ദൈവത്തിൻ്റെ സ്വന്തം നാട് , പന്ത്രണ്ടാമൻ്റെ സ്വന്തം ക്ലബ്

  • December 4, 2020
  • manjappada
  • Fans Blog
  • 0
  • 3057 Views

ക്രിക്കറ്റിന്റെ ദൈവം കേരളത്തിന്റെ ഫുട്ബോൾ ആവേശത്തിന് നൽകിയ സമ്മാനം , കേരളാ ബ്ലാസ്റ്റേഴ്‌സ് . “Sleeping giants of Football ” എന്ന് ഫിഫയുടെ പ്രസിഡന്റായിരുന്ന സെപ്പ് ബ്ലാറ്റർ വിശേഷിപ്പിച്ച ഇന്ത്യാമഹാരാജ്യത്തിലെ , “Gods own Country ” എന്ന് അറിയപ്പെടുന്ന കേരളത്തിന്റെ ഫുട്ബാൾ അഭിനിവേശത്തിനെ ഇന്ന് ലോകം അറിയുന്നത് ഒറ്റപ്പേരിലൂടെയാണ് , കേരളാ ബ്ലാസ്റ്റേഴ്‌സ് .

ഫുട്ബോൾ കേരളത്തിന് അന്യമല്ല . ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ പ്രതിഭകളായ ഐ എം വിജയൻ ,ജോ പോൾ അഞ്ചേരി , എൻ പി പ്രദീപ് എന്നിവക്കെല്ലാം ജന്മം നൽകിയ നാടാണ് കേരളം. കേരള ഫുട്ബോളിന്റെ പ്രതാപകാലങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ച Kerala Police Team , FC Kochin ,Viva Kerala തുടങ്ങിയ ടീമുകൾ കേരള ഫുട്ബാളിൽ ഉണ്ടാക്കിയ ആവേശം എവിടെവച്ചോ നമുക്ക് നഷ്ടമായി . എന്നാൽ , മരവിച്ചുകിടന്ന അതെ ആവേശം പതിന്മടങ്ങായി പുനർജനിച്ചത് കേരളാ ബ്ലാസ്റ്റേഴ്‌സ് എന്ന ക്ലബ്ബിന്റെ വരവോടെയാണ് .

അവകശപ്പെടാൻ ഒന്നുമില്ല എന്നറിഞ്ഞിട്ടും സ്വന്തം ജീവനെപോലെ ഈ ക്ലബ്ബിനെ കൊണ്ടുനടക്കുന്ന ആരാധകവൃന്ദത്തിനു കൂപ്പുകൈ . തോൽവികൾ നൽകുന്ന നിരാശയും വിജയം നൽകുന്ന സന്തോഷവും ഒരു ഫുട്ബാൾ ക്ലബ്ബിന്റെ ആരാധകർക്കും അന്യമല്ല. കേരളാ ബ്ലാസ്റ്റേഴ്‌സ് എന്ന ടീമിന് വേണ്ടിയും , എതിരെയും കളിയ്ക്കാൻ വരുന്ന കളിക്കാരും ഒരേ സ്വരത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരെപ്പറ്റി പറയുന്ന ഒരു വാചകം ഉണ്ട് – “They are crazy “. എതിർ ടീം കളിക്കാർ അവര്പോലും അറിയാതെ ഈ ആരാധകക്കൂട്ടത്തിനു മുന്നിൽ കയ്യടിക്കുമ്പോൾ വിജയിക്കുന്നത് ആ കൂട്ടത്തിലെ ഓരോ വ്യക്തിയുമാണ് .

മറ്റു ടീമുകൾക്ക് 11 കളിക്കാരെങ്കിൽ ബ്ലാസ്റ്റേഴ്സിന്റെ കൂടെ ഒരു 12 -) മൻ കൂടിയുണ്ട് . വരുന്ന സീസൺ സ്റ്റേഡിയത്തിൽ ഈ 12 -)മൻ ഇല്ലെങ്കിലും കളിക്കാരുടെ മനസ്സിൽ ആ സ്ഥാനം എന്നും ഭദ്രം . എല്ലാവരും ചോദിക്കും “എന്ത്കണ്ടിട്ടാണ് നിങ്ങൾ ഈ ക്ലബ്ബിനെ ആരാധിക്കുന്നത് “, ഒറ്റ ഉത്തരമേയുള്ളൂ “ആവേശം , അടങ്ങാത്ത ആവേശം !”. നാം ഇന്ന് കാണുന്ന ലോക ഫുട്ബോളിലെ വമ്പന്മാർ എല്ലാം തുടങ്ങിയത് വിജയത്തോടെയല്ല. വെറും 6 വര്ഷം കൊണ്ട് ലോകഫുട്ബാളിൽ സാന്നിധ്യം അറിയിക്കാൻ ഈ ക്ലബ്ബിനും ആരാധക കൂട്ടത്തിനും കഴിഞ്ഞിട്ടുണ്ടെങ്കിൽ ഒന്നേ പറയാനുള്ളൂ , ഇതൊരു തുടക്കം മാത്രമാണ് വലിയ മാറ്റങ്ങൾക്കു വേണ്ടിയുള്ള തുടക്കം. ഈ കാത്തിരിപ്പിന്റെ അവസാനം ഒരിക്കലും നിരാശയായിരിക്കില്ല. അർഹിക്കുന്ന നേട്ടങ്ങൾ ഇവിടെ എത്തിചെറുകതന്നെ ചെയ്യും.

“We don’t have to talk about ourselves, let others talk about us”

– Karolis Skinkys (SD, Kerala Blasters)

#YennumYellow #KoodeyundManjappada

Rejin T Jays

Facebook Comments