്റെ കരിയർ ആരംഭിച്ചത്.താരത്തിന്റെ പ്രകടനം പ്രീ സീസണിൽ തന്നെ കാണാൻ കാത്തുനിൽക്കുക ആണ് ആരാധകർ.സ്ലാവിസക്ക് സാൽവി അച്ചായൻ എന്ന് വിളിപ്പേരുമായി കാത്തിരിക്കുകയാണ് മഞ്ഞപ്പട.

🖋വി.കെ.ആർ

Facebook Comments