ഐ എസ് എൽ , കേരളാ ബ്ലാസ്‌റ്റേഴ്‌സ്, യെൽല്ലോ, ഹാ അന്തസ്സ്…. 💛

  • November 15, 2020
  • manjappada
  • Fans Blog
  • 0
  • 1203 Views

വിനോദ സഞ്ചാരികളുടെ പറുദീസയായ ഗോവയിൽ ഇനിയുള്ള നാളുകൾ ഫുട്ബോൾ വസന്തത്തിൽ നിറഞ്ഞാടും. ഐ.എസ്.എൽ ഏഴാം സീസൺ കൊടിയേറാൻ ഇനി വെറും 5 ദിവസം മാത്രം ബാക്കി നിൽക്കെ ആവേശം കൊണ്ട് അലതല്ലുകയാണ് ഗോവൻ തീരം.കനത്ത പോരാട്ടവീര്യം ഉള്ള പതിനൊന്ന് ടീമുകൾ മാറ്റുരയ്ക്കുന്ന വേദി.2020 ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ 7 ഈ വരുന്ന വെള്ളിയാഴ്ച്ച 20/11/20 ന് തിരശീല തെളിയും. കൊമ്പന്മാർ തങ്ങളുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി ആദ്യത്തെ അങ്കത്തട്ടിന് ഒരുങ്ങി നിൽക്കുന്നു. Atk മോഹൻ ബഗാനാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ എതിരാളികൾ.

ഇത്തവണ ബ്ലാസ്റ്റേഴ്സിൽ SD യുടെ വരവ് കൊണ്ട് വലിയമാറ്റങ്ങളാണ് ഉള്ളത്. ഒരു കൂട്ടം ഇന്ത്യൻ യുവ നിരയുടെ ശക്തിയും, വിദേശ കളിക്കാരുടെ അനുഭവസമ്പത്തുമാണ് ഈ സീസണിൽ കൊമ്പന്മാരുടെ കരുത്ത്, ഒപ്പം കിബുവിന്റെ തന്ത്രങ്ങളും.കിബു ബ്ലാസ്റ്റേഴ്‌സിന്റെ കോച്ചായി എത്തിയത് മുതൽക്കേ വലിയ പ്രതീക്ഷകളാണ് ആരാധകർക്കിടയിൽ. എന്നാൽ ഈ സീസണിൽ തന്നെ ഒരു കപ്പ് എടുക്കണമെന്നില്ല. കാരണം ബ്ലാസ്റ്റേഴ്‌സിന് ഒരു ലോങ്ങ് ടെമം പ്ലാനാണുള്ളത് .അത് കൊണ്ട് തന്നെ അതിന്റെതായ സമയം വേണ്ടി വന്നേക്കാം.മികച്ച ഇന്ത്യൻ യുവ താരങ്ങളാണ് ബ്ലാസ്റ്റേഴ്‌സിലുള്ളത് സഹൽ അബ്ദുൽ സമദ് , നിഷു കുമാർ, ഗിവ്സൺ സിങ്, ഹക്കു, രാഹുൽ , പ്രശാന്ത്, ജീക്സൺ സിങ്,നറോം അങ്ങനെ ഒട്ടനവധി മികച്ച കളിക്കാരാണ് ഇത്തവണ നമുക്കുള്ളത്.അതെ പോലെ കരുത്തുറ്റ വിദേശ താരങ്ങൾ ,അവരുടെ അനുഭവസമ്പത്തു ബ്ലാസ്റ്റേഴ്‌സിന് ഏറെ ഗുണം ചെയ്യും.ഡിഫൻസിൽ ബകാരി കോൺ,കോസ്റ്റ എന്നിവരുടെ കോംബോ നമ്മുക്ക് കാണുവാൻ സാധിക്കും.ഹൂപ്പറിന്റെ ഗോളടി മികവ് ഈ സീസണിലും തുടരും എന്ന് പ്രതീക്ഷിക്കാം.

മികച്ച ഒരു കോച്ച് നമുക്കുണ്ട്.കഴിഞ്ഞ ഐ ലീഗ് സീസണിൽ മോഹൻ ബഗാനെ കിരീടത്തിലേക്ക് നയിച്ച കോച്ചാണ് നമ്മുടെ സ്വന്തം കിബു വികുന. കോവിഡ്‌ പ്രതിസന്ധി മൂലം അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് മത്സരം,അതുകൊണ്ട് തന്നെ ആരാധകർക്കും ടീമിനും വളരെ നിരാശയയേകുന്ന ഒരു കാര്യമാണ്.മൂന്ന് സ്റ്റേഡിയങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്.വെറും അഞ്ച് ദിവസം ബാക്കി നിൽക്കെ എല്ല ടീമുകളും അവസാനഘട്ട ഒരുക്കങ്ങളിലാണ്. വീട്ടിലിരുന്നു കൊണ്ട് തന്നെ നമ്മുക്ക് നമ്മുടെ ടീമിനെ സപ്പോർട്ട് ചെയ്യാം. ഗോവയിലെ മണ്ണിൽ കൊമ്പന്മാർ ഇത്തവണ ഒരുങ്ങി തന്നെയാണ് കളത്തിൽലിറങ്ങുന്നത്… കാത്തിരിക്കാം ആവേശം നിറയുന്ന തീ പാറും പോരാട്ടങ്ങൾക്കായി….

Come on india let’s football !!!

Facebook Comments