തിരിച്ചു വരവിനു ഒരുങ്ങി മഞ്ഞപ്പട !!!

ഓരോ മലയാളി ഫുട്ബോൾ പ്രേമികളും കാത്തിരിക്കുന്ന ഒരു ദിനമാണ് നാളെ. ISL ആറാം സീസൺ ആദ്യ പോരാട്ടം നാളെ മഞ്ഞപ്പടയുടെ സ്വന്തം തട്ടകമായ കൊച്ചിയിൽ അരങ്ങേറും. എതിരാളികൾ ആണേൽ 2 തവണ മഞ്ഞപ്പടയെ ഫൈനലിൽ തറപറ്റിച്ച കൊൽക്കത്തയിലെ വമ്പന്മാർ ആയ ATK യും. കഴിഞ്ഞ 2 സീസണുകളും ഇരു ടീമുകൾക്കും പരാജയത്തിന്റെ കൈപ്പുനീർ അറിഞ്ഞ നാളുകൾ ആയിരുന്നു. എന്നാൽ 6ആം സീസണിൽ എത്തുമ്പോൾ പഴയ പ്രതാപം വീണ്ടു എടുക്കാൻ ഒരുങ്ങി തന്നെ ആണ് ഇരുകൂട്ടരും അണിനിരക്കുന്നത്.

കഴിഞ്ഞ സീസണിലെ തോൽ‌വിയിൽ നിന്നും പാഠമുൾക്കൊണ്ട്‌ അടിമുടി മാറിയാണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സ് എത്തുന്നത്. നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്‌സിയെ ആദ്യമായി സെമി ഫൈനലിൽ എത്തിച്ച ഈൽകോ ഷട്ടറിയെ മഞ്ഞ കൂടാരത്തിൽ എത്തിച്ചിരിക്കുകയാണ് മാനേജ്മെന്റ്. നഷ്ട്ടപ്പെട്ടു പോയ ആരവവും വിജയ ദിനങ്ങളും തിരികെ കൊണ്ട് വരുക എന്നതാണ് ഈൽകോയുടെ പ്രധാന വെല്ലുവിളി. കഴിഞ്ഞ തവണത്തെ നിലവാരം ഇല്ലാത്ത മുഴുവൻ വിദേശ താരങ്ങളെയും ഒഴിവാക്കി പുതിയ താരങ്ങളെ ടീമിൽ എത്തിച്ചിട്ടുണ്ട് മാനേജ്മെന്റ്. അതിൽ ഏറ്റവും പ്രധാനി കഴിഞ്ഞ സീസൺ ഗോൾഡൻ ബൂട്ട് റേസിൽ മൂന്നാമതായി ഫിനിഷ് ചെയ്‌ത ബർത്തലോമിയോ ഓഗ്ബച്ചെ എന്ന മുൻ നൈജീരിയൻ ഇന്റർനാഷണൽ.ഈൽകോയുടെ കീഴിൽ കഴിഞ്ഞ സീസൺ കളിച്ചുള്ള പരിചയവും ടീമിന് കൂടുതൽ മുതൽകൂട്ടു ആകും എന്നാണ് കരുതുന്നത്. ഇതേ എക്സ്പീരിയൻസ് തന്നെ ആണ് ഇത്തവണത്തെ ബ്ലാസ്റ്റേഴ്‌സ്ന്റെ നായക പദവിയിലും ബാർട്ടിനെ കൊണ്ട് എത്തിച്ചത്. മുന്നേറ്റത്തിൽ ബാർട്ടിന് കൂട്ടായി വെറ്ററൻ സ്‌ട്രൈക്കർ മലയാളികളുടെ സ്വന്തം റാഫിച്ചയും, മുൻ കാമറൂൺ ഇന്റർനാഷണൽ കൂടി ആയ റാഫേൽ മെസ്സിയും എത്തുന്നു. എന്നാൽ ബാർട്ടിന്റെ നിലവാരത്തിലേക്ക് മറ്റു രണ്ടുപേരും എത്തിച്ചേരുമോ എന്നതു കണ്ടു തന്നെ അറിയേണ്ടതും ആണ്.

മധ്യ നിരയിലേക്ക് നോക്കിയാൽ പ്രതിഫകളുടെ ഒരു വലിയ നിര തന്നെ അവിടെ ഉണ്ട്. കഴിഞ്ഞ സീസണിൽ ജംഷെദ്‌പൂരിൽ തകർത്തു കളിച്ച മാരിയോ -സിഡോ സഖ്യം ഇത്തവണ മഞ്ഞ കുപ്പായത്തിൽ അണിനിരക്കും. ഒരു പ്ലേമേക്കറുടെ റോൾ ആണ് സിഡോയെ കാത്തിരിക്കുന്നത്. ഇവരെ കൂടാതെ ഡിഫെൻസിവ് മിഡ്‌ഫീൽഡർ ആയിട്ട് മുസ്‌തഫ ജിയണി യും മധ്യനിരയുടെ കരുത്തു വർധിപ്പിക്കുന്നു.ഇവരെ കൂടാതെ മലയാളികളുടെ സ്വന്തം സഹൽ ഉം ഒപ്പം u17 ഹീറോ ആയ രാഹുൽ കെ പി യും, U17 വേൾഡ് കപ്പിലെ ഏക ഇന്ത്യൻ ഗോൾ സ്കോറെർ കൂടി ആയ ജെക്സൺ, ഹാലിചാരൻ നേർസാറി,ഷില്ലോങ് ലജോങ് ന്റെ ക്യാപ്റ്റൻ ആയ സാമുവേൽ തുടങ്ങിയവർ മധ്യ നിരയിൽ അണിനിരക്കുന്നു. സിഡോ, മുസ്തഫ /മാരിയോ സഖ്യത്തിന് ഒപ്പം സഹൽ ഉം സാമുവേൽ കൂടി ചേരുമ്പോൾ മധ്യനിര വളരെ കരുത്തു പകരും. മുൻ വർഷങ്ങളെ അപേക്ഷിച്ചു ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഇല്ലാതെ പോയ 2 കാര്യങ്ങൾ ആയിരുന്നു പ്ലേമേക്കർ ആൻഡ് സെറ്റ്പീസ് സ്പെഷ്യലിസ്റ്റ്. എന്നാൽ ഇത്തവണ സെറ്റ്പീസ് കൈകാര്യം ചെയ്യാൻ സിഡോ, മാരിയോ കൂടാതെ സാമുവേൽ ഉം ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഉണ്ട് എന്നതു ഒരു പോസിറ്റീവ് ആണ്.

ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയിലേക്ക് പോയാൽ അവിടെ നമ്മൾ മിസ്സ്‌ ചെയുന്നത് കഴിഞ്ഞ 5 വർഷം ആയിട്ടു മഞ്ഞപ്പടയുടെ നെടുംതൂൺ ആയ തെക്കിന്റെ നായകൻ എന്നറിയപ്പെടുന്ന സാക്ഷാൽ സന്ദേഷ് ജിങ്കനെ ആണ്. ജിങ്കന്റെ അഭാവം പരിഹരിക്കുക എന്നതാണ് കോച്ച് നേരിടുന്ന മറ്റൊരു വെല്ലുവിളി. എന്നാൽ അത് മറികടക്കാൻ കോച്ച് സുവർലൂണ് -ജൈറോ സഖ്യത്തെ ആശ്രയിക്കേണ്ടി വരും.സെന്റർ ബാക്‌സ് ആയി ജൈറോ -സുവർലൂണ് എത്തിയ മധ്യ നിരയിൽ ഒരു വിദേശ പ്ലയെർ നെ ഒഴിവാക്കണം എന്നതും ഒരു തലവേദന ആണ്.കൂടാതെ ഇവർ 2 പേരും അറ്റാക്കിങ്ങിനു കൂടുതലായി കയറി പോകുന്നത് ഒരു പോസിറ്റീവ് ഉം നെഗറ്റീവും ആണ്. ഇവർക്കു ഒപ്പം വിങ്‌ബാക്സ് ആയി ജെസ്സെൽ, ലാൽറുവത്തറ, രാകിപ്, പ്രീതം കുമാർ, രാജു ഗെയ്ക്‌വാദ് എന്നിവർ അണിനിരക്കുന്നു.പ്രീസീസൺ മത്സങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ലെഫ്റ്റ് ബാക്ക് ആയിട്ട് ജെസ്സെൽ വരാൻ തന്നെ ആണ് സാധ്യത. റൈറ്റ് ബാക്ക് ആയിട്ടു രാകിപും.ഇവരെ കൂടാതെ മറ്റൊരു ഓപ്ഷൻ ആണ് അബ്‌ദുൾ ഹാക്കു എന്ന തിരൂർ കാരൻ. എന്നാൽ ജിംഗാന്റെ അഭാവം പരിഹരിക്കാൻ ഇവർക്ക് ആയാൽ നല്ല കരുത്തുറ്റ ഒരു ഡിഫെൻസിവ് പാർട്ട്‌ ആയിട്ട് മാറും എന്നതിൽ യാതൊരു സംശയവും ഇല്ല.

ബ്ലാസ്റ്റേഴ്സിന്റെ കാവൽ ഭടന്മാരിലേക്കു എത്തിനോക്കിയാൽ മികച്ച 3 പേരെ നമുക്ക് അവിടെ കാണാം.കഴിഞ്ഞ സീസൺ ഐ ലീഗിലെ മികച്ച ഗോൾ കീപ്പർ ആയി തിരഞ്ഞെടുക്കപ്പെട്ട ബിലാൽ ഖാൻ കൂടാതെ മലയാളികളുടെ സ്വന്തം ടി പി രഹനേഷ് ഉം ഷിബിൻ ലാലും ഉണ്ട് ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഗോൾ വല കാക്കാൻ.

മുൻ വർഷത്തെ അപേക്ഷിച്ചു ഗോൾ അടിക്കാൻ കഴിവുള്ള സ്‌ട്രൈക്കേഴ്‌സ് ഉം, ഗോൾ അടിക്കാനും അടിപ്പിക്കാനും കഴിവുള്ള മിഡ്‌ഫീൽഡർസ് ഉം ഗോൾ അടിക്കാൻ കഴിവുള്ള പ്രതിരോധ നിരയുമാണ് ഇത്തവണ നമുക്ക് ഉള്ളത്.

സാധ്യത XI(4-2-3-1)
ബിലാൽ (GK)
രാകിപ്
സുവർലൂണ്
ജൈറോ
ജെസ്സെൽ
മുസ്‌തഫ
ജെക്സൺ
സിഡോ
സഹൽ
സാമുവേൽ
ഓഗ്‌ബെച്ചേ

ATK ⚪🔴
ATK യുടെ നിരയിലേക്ക് നോക്കിയാൽ ഒരു കൂട്ടം വമ്പൻ താരനിരയെ നമുക്ക് കാണാൻ കഴിയും.വിജയ വഴിയിലേക്കു തിരിച്ചെത്താൻ അവർ അവരുടെ പഴയ കോച്ച് ആയ ഹബാസ്‌നെ തിരിച്ചു എത്തിച്ചിരിക്കുന്നു.കൂടാതെ എ ലീഗിൽ നിന്നും വെല്ലിങ്ടൺ ഫോണിക്‌സിന്റെ സ്റ്റാർ സ്‌ട്രൈക്കേഴ്‌സ് ആയ റോയ് കൃഷ്ണ -ഡേവിഡ് വില്ലിം സഖ്യത്തെയും കൊൽക്കത്ത നിരയിൽ എത്തിച്ചു. കഴിഞ്ഞ സീസൺ എ ലീഗിൽ ഇവരുടെ സഖ്യം 30 ഗോൾസ് ആണ് അടിച്ചു കൂട്ടിയത്.ഇവരെ കൂടാതെ മലയാളി താരം ജോബി ജസ്റ്റിൻ, സൂസൈരാജ്, ബൽവന്ത് തുടങ്ങിയവർ ATK നിരയിൽ ഉണ്ട്. ജോബി ജസ്റ്റിന് കഴിഞ്ഞ സീസണിലെ സസ്പെന്ഷൻ കാലാവധി കഴിയാത്തതു മൂലം ആദ്യ 3 മത്സങ്ങൾ പുറത്തു ഇരിക്കേണ്ടി വരും.

മധ്യനിരയിലേക്ക് നോക്കിയാൽ മദർവെൽ എഫ്‌സി യുടെ മുൻ ക്യാപ്റ്റൻ കൂടി ആയിരുന്ന കൾ മക്ഹ്യൂഗ് ഉം കൂടെ സ്റ്റാർ മിഡ്‌ഫീൽഡർ ആയ എടു ഗാർഷ്യ, ചാവി ഹെർണാണ്ടസ്, സെഹ്‌നജ് സിംഗ്, പ്രണോയ് ഹാൽഡർ തുടങ്ങിയവർ അണിനിരക്കുന്നു.കാൾ ഒപ്പം എടു ഗാർഷ്യ, പ്രണോയ് എന്നിവർ ആകും മധ്യനിരയിൽ പ്ലെയിങ് 11 ഉണ്ടാകാൻ കൂടുതൽ സാധ്യത.
പ്രതിരോധനിരയിലേക്കു നോക്കിയാൽ അനസ് ന്റെ അഭാവം വല്യ തിരിച്ചടി ഏൽക്കാൻ സാധ്യത ഉള്ളത്. അനസിനു പകരം ഒരു എക്സ്പീരിയൻസ് ഉള്ള ഇന്ത്യൻ താരത്തിന്റെ അഭാവം കൊൽക്കത്തയെ പിന്നോട്ടടിക്കുന്നു.ജോൺസൺ -ഗാർഷ്യ സഖ്യം ആകും സെന്റർ ബാക്സ് ആയി പ്ലെയിങ് 11 ഉണ്ടാകുക. ഇവർക്ക് ഒപ്പം പ്രീതം കോട്ടൽ, പ്രബീർ ദാസ്, അനികേത് തുടങ്ങിയ വിങ്‌ബാക്സ്ഉം ടീമിൽ ഉണ്ട്.കൂടുതൽ സുമിത്,അനിൽ ചവാൻ തുടങ്ങിയ യുവതാരങ്ങളും ടീമിന്റെ പ്രതിരോധ നിരയിൽ ഉണ്ട്.
ഗോൾ വല കാക്കാൻ U17 വേൾഡ് കപ്പ്‌ താരവും കഴിഞ്ഞ സീസൺ ബ്ലാസ്റ്റേഴ്‌സ് ഗോൾ വല കാത്ത ധീരജ് സിംഗ്, കൂടാതെ അരിന്ദ്രം ഭട്ടാചാര്യ, ലാറ തുടങ്ങിയ കാവൽ ഭടന്മാർ കൊൽക്കത്ത യുടെ കോട്ട കാക്കാൻ ഉള്ളത്.

സാധ്യത XI(4-3-3)
ധീരജ് (GK)
പ്രീതം കോട്ടൽ
ജോൺസൺ
ഗാർഷ്യ
പ്രബീർ
പ്രണോയ് ഹാൽഡർ
എടു ഗാർഷ്യ
ചാവി ഹെർണാണ്ടസ്
സൂസൈരാജ്
കോമൾ തട്ടൽ
റോയ് കൃഷ്ണ

– Binhas Basheer

Facebook Comments