പ്രതിരോധത്തിലെ ഗോവൻ മതിൽ !

  • November 6, 2019
  • manjappada
  • Fans Blog
  • 0
  • 6843 Views

ഏറെ പ്രതീക്ഷ ഉണ്ടായിരുന്ന ഒരു സീസണിലെക്ക് ആണ് നമ്മൾ ഇത്തവണ കാലെടുത്തു വെച്ചത്. പക്ഷെ പരിക്ക് നമ്മളെ ഒരുപാട് പിന്നിലേക്ക് വലിച്ചിട്ടു. പരിക്കിനിടയിലും ഒരുപാട് പ്രതീക്ഷയും സന്തോഷവും നൽകുന്നത് ആയിരുന്നു ആദ്യ മൂന്നു മത്സരങ്ങളിൽ ജെസ്സെൽ കാർനേരോ എന്നാ 29 കാരന്റെ പ്രകടനം. പരിക്ക് മൂലം ഓരോരുത്തരെ ആയി നഷ്ടം ആകുമ്പോഴും പകരക്കാരെ കണ്ടു പിടിക്കൽ കോച്ചിനെ സംബന്ധിച്ചു തലവേദന ആണ്. ലെഫ്റ്റ് ബാക്ക് ആയ ലാൽ റുവത്താരാ ക്ക് പരിക്ക് പറ്റിയപ്പോൾ ജെസ്സെൽ അല്ലാതെ മറ്റൊരു ഓപ്ഷൻ ഉണ്ടായിരുന്നില്ല.

പ്രീസീസണിൽ അടക്കം അദ്ദേഹത്തിന്റെ പ്രകടനവും പ്രതീക്ഷ നൽകുന്നത് ആയിരുന്നു. ആദ്യ മത്സരത്തിൽ തന്നേ കോച്ചു തന്നിൽ അർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കാൻ ജെസ്സൽനു ആയി. ഇടതു വിംഗ് ൽ കൂടി ഉള്ള മുന്നേറ്റങ്ങളും പ്രതിരോധത്തിൽ അദ്ദേഹം കൊടുക്കുന്ന സപ്പോർട്ട് ഉം അത്രക്ക് ഗുണം ചെയ്തിരുന്നു.

കഴിഞ്ഞ സീസണുകൾ ഏറ്റവും വലിയ പ്രശ്നം സെറ്റ് പീസ്കൾ ആയിരുന്നു. സിഡോ യെ പോലെ ഒരു സെറ്റ് പീസ് സ്പെഷ്യലിസ്റ്റ് ടീമിൽ ഉണ്ടായിട്ടും ജെസ്സെൽ സെറ്റ് പീസുകൾ എടുക്കുന്നുണ്ടെങ്കിൽ ആ എടുക്കുന്ന ഫ്രീകിക്ക് കളിൽ തന്നേ അതിന്റെ ക്വാളിറ്റി എടുത്തുഅറിയാൻ സാധിക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്‌സ് നെ സംബന്ധിച്ചു വലിയൊരു പ്ലസ് പോയിന്റ് ആണ് അത്. കഴിഞ്ഞ സന്തോഷ് ട്രോഫി യിൽ ഗോവ യെ നയിച്ച ജെസ്സെൽ ഒരു ഗോളും നേടി. മികച്ച ലോങ്ങ്‌ റേഞ്ചറുകൾക്ക് കെൽപ്പ് ഉള്ള താരം ആണെന്ന് ആദ്യ മത്സരങ്ങളിൽ തന്നെ നാം ഏവരും കണ്ടത് ആണ്. പരുക്ക് അലട്ടുന്ന ടീമിനെ പ്രതീക്ഷ നൽകാൻ ജെസ്സെൽ ന്റെ മുന്നോട്ടുള്ള പ്രകടനങ്ങൾക്ക് കഴിയാൻ നമുക്ക് പ്രാർത്ഥനയോടെ കാത്തിരിക്കാം.

– സിനാൻ ഇബ്രാഹിം

Facebook Comments