ഹൃദയം കൊണ്ട് കളിച്ചു ജയിച്ചു കയറി ബ്ലാസ്റ്റേഴ്‌സ് 💛

  • October 21, 2019
  • manjappada
  • Fans Blog
  • 0
  • 3240 Views

ഫുട്ബോൾ എന്നും കാലു കൊണ്ട് മാത്രം അല്ല ഹൃദയം കൊണ്ടും കളിക്കണം എന്ന് പറയുന്നത് നടപ്പിലാക്കി ബ്ലാസ്റ്റേഴ്‌സ് ആദ്യ മത്സരം സ്വന്തം തട്ടകത്തിൽ ജയിച്ചു കയറി. കേരളത്തിന്റെ അങ്ങോളമിങ്ങോളം ഉള്ള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനസ് നിറക്കാൻ ആദ്യ അങ്കത്തിൽ മഞ്ഞപ്പടയ്ക്ക് കഴിഞ്ഞു. മഴ പോലും വകവെക്കാതെ സ്റ്റേഡിയം എത്തിയ 36250 ഓളം ആരാധകരുടെയും മനസ്സും നിറക്കുന്നതിൽ മഞ്ഞപ്പട വിജയിച്ചു. പരാജയത്തിന്റെ കറ കഴുകി കളഞ്ഞു വിജയ വഴിയിൽ എത്തിയിരിക്കുന്നു നമ്മുടെ സ്വന്തം ബ്ലാസ്റ്റേഴ്‌സ്. എന്നാൽ ഇത് തുടര്ന്നും നിലനിർത്തി പോകേണ്ടത് ബ്ലാസ്റ്റേഴ്സിന്റെ കടമ ആണ്. ഒരു ടീമിനെ എങ്ങനെ ഒക്കെ നെഞ്ചിലേറ്റമോ അതിന്റെ ഏറ്റവും വല്യ ഉദാഹരണം ആണ് നമ്മുടെ ഫാൻസ്‌. ഒരു ഫിനിക്‌സ് പക്ഷിയെ പോലെ ചാരത്തിൽ നിന്നും ഉയർത്തെഴുന്നേറ്റു ISL രാജാക്കന്മാർ ആകുന്നതും കാത്തിരിക്കുന്ന നമ്മുടെ മഞ്ഞപ്പടയുടെ ആരാധകർക്ക് ആശ്വാസത്തിന്റെ ദാഹനീര് നൽകിയിരിക്കുകയാണ് ആദ്യ വിജയം.

പതിഞ്ഞ താളത്തിൽ മഴയുടെ അകമ്പടിയോടെ ആരംഭിച്ച മത്സരം ആദ്യ 10 മിനുട്സ് പിന്നിടും മുൻപ് തന്നെ മഞ്ഞപ്പടയുടെ നെഞ്ചിൽ ആദ്യ പ്രഹരം സന്ദർശകർ ഏല്പിച്ചു. കൾ മക്‌ഹ്യൂഗ് ലൂടെ ISL ആറാം സീസണിലെ ആദ്യ ഗോൾ ATK നേടി. തുടരെ തുടരെ ബ്ലാസ്റ്റേഴ്‌സ് ഡിഫെൻസ് ആടിഉലയുന്ന കാഴ്ച ആണ് പിന്നീട് കണ്ടത്. എന്നാൽ കാണികളുടെ പ്രോത്സാഹനം എങ്ങനെ താരങ്ങൾക്കു കണ്ടില്ല എന്ന് നടിക്കാൻ കഴിയും. അവിടെ നിന്നും പിന്നീട് നാം ഏവരും കണ്ടത് ഒരു ഉയർത്തെഴുന്നേൽപ്പ്‌ തന്നെ ആയിരുന്നു.പ്രതിരോധത്തിന്റെ കടിഞ്ഞാൺ ജൈറോ ഏറ്റെടുത്തതോടുകൂടി ഡിഫെൻസ് ഉണര്ന്നു. ഒപ്പം മുന്നേറ്റത്തിൽ ക്യാപ്റ്റൻ ഓഗ്‌ബെച്ചയും,മധ്യ നിരയിൽ മുസ്തഫ-പ്രശാന്ത് -സിഡോ എന്നി ജോഡി കൂടി അവസരത്തിന് ഒത്തു ഉയർന്നപ്പോൾ ബ്ലാസ്റ്റേഴ്‌സ് അടിമുടി ഉണർന്നു.പിന്നീട് നാം കണ്ടത് ഒന്നിന് പിറകെ ഒന്നായിട്ടുള്ള ആക്രമണം ആയിരുന്നു. അതിന്റെ റിസൾട്ട്‌ പെനാൽറ്റിയിലൂടെ നമുക്ക് കിട്ടി. ജെസ്സെൽന്റെ കോർണർ കിക്ക് ഹെഡ് ചെയ്തു ഓഗ്‌ബെച്ച ബോക്സിലേക്ക് നൽകിയ പന്തിൽ കാൽവച്ച ജൈറോയെ ഫൗൾ ചെയ്‌തതിലൂടെ കിട്ടിയ പെനാൽറ്റി കൃത്യമായി വലയിൽ എത്തിച്ചു ഓഗ്‌ബെച്ച ആദ്യ ആശ്വാസം ആരാധകർക്ക് നൽകി. ആദ്യ പകുതി അവസാനിക്കും മുൻപ് റൈറ്റ് വിങ്ലൂടെ രാകിപ് -പ്രശാന്ത് ജോഡിയുടെ മുന്നേറ്റം അവസാനിച്ചത് ബാർട്ടിന്റെ മികച്ച ഒരു ഗോളിൽ ആണ്. ബോക്സിനുള്ളിൽ ബോൾ കിട്ടിയ ഓഗ്‌ബെച്ചേ അടിമനോഹരമായ ഒരു ഷോട്ടിലൂടെ വലയിൽ എത്തിച്ചു 2-1 നു ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിൽ എത്തിച്ചു. ഇടവേളയ്ക്കു ശേഷം ATK കൂടുതൽ അറ്റാക്കിങ് ശ്രമിച്ചപ്പോളും ഒറ്റ മനസോടെ പോരാടിയ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിൽ തട്ടി എല്ലാം നിഷ്പ്രഭം ആയി.ഇടയ്ക്കു റോയ് കൃഷ്ണ – എടു ഗാർഷ്യ ജോഡി കുറച്ചു അപകടകാരി ആയെങ്കിലും ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ വിജയം മഞ്ഞപ്പടയ്ക്ക് ഒപ്പം ആയി. മികച്ച പ്രകടനം നടത്തിയവരുടെ ലിസ്റ്റ് എടുത്താൽ അവിടെ ആദ്യം ക്യാപ്റ്റൻ ഓഗ്‌ബെച്ചേയും പിന്നീട് മുസ്‌തഫ, ജൈറോ, ജെസ്സെൽ, സുവർലൂണ്, രാകിപ് തുടങ്ങിയവരുടെ പേരുകൾ കാണാം. എന്നാൽ മത്സത്തിനു ഇടയിൽ മാരിയോക്കു പരിക്കേറ്റത്‌ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.പൂർണ ഫിറ്റ്‌ അല്ലാതെ കളിച്ച സിഡോ വരും മത്സരങ്ങളിൽ കൂടുതൽ മികവ് പുറത്തു എടുക്കാൻ കഴിഞ്ഞാൽ ഇതിലും മികച്ച രീതിയിൽ കളി മുന്നോട്ടു കൊണ്ട് പോകാൻ ബ്ലാസ്റ്റേഴ്സിന് കഴിയും.

ജിങ്കൻ ഇല്ലാത്ത അഭാവം നികത്താൻ ജൈറോക്കു കഴിഞ്ഞത് ഒരു ശുഭസൂചന ആണ്.ആത്മാർത്ഥയുടെ ആൾരൂപംആയി മാറാൻ ജൈറോക്കു കഴിഞ്ഞു.ജൈറോ ഒപ്പം എടുത്തു പറയേണ്ട 2 പേരുകൾ ആണ് ജെസ്സെൽ ഉം മുസ്തഫയും.എവിടെ ബോൾ ഉണ്ടോ അവിടെ എല്ലാം മുസ്‌തഫയും ഉണ്ട്.ഡിഫെൻസിനെയും അറ്റാക്കിങ്ങിനെയും ഒരുപോലെ സഹായിക്കുന്ന മുസ്തഫ വരും മത്സരങ്ങളിൽ ഒരു മുതൽ കൂട്ട് തന്നെ ആകും.കൂടാതെ ജെസ്സെൽ എന്ന ഗോവക്കാരൻ 28ആം വയസ്സിലെ ISL അരങ്ങേറ്റം ഗംഭീരം ആക്കി.കൂടാതെ പ്രശാന്ത് റൈറ്റ് വിങ്ങിലും നർസാരി ലെഫ്റ്റ് വിങ്ങിലും ജെക്സൺ സിംഗ് ഡിഫെൻസിവ് മിഡ്‌ഫീൽഡർ റോളിലും ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചു. ഒരു ISL തുടക്കകാരന്റെ പതർച്ച ബിലാൽ ഖാൻ എന്ന ഗോൾ കീപ്പറിന്റെ പെർഫോമൻസിൽ പ്രകടം ആയിരുന്നു.പല തവണയും ഗോൾ ആകാതെ രക്ഷപെട്ടതു കുറെ ഒക്കെ ഭാഗ്യം കൊണ്ടും കൂടി ആണ്. വരും മത്സരങ്ങളിൽ വളരെ മികച്ച രീതിയിൽ പ്രകടനം നടത്തേണ്ടത് ബ്ലാസ്റ്റേഴ്സിന്റെ നിലനില്പിന്റെ കൂടെ അനിവാര്യത ആണ്.

ആദ്യ മത്സരത്തിലെ വിജയം നിലനിർത്തി പോകേണ്ടത് ബ്ലാസ്റ്റേഴ്സിന്റെ ആവശ്യകത ആണ്.വരും മത്സരങ്ങളിൽ അതു പ്രകടിപ്പിച്ചാൽ മാത്രമേ കിരീടം എന്ന സ്വപ്നം നമുക്ക് പൂവണിയാൻ കഴിയു. അല്ലേൽ മുൻ സീസൺ പോലെ വെള്ളത്തിൽ വരച്ച വരപോലെ ആകും.താരങ്ങളുടെ പരിക്ക് കോച്ച് ഈൽകോ ഷട്ടറിയെ വലക്കുന്ന മറ്റൊരു ഘടകം ആണ്.എന്നിരുന്നാലും അതിനെ മറികടക്കാൻ ഉള്ള വിഭവങ്ങൾ കണ്ടെത്തേണ്ടത് കോച്ചിന്റെ കടമ കൂടിയാണ്.എല്ലാത്തിൽ നിന്നും പാഠം ഉൾക്കൊണ്ട്‌ കൊണ്ട് അടുത്ത മത്സരത്തിൽ മുംബൈയെ നമ്മുടെ സ്വന്തം തട്ടകത്തിൽ നേരിടുമ്പോൾ കൊമ്പന്മാർ കൂടുതൽ കരുത്തുമായി എത്തട്ടെ എന്ന് നമുക്ക് ഏവർക്കും കരുതാം.

– Binhas Basheer

Facebook Comments