വിജയം ആവർത്തിക്കാൻ മഞ്ഞപ്പട നാളെ രണ്ടാം അങ്കത്തിനു ഇറങ്ങുന്നു !!!

  • October 23, 2019
  • manjappada
  • Fans Blog
  • 0
  • 654 Views

ആദ്യ മത്സരത്തിലെ വിജയം ആവർത്തിക്കാൻ മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സ് നാളെ കൊച്ചിയിൽ മുംബൈ സിറ്റി എഫ്‌സിയെ നേരിടാൻ ഇറങ്ങുന്നു. ആദ്യ മത്സരത്തിലെ വിജയം ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ കോൺഫിഡൻസ് ചെറുതല്ല നൽകിയിരിക്കുന്നത്. മറുവശത്തു ആറാം സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങുകയാണ് മുംബൈ സിറ്റി എഫ്‌സി. ഇതുവരെ ഇരു ടീമുകളും തമ്മിൽ 10 തവണ ഏറ്റു മുട്ടിയപ്പോൾ 2 കളി വിജയം ബ്ലാസ്റ്റേഴ്‌സ് ഒപ്പം നിന്നുള്ളൂ, 3കളി വിജയം മുംബൈക്ക് ആയിരുന്നു. അഞ്ചു മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. അതിൽ 2 തവണ മുംബൈ പോയി കനത്ത തോൽവി ഏറ്റ് വാങ്ങേണ്ടിയും വന്നു.

വിജയ വഴിയിൽ പരിക്കിന്റെ പിടിയിൽ ആണ് ഒരു പിടി ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ. ഏറ്റവും ഒടുവിൽ കിട്ടുന്ന റിപ്പോർട്ട്‌ വച്ചു കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ മാരിയോക്കു 10 ദിവസത്തോളം വിശ്രമം വേണ്ടി വരും. മിഡ്‌ഫീൽഡിൽ പ്ലേമേക്കർ റോൾ കൈകാര്യം ചെയ്യേണ്ട മാറിയോയുടെ അഭാവം ചെറിയ ആശങ്ക ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ ഉണ്ട്. മാരിയോ കൂടാതെ മറ്റൊരു മിഡ്‌ഫീൽഡർ ആയ സിഡോ, പ്രതിരോധത്തിലെ നെടുംതൂണുകൾ ആയ ജൈറോ, സുവർലൂണ് എന്നിവരും പൂർണമായ ഫിറ്റ്നസ് വീണ്ടു എടുത്തിട്ടില്ല. എന്നിരുന്നാലും കഴിഞ്ഞ മത്സരത്തിലെ ടീം 11 തന്നെ നിലനിർത്താൻ ആകും കോച്ച് തയാർ ആകുക. അങ്ങനെ വന്നാൽ സഹലും, സാമുവേലും കഴിഞ്ഞ മത്സരത്തിലെ പോലെ പകരക്കാരുടെ നിരയിൽ ആകും ഉൾപ്പെടുക. റൈറ്റ് വിങ്ബാക്കിൽ രാകിപിന്റെയും ലെഫ്റ്റ് വിങ്ബാക്കിൽ ജെസ്സലിന്റെയും മികച്ച പ്രകടനം പ്രതിരോധനിരക്കു കൂടുതൽ കരുത്തു പകരും. ബിലാൽ ഖാന് പകരം ഗോൾ കീപ്പർ ആയി രഹനേഷ് എത്താനും സാധ്യത ഉണ്ട്. ഇരു വിങ്ങിലും നർസറിയും പ്രശാന്ത്ഉം തുടരാൻ തന്നെ ആണ് കൂടുതൽ സാധ്യത. പ്ലേമേക്കർ റോളിൽ സിഡോയും ഡിഫെൻസിവ് മിഡ്‌ഫീൽഡർ ആയി മുസ്തഫയും ജെക്സണും ഇറങ്ങും.

സാധ്യത XI

ടി പി രഹനേഷ്
രാകിപ്
സുവർലൂണ്
ജൈറോ
ജെസ്സെൽ
മുസ്‌തഫ
ജെക്സൺ
സിഡോ
പ്രശാന്ത്
നർസാരി
ഓഗ്‌ബെച്ച

ഇനി മുംബൈ നിരയിലേക്ക് നോക്കുകയാണേൽ കഴിഞ്ഞ തവണത്തെ കോച്ച് തന്നെ ആയ ജോർജ് കോസ്റ്റയുടെ കീഴിൽ ഒരു മികച്ച ടീം തന്നെ രൂപപെട്ടു വരുന്നു. ISL തുടക്കത്തിൽ എപ്പോഴും പതിഞ്ഞ താളത്തിൽ തുടങ്ങാറുള്ള മുംബൈ കളികൾ പുരോഗമിക്കുമ്പോൾ കൂടുതൽ ശക്തർ ആയി മാറാറാണ് പതിവ്. എന്നിരുന്നാലും കഴിഞ്ഞ സീസണിലെ അവരുടെ വിജയ പാതയിൽ ശക്തമായ സ്വാധീനം ചെലുത്തി ഇരുന്ന ലൂസിയൻ ഗൊയാണ്, അർനോൾ ഈസോക്കോ എന്നിവരുടെ അസാന്നിധ്യം എത്രത്തോളം മറികടക്കാൻ കഴിയും എന്നതിനെ അനുസരിച്ചു ഇരിക്കും മുംബൈയുടെ വിജയ പ്രതീക്ഷകൾ. ഗോൾ വലക്കു മുൻപിൽ അവരുടെ വിശ്വസ്തൻ ആയ ഗോൾ കീപ്പർ അമരീന്ദർ സിംഗ് തന്നെ ആകും. പ്രതിരോധത്തിൽ ലൂസിയൻ പകരക്കാരൻ ആയിട്ട് നോർത്ത് ഈസ്റ്റിൽ നിന്നും എത്തിച്ച മറ്റൊ ഗർജിക്, പൂനെയിൽ നിന്നും എത്തിയ സാർത്ഥക് ഗോലൂയി എന്നിവർക്കൊപ്പം ലെഫ്റ്റ് വിങ്ബാക്കിൽ സുബാഷിഷ് ബോസും റൈറ്റ് വിങ്ബാക്കിൽ സൗവികും എത്താൻ ആണ് കൂടുതൽ സാധ്യത.മധ്യ നിരയെ നയിക്കുന്നത് അവരുടെ ക്യാപ്റ്റൻ ആയ പൗലോ മഷാഡോ ആണ്. മഷാഡോക്കു ഒപ്പം ഇന്ത്യൻ ഇന്റർനാഷണൽസ് ആയ റൗളിൻ ബോർഗ്‌സ്, റെനിയെർ ഫെർണാണ്ടസ്,മുഹമ്മദ്‌ റഫീഖ് ടർക്കിഷ് ഇന്റർനാഷണൽ ആയിരുന്ന അറ്റാക്കിങ് മിഡ്‌ഫീൽഡർ മുഹമ്മദ്‌ ലാർബി, എഫ്‌സി പൂനെ സിറ്റിയിൽ നിന്നും വന്ന ഡിയാഗോ കാർലോസ്, ഇന്ത്യൻ യുവ പ്രതീക്ഷകൾ ആയ ബിദ്ധ്യാനന്ദ,സുർചന്ദ്ര, ബിപിൻ സിംഗ് എന്നിവർ കൂടി ചേരുമ്പോൾ അതി ശക്തമായ മധ്യ നിരതന്നെ ഉണ്ട് മുംബൈയിൽ. ഹൈ പ്രെസ്സിങ് ഗെയിം കളിക്കാൻ പറ്റിയ ഒരു മികച്ച നിര ആണ് മുംബൈയുടെ കരുത്തു. റാഫേൽ ബസ്റ്റോസ് ന്റെ അഭാവം നികത്തേണ്ട ഉത്തരവാദിത്തം ഇത്തവണ ലാർബിക്കു ആണ്.മുന്നേറ്റ നിരയിലേക്ക് ചെന്നാൽ അവിടെ മോടു സുഗൗ ന്റെ നേതിര്ത്വത്തിൽ ഒരു വലിയ നിര തന്നെ ഉണ്ട്. ടർക്കിഷ് ഇന്റർനാഷണൽ ആയ അമിനെ ചേർമിട്രി ആണ് അതിൽ പ്രധാനി.ഹെർത്ത ബെർലിൻ തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച അമിനെ നിന്നും ഒരുപാടു മുംബൈ ആരാധകരും കോച്ചും പ്രതീക്ഷിക്കുന്നു. അമിനെ കൂടാതെ ഗാബോൺ ഇന്റർനാഷണൽ സെർജി ആൽവിൻ, ഇന്ത്യൻ താരങ്ങൾ ആയ പ്രൻജെൽ ബുംവിജ്, അലൻ ഡിയോറി എന്നിവരും അണിനിരക്കുന്നു.വളരെ മികച്ച ഒരു ടീം ഉണ്ടെങ്കിൽ തന്നെ കോസ്റ്റയുടെ തന്ദ്രങ്ങളിൽ ഏറ്റവും നിർണായക ശക്തിആയിരുന്ന ഈസോക്കോയുടെ അഭാവം മറികടക്കാൻ കഴിഞ്ഞാൽ വിജയ തുടക്കം കുറിക്കാൻ ആകും മുംബൈക്കു.പതിവ് ശൈലി ആയ 4-3-3 തന്നെ ആകും ഇത്തവണയും മുംബൈ കളിക്കാൻ ഇറങ്ങുക. കൂട്ടമായി ഉള്ള പ്രതിരോധവും കൂട്ടമായുള്ള ആക്രമണവും ആണ് മുംബൈയുടെ കേളി ശൈലി.

സാധ്യത 11

അമരീന്ദർ (GK)
സൗവിക്
സാർത്ഥക്
ഗർജിക്
ബോസ്
മഷാഡോ
ലാർബി
റൗളിൻ
അമിനെ ചെർമിറ്റി
പ്രഞ്ചല് ബുംവിജ്
മോടു സുഗൗ

2 മികച്ച താരങ്ങൾ അടങ്ങിയ ടീമുകൾക്ക് ഉപരി 2 മികച്ച കോച്ച്കളുടെ കൂടെ മത്സരമായി മാറും.ആദ്യ വിജയം രണ്ടാം മത്സരത്തിലും ആവർത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ വിട്ടു കൊടുക്കാൻ തയാർ അല്ലാതെ മികച്ച തുടക്കം കുറിക്കാൻ ഇറങ്ങുകയാണ് മുംബൈ സിറ്റി എഫ്‌സി. വളരെ നല്ല ഒരു മത്സരം കാണികൾക്കു പ്രതീക്ഷിക്കാം.

– ബിൻഹാസ് ബഷീർ

Facebook Comments

error: Content is protected !!