ഇന്ത്യൻ ഫുട്ബോളിന് ബ്ലാസ്റ്റേഴ്‌സ് നൽകുന്ന സംഭാവനകൾ !

  • January 31, 2020
  • manjappada
  • Fans Blog
  • 0
  • 5648 Views

ഇന്ത്യൻ സൂപ്പർ ലീഗ് വന്നതോട് കൂടെ ഇന്ത്യൻ ഫുട്‌ബോളിനു ഒരു പുതിയ വഴിത്തിരിവ് ആയി എന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ! ഇന്ത്യൻ സൂപ്പർ ലീഗിലെ ടീമുകളെ കുറിച്ചു ഇന്ത്യയുടെ അകത്തോ പുറത്തോ ഉള്ള ആളുകളോട് ചോദിച്ചാൽ ആദ്യം പറയുന്ന പേര് കേരളാ ബ്ലാസ്റ്റേഴ്‌സ് എന്നാവും എന്നുള്ളത് ഈ ടീം എന്താണ് എന്ന് വ്യക്തമാക്കുന്നു.

ഒരു ടീം എന്ന നിലയിൽ മിന്നുന്ന വിജയങ്ങൾ കൈവരിച്ചില്ല എന്നിരുന്നാൽ പോലും കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്ത്യൻ ഫുട്‌ബോളിനു നൽകിയ സംഭാവന വളരെ വലുത് ആണ്. സന്ദേഷ് ജിങ്കനെ പോലുള്ള കളിക്കാർ ഇപ്പോൾ ഇന്ത്യൻ ടീമിന്റെ ഒഴിച്ചു നിർത്താൻ പറ്റാത്തവർ ആയി കഴിഞ്ഞു. അതേ പോലെ കേരളത്തിലും ഇന്ത്യയിലെ പല ഗ്രാമങ്ങളിലും നഗരങ്ങളിലും കഴിവുണ്ടായിട്ടും മികച്ച വേദികൾ കിട്ടാതെ, അറിയപ്പെടാതെ പോയ പല കളിക്കാർക്കും ലോക ഫുട്ബോളിന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ സാധിച്ചു.

കളിക്കാരെ മാത്രം അല്ല കേരളം ഇന്ത്യൻ ഫുട്ബോളിന് സമ്മാനിച്ചത് – കാണികളെ, ആരാധകരെ കൂടെ ആണ്. ക്രിക്കറ്റിന്റെ പകുതിയോ നാലിലൊന്നോ പോലും പ്രചാരം ഇല്ലായിരുന്ന ഇന്ത്യൻ ഫുട്‌ബോൾ ഇപ്പോൾ ഇന്ത്യയിലെ ആബാലവൃദ്ധം ജനങ്ങളും കാണുന്നുണ്ടെങ്കിൽ, സ്കോർ നില ചോദിക്കുന്നുണ്ടെങ്കിൽ അതിന്റെ വലിയ ഒരു പങ്ക് കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിന് ഉണ്ട്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഫോള്ളവർസ് ഉള്ള ക്ലബ്ബ് ആയ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഓണ്ലൈൻ സാനിധ്യമില്ലാത്ത ആരാധകരുടെ കണക്ക് എടുക്കാൻ സാധിക്കുക ഇല്ല എന്നത് ഇതിനു ഉത്തമ ഉദാഹരണമാണ്.

ഇന്ത്യൻ സൂപ്പർ ലീഗ്‌ എന്ന സംരംഭം കൊണ്ട് അതിന്റെ അണിയറ പ്രവർത്തകർ ഉദ്ദേശിച്ച ലക്ഷ്യം – ഇന്ത്യൻ ഫുട്‌ബോളിന്റെ വളർച്ച – പ്രാപ്തമാക്കാൻ ഏറ്റവും കൂടുതൽ സംഭാവന ചെയ്തത് കേരളാ ബ്ലാസ്റ്റേഴ്‌സ് തന്നെ ആണ് എന്ന് നിസംശയം പറയാം. ഇത് തന്നെ ആണ് ഇന്ത്യൻ സൂപ്പർ ലീഗ് കപ്പ് ഉയർത്താതെ തന്നെ ജനമനസ്സുകളിൽ കേരളാ ബ്ലാസ്റ്റേഴ്‌സിനു ഉയർന്ന സ്ഥാനം നൽകിയത്!!

– ജയദേവ്‌ പത്തനംതിട്ട

Facebook Comments