ജീക്സണിൽ പ്രതീക്ഷയോടെ ബ്ലാസ്റ്റേഴ്‌സ് !!!

  • October 21, 2019
  • manjappada
  • Fans Blog
  • 0
  • 2536 Views

പരുക്ക് വലയ്ക്കുന്ന സ്‌ക്വഡിൽ നിന്നും ഒരു ടൂർണമെന്റിലെ ആദ്യ മത്സരത്തിന് സ്റ്റാർട്ടിങ് ഇലവനെ തിരഞ്ഞെടുക്കുകയെന്ന ഏറ്റവും പരീക്ഷണമായിരുന്നു ഷെറ്റോറിക്ക് നേരിടേണ്ടി വന്നത്. പരിശീലത്തിലും പ്രീസീസണിലും മികവ് കാണിച്ച ജീക്സൺ സിംഗ് ന്റെ പേരിലേക്ക് എത്താൻ അദ്ദേത്തിനു അധികം ആലോചിക്കേണ്ടി വന്നില്ല എന്നത് ഉറപ്പാണ്. ബ്ലാസ്റ്റേഴ്സലേക്ക് എത്തുന്നതിനു മുൻപ് തന്നേ ഒരു സ്റ്റാർ നെയിം ആയിരുന്നു ജീക്സൺ സിംഗ്. അണ്ടർ 17 ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി കൊളമ്പിയക്ക് എതിരെ ആദ്യ ഗോൾ നേടിയ നേടിയതോടെ ആണ് ജീക്സൺ സിംഗ് എന്ന പേര് എല്ലാവരും ശ്രദിച്ചു തുടങ്ങുന്നത്. മറ്റൊരു ഇന്ത്യക്കാരനും അവകാശപ്പെടാൻ പറ്റാത്ത നേട്ടം ആയിരുന്നു അത്.

മിനർവാ പഞ്ചാബ് അക്കാദമിയിൽ നിന്നാണ് ഇന്ത്യൻ ടീമിന്റെ ക്യാമ്പിലേക്ക് ജീക്സൺ എത്തിച്ചേരുന്നത്. ലോകകപ്പിന് ശേഷം ലോകകപ്പ് കളിച്ച ടീമിന് വേണ്ടി രൂപീകരിച്ച ടീമായ ആരോസിനു വേണ്ടിയും കളിച്ചതിനു ശേഷമാണു ജീക്സണിന്റെ ബ്ലാസ്റ്റേഴ്‌സ് ലേക്ക് ഉള്ള കടന്നു വരവ്
കലൂർ പോലെയുള്ള ഒരു പവർ പാക്ക് സ്റ്റേഡിയത്തിൽ ഒരു പതിനെട്ടുകാരൻ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോൾ ഉണ്ടാകാവുന്ന പ്രഷർ വളരെ വലുതായിരിക്കും. അതിനെ സമയോചിതമായി നേരിട്ട് ശ്രദ്ധയാർന്ന പ്രകടനം ആയിരുന്നു ജീക്സൺ കാഴ്ചവെച്ചത്. മത്സരത്തിൽ 82 മിനിറ്റ് കളിച്ച അദ്ദേഹം 41 പാസ്സുകളിൽ 32 എണ്ണവും കംപ്ലീറ്റ് ചെയ്തു. 78% ആയിരുന്നു പാസിംഗ് അക്യൂറസി. അർഹതക്കുള്ള അംഗീകാരം എന്നത് പോലെ എമേർജിങ് പ്ലയെർ ഓഫ് ദി മാച്ച് അവാർഡും ഈ ചെറുപ്പക്കാരനെ തേടിയെത്തി. പരിക്ക് വലച്ചു കൊണ്ടിരിക്കുന്ന ബ്ലാസ്റ്റേഴ്‌സിനു ഒരുപാട് പ്രതീക്ഷകൾ നൽകുന്നത് ആണ് ജീക്സന്റെ പ്രകടനം. വരും മത്സരങ്ങളിൽ കുറച്ചു കൂടി മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കുകയായാണെങ്കിൽ അത് ടീമിന് മൊത്തത്തിൽ മുതൽകൂട്ട് ആകും എന്നാണ് കണക്കു കൂട്ടപ്പെടുന്നത്.

– സിനാൻ ഇബ്രാഹിം

Facebook Comments