ഇത് നീതിയോ ? ചെന്നൈയിൻ എഫ്.സിക്കും 8 ഹോം മത്സരങ്ങൾ മാത്രം.!? ഞെട്ടിതരിച്ച് മാനേജ്മെന്റ്.

  • December 9, 2019
  • manjappada
  • Fans Blog
  • 0
  • 31635 Views

ഹോം മത്സരങ്ങൾ നഷ്ടപ്പെടുന്ന ടീമുകളുടെ എണ്ണം കൂടുന്നു. ഐ.എസ്.എല്ലിൽ ബ്ലാസ്റ്റേഴ്സ് ഒഴികെ എല്ലാ ടീമുകൾക്കും 8 ഹോം മത്സരങ്ങൾ മാത്രം ലഭിക്കുന്നത് ബ്ലാസ്റ്റേഴ്സിനെ സഹായിക്കാനുള്ള നീക്കങ്ങളാണെന്ന അഭ്യൂഹങ്ങൾ മുന്നേ നിലനിന്നിരുന്നു. അടുത്തതായി ചെന്നൈയിൻ എഫ്.സിയാണ് ഹോം മത്സരം നഷ്ടമാവുന്ന ടീം. എന്നാൽ ഈ സീസണിലും ചെന്നൈയിൽ എഫ്.സിക്ക് ഈ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്ന് ആരും കരുതിയതല്ല. ഈ സീസണിൽ ഇതുവരെ ബാഗ്ലൂർ, മുബൈ  ടീമുകൾക്കും ഐ.എസ്.എല്ലിലെ പുതു ടീം ഹൈദരാബാദിനും ഓരോ ഹോം മത്സരങ്ങൾ നഷ്ടമായി. ഇതിനെതിരെ ചില അസ്വാരസ്യങ്ങൾ പല കോണുകളിലും നിലനിൽക്കുന്നുണ്ട്. എന്നാൽ മറ്റു സീസണുകളിലെ പോലെ ഈ സീസണിലും ബ്ലാസ്റ്റേഴ്സിനു മാത്രം ഇത്തരത്തിൽ മത്സരങ്ങൾ നഷ്ടപ്പെടുന്നില്ലെന്നതും മറ്റുള്ളവരെ ചൊടിപ്പിക്കുന്നു.

ഹൈദരാബാദ്, ബാഗ്ലൂർ, മുബൈ വിങ്ങുകളുടെ ശ്രമഫലമായി ഈ ടീമുകളുടെ ഹോം ഗ്രൗണ്ട് ആരാധകരുടെ കടന്നുകയറ്റത്താൽ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടാക്കി തീർന്ന മഞ്ഞപ്പട അടുത്തതായി ലക്ഷ്യമിടുന്നത് മറീന അറീനയോ..? ഡിസംബർ 20നു നടക്കുന്ന ചെന്നൈയിൻ v/s ബ്ലാസ്റ്റേഴ്സ് മത്സരത്തിനു ഗാലറികൾ നിറയ്ക്കാൻ മഞ്ഞപ്പട എത്തുന്നതോടുകൂടെ തങ്ങളുടെ ഹോം മത്സരം ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരമായി മാറുന്ന ആശങ്ക തെല്ലൊന്നുമല്ല അവരെ ഭയപ്പെടുത്തുന്നത്. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ BLOCK H (Level 3) ടിക്കറ്റുകളാണ് മഞ്ഞപ്പട കൂട്ടത്തോടെ ബുക്ക് ചെയ്യുന്നത്. ടിഫോയും ബാനറുകളുമായി സ്റ്റേഡിയം കീഴടക്കാൻ തയ്യാറെടുക്കുന്ന മഞ്ഞപ്പട ചെന്നൈ വിങ്ങ്, ടിഫോ,ബാനർ എന്നിവയുടെ ക്രിയേറ്റീവ് പാർട്ടിൽ ഗ്രൂപ്പ് അംഗങ്ങളെ ഭാഗമാക്കാൻ നല്ല ആശയങ്ങൾ ഗ്രൂപ്പിൽ നിന്നും ക്ഷണിച്ചിരിക്കുകയാണ്. യാത്ര ചെയ്തെത്തുന്ന ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്യാൻ മഞ്ഞപ്പട ചെന്നൈ വിങ്ങ് സജ്ജമായി കഴിഞ്ഞു.

– ശരത് കുയ്യാറ്റിൽ

ഡിസംബർ 20 ചെന്നൈയിൽ v/s ബ്ലാസ്റ്റേഴ്സ് മത്സരത്തിനു ഉടൻ ടിക്കറ്റുകൾ ബുക്ക് ചെയ്യൂ 👉🏻
BOOK TICKETS NOW !!!

Facebook Comments