മലയാളികളുടെ വികാരം ഹ്യൂമേട്ടൻ ഇനി ബ്ലാസ്റ്റേഴ്സിൽ ഇല്ല🤕

  • July 7, 2018
  • manjappada
  • Fans Blog
  • 0
  • 10065 Views

കേരള ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കർ ആയിരുന്ന ഇയാൻ എഡ്‌വേഡ്‌ ഹ്യൂമം ഇനി ബ്ലാസ്റ്റേഴ്സിന് ഒപ്പം ഇല്ല. കഴിഞ്ഞ സീസണിൽ കാൽമുട്ടിന് പരിക്കേറ്റ ഹ്യൂമം അവസാന മത്സരങ്ങളിൽ ഒന്നും ബൂട്ട് കെട്ടിയിരുന്നില്ല.താരത്തിന് ഫിറ്റ്നസ് തെളിയിക്കാൻ കഴിഞ്ഞില്ലാ എന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ.ഐ.എസ്.എൽ ആദ്യ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ ഫൈനൽ വരെ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരമാണ് ഹ്യൂമം. മലയാളികളുടെ അടങ്ങാത്ത ആരാധന കാരണം ആണ് കനേഡിയൻ വംശജനായ അദ്ദേഹത്തെ ഹ്യൂമേട്ടൻ എന്ന് വിളിക്കുന്നത്.

28 മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സിനായി ബൂട്ട് കെട്ടിയ ഹ്യൂമേട്ടൻ ഒരു ഹാട്രിക് ഉൾപ്പെടെ 10 എണ്ണം പറഞ്ഞ ഗോളുകൾ ബ്ലാസ്റ്റേഴ്‌സിനു വേണ്ടി നേടിയിട്ടുണ്ട്.നാലാം സീസണിൽ ഡൽഹി ഡൈനാമോസിന് എതിരെ അടിച്ച ഹാട്രിക് ഒരാളും മറക്കില്ല.തലയിൽ പരിക്ക് പറ്റി മുറിവ് പറ്റിയപ്പോളും അപ്പോൾ തന്നെ തുന്നികെട്ടി ഒരു തലയിൽ കെട്ടുമായി ഗ്രൗണ്ടിൽ കളിക്കാൻ ഇറങ്ങിയത് ഒക്കെ എങ്ങനെ മറക്കാനാവും.

ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റ നിരയിൽ ഇനി ഏതു കൊലകൊമ്പന്മാർ വന്നാലും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് മറക്കാനാവില്ലല്ലോ ഈ മുത്തിനെ.മരണത്തിൽ നിന്ന് തിരിച്ചു വന്നു ഫുട്ബോൾ കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ഹ്യൂമേട്ടനെ ഇനി നമ്മുടെ മഞ്ഞ കുപ്പായത്തിൽ കാണാൻ ആവില്ല.
അങ്ങനെ മറക്കാനാവാത്ത ഒട്ടേറെ നിമിഷങ്ങൾ നമ്മുക്ക് സമ്മാനിച്ച ഇയാൻ എഡ്‌വേഡ്‌ ഹ്യൂമം ഇനി കേരള ബ്ലാസ്റ്റേഴ്‌സിൽ ഇല്ല.

നന്ദി ഹ്യൂമേട്ടാ 🤕 ഒട്ടേറെ നല്ല നിമിഷങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ചതിന് നന്ദി🙏🏻

🖋വി.കെ.ആർ

Facebook Comments