ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിൽ ശക്തി പകരാൻ അവൻ വരുന്നു… സിറിൾ കാലി

  • July 3, 2018
  • manjappada
  • Club News
  • 0
  • 17611 Views

കേരളാ ബ്ലാസ്റ്റേർസിന്റെ പ്രതിരോധക്കൂട്ടിലേക്ക് ഇതാ വരുന്നു ഗ്രേറ്റ് കാലി, പേടിക്കണ്ട ഗുസ്തിക്കാരനല്ല, സാക്ഷാൽ നെപ്പോളിയന്റെ നാട്ടുകാരനായ സിറിൾ കാലി ആണ് കക്ഷി.

തന്റെ ടീമിന്റെ പ്രതിരോധമതിൽ കടന്ന് ഒരാളേയും അകത്ത് കടത്താത്ത പ്രകൃതം, സെൻറർ ബാക്കിൽ കളിക്കാനാണ് ഇഷ്ടമെങ്കിലും റൈറ്റ് ബാക്കായും ഡിഫൻസീവ് മിഡ് ഫീൽഡറായും കളിക്കാൻ ഒരു മടിയുമില്ല.

പിന്നെ 90 മിനിറ്റും കളം നിറഞ്ഞ് കളിക്കുവാൻ ഒരു പ്രശ്നവുമില്ല, പരിക്കിനു എളുപ്പം പിടികൊടുക്കാറുമില്ല, മൊത്തത്തിൽ പറഞ്ഞാൽ പുള്ളി അനസ് ,ജിംഗാൻ, ലാലു എന്നിവർക്ക് പറ്റിയ ഒരു കൂട്ടാളി തന്നെ. ഈ വരുന്ന സീസണിൽ വിജയം മാത്രം മുന്നിൽ കണ്ട്കൊണ്ട് മാനേജ്മെന്റ് തങ്ങളുടെ പടയാളികളെ തയ്യാറാക്കുമ്പോൾ അവരെ എന്നത്തെയും പോലെ എതിരേറ്റ് ,സ്റ്റേഡിയം നിറഞ്ഞ് സ്വീകരിക്കാം നമുക്ക്. പ്രിയപ്പെട്ട ഗ്രേറ്റ്‌ കാലിക്ക് മഞ്ഞപ്പടയുടെ ഹാർദ്ദവമായ സ്വാഗതം, സുസ്വാഗതം

By Arun Sreemadhavam

Facebook Comments