
ആർത്തലക്കുന്ന അറബിക്കടലിന്റെ തീരത്ത് സൂര്യൻ പടിഞ്ഞാറ് അസതമിക്കുംപോൾ ഉദിച്ചുയരുന്ന പ്രതിഭാസം..
കാസർകോട് മുതൽ തിരുവനന്തപുരം വരെ, 360 മൈലുകളോളം നീണ്ടു കിടക്കുന്ന നമ്മുടെ കേരളത്തെ 22cm വ്യാസമുള്ള കാൽപന്തിലേക്ക് മാത്രം ആവാഹിക്കുന്ന മായാജാലം..
കപ്പിനും ചുണ്ടിനും ഇടയിൽ കിരീടം നഷ്ടപ്പെട്ട 2 സീസണുകൾ, നിരാശയും കണ്ണുനീരും സമ്മാനിച്ച പല മത്സരങ്ങൾ…
തോൽവികൾ, സമനിലകൾ, എതിരാളികളുടെ പരിഹാസങ്ങൾ… ഇതിനിടയിലൂടെ തല താഴ്ത്തി, കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ പടവുകൾ ഇറങ്ങുമ്പോൾ ഓർക്കും… അടുത്ത കളി ഞാൻ കാണില്ല!!!…
ദിവസങ്ങൾക്കിപ്പുറം ക്ലാസ്സ് കഴിഞ്ഞ് വീട്ടിൽ പോലും കയറാതെ അടുത്ത
Match Dayൽ, ടിക്കറ്റ് എടുക്കാൻ കൗണ്ടറിൽ ഞാനും കാണും, മഞ്ഞകുപ്പായത്തിൽ.. മഞ്ഞക്കടലിലെ ഒരു ചെറുകണികയായി…
കാരണം ഞാൻ സ്നേഹിച്ചത് കപ്പിനെയല്ല, ഒരു കളിക്കാരനെയല്ല, ഒരു നിറത്തെ അല്ല..
മറിച്ച് “കേരള ബ്ലാസ്റ്റേഴ്സ്” എന്ന് വികാരത്തെയാണ്…
എത്ര കളി തോറ്റാലും അവിടെ നിന്നെല്ലാം ഉയിർത്തെഴുന്നേൽക്കും
എന്നുള്ള അടിയുറച്ച വിശ്വാസം,
എനിക്ക് കൂട്ടായി 4000 എൻകിൽ 4000 മഞ്ഞപ്പട യുടെ കൂട്ടാളികൾ ഉണ്ടാകും എന്ന വിശ്വാസം..
ഇതെല്ലം മനസ്സിൽ ഉറച്ചു പോയി..
ഇക്കൊല്ലം ഞാനുൾപ്പെടുന്ന മഞ്ഞപ്പടയുടെ മുന്നിൽ അല്ല നമ്മുടെ ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടം.. എന്നാലും നേരിൽ കാണാൻ സാധിക്കില്ലങ്കിലും ഓരോ ആരാധകന്റെയും ശബ്ദം ബ്ലാസ്റ്റേഴ്സിന് പുറകിൽ ഉണ്ടാകും..
എതിരാളിയുടെ ചങലപൂട്ടുകളെ പൊട്ടിച്ചെറിയുന്ന ഒരോ നിമിഷവും ആർത്തലച്ചു പെയ്യുന്ന തുലാവർഷം പോലെ മഞ്ഞപ്പട കൂടെയുണ്ടാകും…
എന്നും, എപ്പോഴും…
ഇനി ഉയിർത്തെഴുന്നേൽപിൻറെ നാളുകളാണ്
മറ്റാർക്കും അവകാശപ്പെടാനാകാത്ത,
മറ്റുള്ളവർക്ക് അസൂയപെടാൻ
മാത്രമാകുന്ന നമ്മുടെ തിരിച്ചുവരവ്…
കേരള ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്..
അതിജീവനമല്ല,, പോരാട്ടം തന്നെയാണ്
# കൂടെയുണ്ട് മഞ്ഞപ്പട
✒️ Sangeeth Sadanandan
Facebook Comments