ബ്ലാസ്റ്റേഴ്‌സ് അടിമുടി മാറുകയാണ് പുതിയ മഞ്ഞ വസന്തങ്ങൾക്കായി

  • November 13, 2020
  • manjappada
  • Fans Blog
  • 0
  • 1890 Views

പന്ത് കളിക്കാൻ വേണ്ടി മാത്രം സ്കൂളിൽ പോവുകയും രാത്രി കണ്ട കളിയുടെ കാര്യം പറഞ്ഞു പിറ്റേന്ന് കൂട്ടുകാരുമായി ഇടിയുണ്ടാക്കുകയും ചെയ്യുന്ന സാധാരണ കുട്ടികളിൽ ഒരാൾ മാത്രമായിരുന്നു ഞാനും. അന്നെല്ലാം കളിക്കണ്ടിരിക്കെ നല്ലൊരു നെടുവീപ്പിട്ടുകൊണ്ട് കുട്ടത്തിലെ ആരെങ്കിലും ഒരാൾ ഉറപ്പായും പറയുന്നൊരു കാര്യമുണ്ട് “നമുക്കൊക്കെ എന്നാല്ലേ ഇങ്ങനെ സ്റ്റേഡിയത്തിൽ ഇരുന്നുകളികാണാനെങ്കിലും പറ്റുന്നഭാഗ്യം ഉണ്ടാവുകയെന്ന് ” ഇത് എന്റെ മാത്രമല്ല നമ്മുടെയെല്ലാം ചേട്ടന്മാരുടെ തലമുറയും ഇതുതന്നെ പ്രാത്ഥിച്ചുകാണും എന്നുറപ്പാണ്.ഒന്നും തിരിച്ചു ചോദിക്കാതെ സ്നേഹിച്ച മൂന്നുനാല് തലമുറയ്ക്കളുടെ പ്രാർത്ഥനയുടേതാവാം മറ്റൊരു ദൈവം കൊണ്ടെത്തന്നത്.വെറുതെ കൊണ്ടെത്തന്നു എന്നല്ല ഞങ്ങ കൊച്ചീക്കാര് പറയുമ്പോൾ ഞങ്ങളുടെ മുറ്റത്തു കൊണ്ടുതന്നു അന്നുതുടങ്ങിയതാണ് ഈ ക്ലബ്‌ നോടുള്ള ഇഷ്ടം അത് കൂടുന്നതല്ലാത്ത ഇന്നുവരെ കുറഞ്ഞിട്ടില്ല ആദ്യ സീസണിൽ ഒറ്റയ്ക്കൊറ്റയ്ക്ക് കളിക്കാണാൻപോയിരുന്നു അമ്പതിനായിരം പേരൊക്കെ എങ്ങനെ കളികാണാൻ അതും കേരളത്തിൽ ഒരുപാടുപേർ ചോദിച്ച ചോദ്യമായിരുന്നു അതിനു അറുപതിനായിരം പേർ സ്റ്റേഡിയത്തിലും ഇരുപതിനായിരം പേർ പുറത്തും നിറച്ചാണ് കാലം മറുപടിപറഞ്ഞത് പിന്നീടാണ് മഞ്ഞപ്പട യെപ്പറ്റിയൊക്ക്കെ അറിഞ്ഞുതുടങ്ങിയത് ഒരുവട്ടം അവർക്കൊപ്പമിരുന്നു കളിക്കണ്ടു അതൊരു തിരിച്ചറിവായിരുന്നു anfeild ലും ബെർണബു വിലുമെല്ലാം കണ്ടപോലെ നമ്മളുടെ ഇഷ്ടം പ്രകടിപ്പിക്കനാവും എന്നും തിരിച്ചറിയിച്ചുതന്ന കൂട്ടർ അവർക്കൊപ്പം കൈയ്യടിച്ചും ആർപ്പുവിളിച്ചും കൂടെകൂടി പിന്നീടവർക്കൊപ്പം മാത്രമായി കളികാണൽ തന്നെ. യാതൊരു ഉപാധികലുമില്ലാത്ത സ്നേഹം അതിനു ദൂരപരിധിയുമില്ലെന്നും നമ്മൾ കണ്ടു ഏതു സ്റ്റേഡിയവും ഹോം ഗ്രൗണ്ട് ആകുന്ന മാജിക്‌ അത് കൊൽക്കത്തയിലും ദില്ലി യിലുമെല്ലാം. പെട്ടന്നുള്ള ഉയർച്ചതാഴചകളായിരുന്നു ആദ്യ മൂന്ന് സീസണുകൾ പിന്നീട് തോൽവിയുടെ കൈപുനീരുകൾ അറിയേണ്ടിവന്നു ഒരോ വർഷങ്ങളിലും ടീമിൽ അഴിച്ചുപണികൾ നടന്നു ഒരോ തോൽവിയിൽ നിന്നും ഉൾക്കൊണ്ടുകൊണ്ട് അടുത്ത സീസണിൽ അവർ പൊരുതാൻ തുടങ്ങി അന്നും ഇന്നും സ്റ്റേഡിയത്തിൽ മഞ്ഞനിറം ഒരു മഞ്ഞക്കടലായി അതങ്ങലയടിച്ചുണ്ടിരുന്നു കൂടെ പൊരുതാൻ ഹുമേട്ടൻ വന്നു അനസിക്ക വന്നു ഓഗ്ബച്ച വന്നു അവർ പൊരുതി തന്നെ നിന്നു ആ പോരാട്ടങ്ങളിൽ നിന്നും പാഠമുൾകൊണ്ടുതന്നെ പിന്നീടും ടീമിൽ മാറ്റങ്ങൾ വന്നു SD വന്നു ഒപ്പം കുറെ വലിയ കളിക്കാരും അവർക്കൊപ്പം വലിയൊരു ടെക്നിക്കൽ ക്രൂവും, ബ്ലാസ്റ്റേഴ്‌സ് അടിമുടി മാറുകയാണ് പുതിയ മഞ്ഞ വസന്തങ്ങൾക്കായി. Peter Dinlage പറഞ്ഞൊരു കാര്യമുണ്ട് ““Ever tried. Ever failed. No matter. Try again. Fail again. Fail better.” എനിക്ക് ബ്ലാസ്റ്റേഴ്‌സ് പോരാടാനുള്ള വിശ്വാസമാണ് ജയിക്കുന്നവരെ പൊരുതാനുള്ള ആവേശമാണ് മാറ്റങ്ങൾ ഉൾക്കൊണ്ടു മുന്നേറാനുള്ള വിശ്വാസമാണ്

-Akhil Ns

Facebook Comments