KERALA BLASTERS-ലെ പുത്തന്‍ താരത്തെ കുറിച്ചറിയാം

ഹൈ പ്രൊഫൈൽ ഇന്ത്യൻ സ്‌ട്രൈക്കർമാർക്കു പിന്നാലെ പായാതെ യുവ ഇന്ത്യൻ സ്‌ട്രൈക്കർമാരിൽ ആണ് കേരള ബ്ലാസ്റ്റേഴ്‌സ് വരുന്ന സീസണിൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്.

പരിചയസമ്പന്നരായ വിദേശ സ്‌ട്രൈക്കർമാരോടൊപ്പം യുവ ഇന്ത്യൻ സ്‌ട്രൈക്കർമാർ കൂടി ചേർന്ന ഒരു സഖ്യം തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ കിബു വികുനയുടെ പദ്ധതികളിൽ ഉൾപ്പെട്ടിട്ടുള്ളത്.

കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിന്റെ പ്രതിഭാധനനായ സ്‌ട്രൈക്കർ ശൈബൊർലാങ് ഖാർപ്പനു ബ്ലാസ്റ്റേഴ്‌സ് കരാർ പുതുക്കി നൽകിയതിനൊപ്പം വരുന്ന സീസണിലെ പ്രീ സീസൺ സ്‌ക്വാഡിലും അദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിൽ സ്ഥിരതയാർന്ന പ്രകടനങ്ങളുമായി നിറഞ്ഞു നിന്ന പരിചയസമ്പന്നനായ യുവ സ്‌ട്രൈക്കർ ഖാർപ്പൻ തനിക്കു അർഹിച്ച സ്ഥാനം തന്നെയാണ് പ്രീ സീസൺ ടീമിൽ ഇടം നേടിയതോടെ നേടിയിരിക്കുന്നത്.വരുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീമിൽ ഇടം നേടുമെന്ന് ഏകദേശം ഉറപ്പുള്ള സ്‌ട്രൈക്കർ ആണ് ഖാർപ്പൻ.

 

ശൈബൊർലാങ് ഖാർപ്പനെക്കുറിച്ചു മനസിലാക്കാം.

 

പൊസിഷൻ : സ്‌ട്രൈക്കർ.

വയസ്സ് : 25

 

3 സീസണുകൾ ആയി കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിന്റെ മുഖമാണ് മേഘാലയയിൽ നിന്നുള്ള ഈ പ്രതിഭാശാലിയായ സ്‌ട്രൈക്കർ.

പല മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിനെ നയിച്ചതും ഖാർപ്പൻ തന്നെ ആയിരുന്നു.

ഐ ലീഗിലും ഐ ലീഗ് സെക്കന്റ്‌ ഡിവിഷനിലുമായി 32 ടോപ്ഫ്ലൈറ്റ് മത്സരങ്ങളുടെ പരിചയസമ്പത്തുള്ള സ്‌ട്രൈക്കർ ആണ് ശൈബൊർലാങ്‌ ഖാർപ്പൻ.ഇന്ത്യൻ അണ്ടർ-19 ദേശീയ ടീമിൽ കളിച്ച പരിചയവും ഖാർപ്പനുണ്ട്.

ഐ ലീഗ് സെക്കന്റ്‌ ഡിവിഷനിൽ മാത്രം 21 മത്സരങ്ങൾ കളിച്ച ഖാർപ്പൻ 18 മത്സരങ്ങളിലും ടീമിന്റെ ആദ്യ ഇലവനിൽ കളിക്കാനിറങ്ങി.

കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിനു വേണ്ടി ഐ ലീഗ് സെക്കന്റ്‌ ഡിവിഷനിൽ മാത്രം 15 മത്സരങ്ങളിൽ നിന്നും 8 ഗോളുകൾ ഖാർപ്പൻ നേടിയിട്ടുണ്ട്.

ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിനായി കേരള പ്രീമിയർ ലീഗ് മൽസരങ്ങളിലും കളിച്ചിട്ടുള്ള ഖാർപ്പൻ ടീമിനായി നിരവധി ഗോളുകളും മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങളും ടോപ്സ്‌കോറർ പദവിയും സ്വന്തമാക്കിയിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് കേരള പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ കഴിഞ്ഞ സീസണിൽ 4 ഗോളുകൾ നേടി ടീമിന്റെ ടോപ് സ്‌കോറർ പട്ടം കരസ്ഥമാക്കിയതും ഖാർപ്പൻ തന്നെയായിരുന്നു.

സാമുവലിനെയും റെഡീം ലാങ്ങിനെയും ബിബിൻ സിങ്ങിനെയും പോലുള്ള പ്രതിഭാധനരായ യുവതാരങ്ങളെ രൂപപ്പെടുത്തിയ ഷില്ലോങ് ലജോങ് അക്കാഡമിയുടെ പ്രോഡക്റ്റ് ആണ് ഖാർപ്പൻ.

ഷില്ലോങ് ലജോങ് ക്യാമ്പിൽ നിന്നും ഇന്ത്യയിൽ നടന്ന അണ്ടർ-17 ലോകകപ്പിനുള്ള ക്യാമ്പിലേക്കു തിരഞ്ഞെടുത്ത 3 താരങ്ങളിൽ ഒരാൾ ആയിരുന്നു ശൈബൊർലാങ് ഖാർപ്പൻ.

ഷില്ലോങ് ലജോങ് അക്കാഡമിയിലെയും ലജോങ് ജൂനിയർ ടീമുകളിലെയും തകർപ്പൻ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ 2013-2014 സീസണിൽ ആണ് ഖാർപ്പനു ഷില്ലോങ് ലജോങ് സീനിയർ ടീമിലേക്കു പ്രവേശനം ലഭിക്കുന്നത്. “ഗോൾ 14” എന്ന പേരിൽ ഭാവി ലക്ഷ്യമാക്കി വിദഗ്ദ്ധ പരിശീലനം നൽകി ഷില്ലോങ് ലജോങ് അക്കാഡമി വളർത്തിയെടുത്ത 15 അക്കാഡമി താരങ്ങൾക്കു ആ സീസണിൽ ക്ലബ്‌ 4 വർഷത്തെ പ്രൊഫെഷണൽ കോൺട്രാക്ട് നൽകി.അതിൽ ഒരാൾ ആയിരുന്നു ശൈബൊർലാങ് ഖാർപ്പൻ.ഖാർപ്പനൊപ്പം ഇന്ത്യൻ അണ്ടർ-19 ദേശീയ ടീമിന്റെ കൂടി ഭാഗം ആയിരുന്ന രൂപർട്ട് നോങ്റം,സോഡിങ്ലിയാന,ജേക്കബ്,നിം ഡോർജീ തുടങ്ങിയ യുവ പ്രതിഭകളും ഷില്ലോങ് ലജോങ് അക്കാഡമിയിൽ നിന്നും ലജോങ് സീനിയർ ടീമിലേക്കു പ്രൊഫെഷണൽ കോൺട്രാക്ട് നേടി.

2013 ഡിസംബറിൽ സ്പോർട്ടിങ് ഗോവക്കെതിരായ മത്സരത്തിന്റെ അറുപത്തിയേഴാം മിനിറ്റിൽ റെഡീം ലാങ്ങിനു പകരം ആയിരുന്നു ഖാർപ്പന്റെ ഷില്ലോങ് ലജോങ് ജേർസിയിലെ ഐ ലീഗ് അരങ്ങേറ്റം.

താങ്‌ബോയ് സിങ്ടോയ്‌ക്കു കീഴിൽ ഐ ലീഗിൽ ഷില്ലോങ് ലജോങ്ങിനായി 2013-2014 സീസണിലും 2014-2015 സീസണിലും 3 മത്സരങ്ങൾ വീതം ഖാർപ്പൻ കളിച്ചു..

ചെറു പ്രായത്തിൽ തന്നെ 23 തവണ ഐ ലീഗിൽ ഷില്ലോങ് ലജോങ് സ്‌ക്വാഡിൽ ഉൾപ്പെട്ടിട്ടുള്ള ഖാർപ്പൻ അവർക്കായി ഐ ലീഗിൽ 10 മത്സരങ്ങളിൽ ആണ് കളത്തിലിറങ്ങിയത്.

ഇതിനിടയിൽ ഷില്ലോങ് പ്രീമിയർ ലീഗിലും ഫെഡറഷൻ കപ്പിലുമൊക്കെ ലജോങ്ങിനായി ഖാർപ്പൻ കളത്തിലിറങ്ങി.ഖാർപ്പനും സാമുവലും അലെൻ ഡിയോറിയും അടങ്ങിയ ലജോങ് മുന്നേറ്റനിര ഷില്ലോങ് പ്രീമിയർ ലീഗിൽ തകർത്തു കളിച്ചു.ഷില്ലോങ് പ്രീമിയർ ലീഗിലും മിന്നും പ്രകടനങ്ങളുമായി നിറഞ്ഞു നിന്ന ഖാർപ്പൻ നിരവധി ഗോളുകളും ലജോങ്ങിനായി നേടി.2014-2015 സീസണിലെ ഷില്ലോങ് പ്രീമിയർ ലീഗിൽ ഷില്ലോങ് ലജോങ്ങിനെ ചാമ്പ്യന്മാരാക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കാനും ഖാർപ്പനു കഴിഞ്ഞു.

ഐവോറിയൻ സ്‌ട്രൈക്കർ അബ്ഡൗലയെ കോഫി,യെമൻ വിങ്ങർ ഐമാൻ സാലെ അൽ ഹഗ്രി തുടങ്ങിയ വിദേശ താരങ്ങളും അലൻ ഡിയോറി, ലാൽറമ്മുവാന, സാമുവൽ തുടങ്ങിയ ഇന്ത്യൻ താരങ്ങളും ഉൾപ്പെട്ട ശക്തമായ മുന്നേറ്റനിരയുള്ള ഷില്ലോങ് ലജോങ്ങിൽ ബോബി നൊങ്ബെട്ടിനു കീഴിൽ 2017-2018 സീസൺ ഐ ലീഗിൽ 4 മത്സരങ്ങൾ ആണ് ഖാർപ്പൻ കളിച്ചത്.അപ്പോഴേക്കും ഖാർപ്പനെ തേടി ബ്ലാസ്റ്റേഴ്സിന്റെ ഓഫർ എത്തി.

ഷില്ലോങ് ലജോങ്ങിൽ പ്രതിഭയുടെ മിന്നലാട്ടങ്ങൾ പ്രകടിപ്പിക്കുകയും മിന്നും ഫോമിൽ കളിക്കുകയും ചെയ്ത ഖാർപ്പനെ 2018-ൽ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ റിസർവ് ടീമിൽ എത്തിച്ചു.2 വർഷത്തെ കരാർ ആയിരുന്നു ഖാർപ്പനു ബ്ലാസ്റ്റേഴ്‌സ് നൽകിയത്.2018 മാർച്ചിൽ ഓസോൺ എഫ്‌സിക്കെതിരായ ഐ ലീഗ് സെക്കന്റ്‌ ഡിവിഷൻ മത്സരത്തിൽ ആയിരുന്നു ഖാർപ്പന്റെ ബ്ലാസ്റ്റേഴ്‌സ് ജേർസിയിലെ അരങ്ങേറ്റം.

2017-2018 സീസണിലെ ഐ ലീഗ് സെക്കന്റ്‌ ഡിവിഷനിൽ 10 മത്സരങ്ങളിൽ നിന്നും 7 ഗോളുകൾ ആണ് ഖാർപ്പൻ ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിനായി അടിച്ചു കൂട്ടിയത്.

ആ സീസണിൽ മദ്ധ്യഭാരത് എഫ്‌സിക്കെതിരെ തകർപ്പൻ ഹാട്രിക്കും ഫത്തേഹ് ഹൈദരാബാദ് എഫ്‌സിക്കെതിരെ ഇരട്ട ഗോളുകളും നേടി ഖാർപ്പൻ ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിലെ അരങ്ങേറ്റ സീസൺ ഗംഭീരമാക്കി.

ഖാർപ്പൻ ഉൾപ്പടെയുള്ള യുവ താരങ്ങളുടെ തകർപ്പൻ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ 2017-2018 സീസണിലെ ഐ ലീഗ് സെക്കന്റ്‌ ഡിവിഷനിൽ കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീം ഗ്രൂപ്പ്‌ ചാമ്പ്യന്മാർ ആയിരുന്നു.

ശേഷം ബാങ്കോക്കിൽ നടന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിലും ടീമിന്റെ പരിശീലകൻ ഡേവിഡ് ജെയിംസ് ഖാർപ്പനെ ഉൾപ്പെടുത്തിയിരുന്നു.ബാങ്കോക്കിൽ നിന്നുള്ള ടീമിനെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ മത്സരത്തിലും ഖാർപ്പൻ ഗോൾ നേടി.

ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിലും തുടർന്നു സീനിയർ ടീമിന്റെ പ്രീ സീസൺ മത്സരങ്ങളിലും മിന്നും ഫോമിൽ കളിച്ച ഖാർപ്പനെ 2019 ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബെംഗളൂരു ക്ലബ്‌ ആയ ഓസോൺ എഫ്‌സി ലോണിൽ സ്വന്തമാക്കി.ഓസോൺ എഫ്‌സിക്കായി ഐ ലീഗ് സെക്കന്റ്‌ ഡിവിഷനിൽ 6 മത്സരങ്ങളിൽ നിന്നും 3 ഗോളുകൾ ആണ് ആ സീസണിൽ ഖാർപ്പൻ ഗോൾവലയിൽ എത്തിച്ചത്.ചെന്നൈയിൻ എഫ്‌സി റിസർവ് ടീമിനെതിരെ ഇരട്ട ഗോളുകളും ഓസോൺ എഫ്‌സി ജേഴ്സിയിൽ ഖാർപ്പൻ നേടി.ഓസോൺ എഫ്‌സിക്കായി ഒരു ഐ ലീഗ് സെക്കന്റ്‌ ഡിവിഷൻ പ്ലേഓഫ് മത്സരത്തിലും ആ സീസണിൽ ഖാർപ്പൻ കളിച്ചു.

തുടർന്നു കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിൽ മടങ്ങിയെത്തിയ ഖാർപ്പൻ റിസർവ് ടീമിനായി ഐ ലീഗ് സെക്കന്റ്‌ ഡിവിഷനിൽ 5 മത്സരങ്ങളിൽ കളിക്കുകയും ഒരു ഗോൾ നേടുകയും ചെയ്തു.എഫ്‌സി ബെംഗളൂരു യൂണൈറ്റഡിനെതിരെയായിരുന്നു ഖാർപ്പന്റെ ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിലേക്കുള്ള മടങ്ങിവരവിലെ ഗോൾ പിറന്നത്.

തുടർന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ ഏൽക്കോ ഷട്ടോരി കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതിയിൽ ഖാർപ്പനു സീനിയർ ടീമിലേക്കു സ്ഥാനക്കയറ്റം നൽകിയെങ്കിലും ഒഗ്ബച്ചെയും റാഫേൽ മെസ്സി ബൗളിയും വെറ്ററൻ സ്‌ട്രൈക്കർ ഇന്ത്യൻ സ്‌ട്രൈക്കർ മുഹമ്മദ് റാഫിയും ഉൾപ്പെട്ട ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ നിന്നും അദ്ദേഹത്തിനു ഒരു മത്സരത്തിൽ പോലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല.

കേരള പ്രീമിയർ ലീഗിലും കഴിഞ്ഞ സീസണിൽ ഖാർപ്പൻ ബ്ലാസ്റ്റേഴ്സിനായി കളിക്കാനിറങ്ങി.

കേരള പ്രീമിയർ ലീഗിലും ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിനായി നിരവധി ഗോളുകളുമായി മിന്നും ഫോമിൽ കളിച്ച ഖാർപ്പൻ പല തവണ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങളും ലീഗ് ടോപ്സ്കോറർ പദവിയും സ്വന്തമാക്കിയിട്ടുണ്ട്.2018 ലെ കേരള പ്രീമിയർ ലീഗിൽ കൊച്ചിൻ പോർട്ട്‌ ട്രസ്റ്റിനെതിരെയുള്ള ഇരട്ട ഗോളുകളും കേരള പോലീസിനെതിരായ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരത്തിനർഹനാക്കിയ മിന്നും പ്രകടനവും കഴിഞ്ഞ സീസണിൽ കോവളം എഫ്സിക്കെതിരെയുള്ള ഇരട്ട ഗോളുകളും ലൂക്കാ എഫ്‌സിക്കെതിരെ ഇരു പാദങ്ങളിൽ നേടിയ ഗോളുകളും എല്ലാം ഖാർപ്പന്റെ കേരള പ്രീമിയർ ലീഗ് കരിയറിൽ എടുത്തു പറയേണ്ടതാണ്.

2014-ൽ ഖത്തറിൽ നടന്ന എഎഫ്സി അണ്ടർ-19 ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങളിൽ 3 മത്സരങ്ങളിൽ ഖാർപ്പൻ ഇന്ത്യൻ അണ്ടർ-19 ദേശീയ ടീമിനായി കളത്തിലിറങ്ങിയിട്ടുണ്ട്.

ഖാർപ്പൻ എന്ന പ്രതിഭാധനനായ സ്‌ട്രൈക്കറിനെ രൂപപ്പെടുത്തുന്നതിൽ ഷില്ലോങ് ലജോങ്‌ മുഖ്യ പരിശീലകൻ ആയിരുന്ന താങ്‌ബോയ് സിങ്ടോയും യൂത്ത് ടീം പരിശീലകർ ആയിരുന്ന ബോബി ലിങ്‌ദോ നോങ്ബെട്ടും അലിസൺ ഖർസിൻട്യൂവും നിർണ്ണായക പങ്കുവഹിച്ചു.

 

എന്താണ് ഖാർപ്പന്റെ പ്രത്യേകതകൾ ???

 

ബ്രൈറ്റ് & ഇന്റലിജന്റ് സ്‌ട്രൈക്കർ ആയ ഖാർപ്പൻ ഹാഫ് ചാൻസുകൾ പോലും ഗോളാക്കി മാറ്റാൻ കഴിവുള്ള പ്രതിഭാശാലിയായ സ്‌ട്രൈക്കർ ആണ്.ദുഷ്കരമായ ആങ്കിളുകളിൽ നിന്നു പോലും ഷൂട്ട് ചെയ്യാൻ ഖാർപ്പനു കഴിയും.കൃത്യമായി പൊസിഷൻ ചെയ്യാൻ കഴിവുള്ള ഖാർപ്പൻ ഗ്രൗണ്ടിൽ സഹതാരങ്ങളെ മോട്ടിവേറ്റ് ചെയ്യുന്നതിലും മിടുക്കനാണ്.മികച്ച ഷൂട്ടിങ് കേപ്പബിലിറ്റിയുള്ള താരമായ ഖാർപ്പന്റെ ഗോൾ കൺവർഷൻ റേറ്റും മികച്ചതാണ്.എക്സ്ട്രാ ട്രെയിനിങ്ങിലൂടെ കാര്യങ്ങൾ വേഗത്തിൽ പഠിക്കാൻ കഴിയുന്ന കളിക്കാരനെപ്പോലെ കാണപ്പെടുന്ന പരിചയസമ്പന്നനായ യുവ സ്‌ട്രൈക്കർ ആണ് ഖാർപ്പൻ.ഓൺ ദി ബോൾ മൂവ്മെന്റ്സിലും ഓഫ് ദി ബോൾ മൂവ്മെന്റ്സിലും ഒരേപോലെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഖാർപ്പൻ ഒരു ടീം പ്ലയെർ ആണ്.ഏരിയൽ ബോളുകൾ ട്രാപ്പ് ചെയ്യുന്നതിലും വിദഗ്ദ്ധൻ ആയ ഖാർപ്പൻ ഹെഡ്ഡർ ഗോളുകൾ നേടാനും കഴിവുള്ള താരമാണ്.ബോളിൽ കണ്ട്രോൾ ലക്ഷ്യമിടുന്ന ഖാർപ്പൻ അത്യാവശ്യം ഡ്രിബ്ലിങ് സ്‌കിൽസും വേഗതയുമുള്ള പ്ലയെർ ആണ്.ആത്മവിശ്വാസവും കഠിനാദ്ധ്വാനവും ഖാർപ്പന്റെ പ്ലസ് പോയിന്റ് ആണ്.

 

2017-2018 സീസണിൽ ഖാർപ്പനൊപ്പം പ്രവർത്തിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ യൂത്ത് ടീം പരിശീലകൻ ഷമീൽ ചെമ്പകത്തിന്റെ വാക്കുകൾ ശ്രദ്ധിക്കൂ :

“അവന്റെ ഉയരങ്ങളിൽ എത്താനുള്ള അതിയായ ആഗ്രഹം മൊത്തത്തിൽ എന്നിൽ മതിപ്പുളവാക്കി.എന്റെ അണ്ടർ-15 ടീമിലെ കുട്ടികൾക്കും ഖാർപ്പന്റെ ഫിനിഷിംഗ് ഗുണങ്ങൾ ഞാൻ ഉദാഹരണമായി ചൂണ്ടിക്കാണിക്കുമായിരുന്നു.അവന്റെ ആത്മവിശ്വാസം, വേഗത, 18 യാർഡുകളിലെ നീക്കങ്ങൾ, ക്ലിനിക്കൽ ഫിനിഷിങ് ഇതെല്ലാം ഞാൻ അവരോടു ഉദാഹരണമായി പറയുമായിരുന്നു.നേരത്തെ തന്നെ സീനിയർ ടീമിലെത്തേണ്ടിയിരുന്ന താരമാണ് ഖാർപ്പൻ.എന്തായാലും വരാനിരിക്കുന്ന സീസണിൽ അവന്റെ കഠിനാധ്വാനത്തിനു പ്രയോജനം ലഭിക്കുമെന്നും അവനു ശോഭിക്കാൻ കഴിയുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.”

ഖാർപ്പനു തന്റെ ശാരീരിക ക്ഷമത മെച്ചപ്പെടുത്തേണ്ടതായിട്ടുണ്ട്. പാസ്സിങ്ങിൽ ഖാർപ്പൻ അല്പം പിന്നോക്കമാണ്.കിബു എന്ന പ്രൊഫെഷണൽ പരിശീലകനു കീഴിൽ ഖാർപ്പൻ പാസ്സിങ്ങിലും മെച്ചപ്പെടുമെന്നു ഉറപ്പായും പ്രതീക്ഷിക്കാം.

റിസർവ് ടീമിന്റെ പ്രതിഭാശാലിയായ ഈ സ്‌ട്രൈക്കറിനു വലിയ അവസരമാണ് സീനിയർ ടീമിലേക്കുള്ള സ്ഥാനക്കയറ്റത്തിലൂടെ ലഭിച്ചിരിക്കുന്നത്.ഇന്ത്യൻ സൂപ്പർ ലീഗ് എന്ന വലിയ വേദിയിൽ കളിക്കാൻ ഖാർപ്പനു അവസരം ലഭിക്കുകയും തന്റെ പ്രതിഭ തെളിയിക്കുകയും ചെയ്യാൻ കഴിഞ്ഞാൽ അതിലൂടെ ഇന്ത്യൻ ദേശീയ ടീമിലേക്കുള്ള അവസരവും ഖാർപ്പനു തുറന്നു കിട്ടും.

ഖാർപ്പനൊപ്പം മത്സരങ്ങളുടെ സാഹചര്യം അനുസരിച്ചു ഗീവ്സൺ സിങ്ങും രാഹുൽ കെ.പിയും ബ്ലാസ്റ്റേഴ്സിന്റെ സ്‌ട്രൈക്കർമാരായി കളിച്ചേക്കുമെന്നും സൂചനയുണ്ട്.

പ്രീ സീസൺ മത്സരങ്ങളിലെയും പ്രാക്ടീസ് സെഷനുകളിലെയും പ്രകടനം അനുസരിച്ചു തന്നെയായിരിക്കും ഖാർപ്പൻ ഉൾപ്പടെയുള്ള യുവ സ്‌ട്രൈക്കർമാരെ പ്ലെയിങ് ഇലവനിൽ പരിഗണിക്കുക.വിദേശ സ്‌ട്രൈക്കർമാർക്കു തന്നെയായിരിക്കും പ്ലെയിങ് ഇലവനിൽ മുൻതൂക്കം എന്നുള്ളതു കൊണ്ടു തന്നെ സൂപ്പർ സബ് ആയും യുവ ഇന്ത്യൻ സ്‌ട്രൈക്കർമാരെ അണിനിരത്താൻ സാദ്ധ്യതയുണ്ട്.ലഭിക്കുന്ന അവസരങ്ങൾ പരമാവധി മുതലാക്കാൻ തന്നെയായിരിക്കണം ഈ യുവ സ്‌ട്രൈക്കർമാർ ശ്രമിക്കേണ്ടതും.

കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിൽ കളിച്ച 3 സീസണുകളിലും സ്ഥിരതയാർന്ന പ്രകടനങ്ങളുമായി വിശ്വാസമർപ്പിക്കാവുന്ന ഗോൾസ്‌കോറർ ആയി ഖാർപ്പൻ മാറിയതു തന്നെ അദ്ദേഹത്തിന്റെ പ്രതിഭയുടെ തെളിവാണ്.

ഇനി തെളിയിക്കേണ്ടത് കാലമാണ്.

 

വരുന്ന സീസണുകളിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ ഖാർപ്പനു കഴിയട്ടെ എന്നാശംസിക്കുന്

Facebook Comments

error: Content is protected !!