അൽബിനോ വില്ലനോ, രക്ഷകനോ ???

  • December 8, 2020
  • manjappada
  • Fans Blog
  • 0
  • 4816 Views

ആൽബിനോ യുടെ മിസ്റ്റേക്ക് ചർച്ച ചെയ്യപ്പെടുമ്പോൾ ഓർമ്മിക്കപ്പെടേണ്ട ചില കാര്യങ്ങൾ ഉണ്ട്..
ഫുട്ബോൾ ൽ ഒരു ഗോൾ കീപ്പർ ന്റെ റോൾ എത്ര വലുതാണ് എന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്..
ഗ്രൗണ്ടിലെ ഒറ്റപ്പെട്ട പൊസിഷൻ..
എങ്കിൽ പോലും ഫുൾ ടൈം കളിയിലുള്ള കോൺസെൻട്രേഷൻ അത്യാവശ്യം..
ഒരു ഗോൾ പോലും ഒറ്റക്ക് സെലിബ്രേറ്റ് ചെയ്യേണ്ടി വരുന്ന പൊസിഷൻ….
അങ്ങനെ ഒരുപാട് ഉണ്ട് ഒരു ഗോൾ കീപ്പർ ക്ക് ഉള്ള വെല്ലുവിളികൾ…
അവസാന ഡിഫൻഡർ നെയും ബീറ്റ് ചെയ്തു എതിർ ടീം പ്ലയെർ ഒറ്റക്ക് ബോൾ ആയി കേറി വരുമ്പോഴും നെഞ്ച് വിരിച്ചു ധൈര്യപൂർവം അവിടെ ഒരു കാവൽകാരൻ ഉണ്ടാകും..
അദ്ദേഹം അയാളുടെ മാക്സിമം അവിടെ ട്രൈ ചെയ്യുകയും ചെയ്യും..
ഒരുപാട് സേവ് കൾ നടത്തി ഒറ്റക്ക് ഒരു ടീമിനെ കരകയറ്റി വരുമ്പോൾ അവസാന നിമിഷം ഒരു മിസ്റ്റേക്ക് വരുത്തി ഗോൾ ആയാൽ ആ കളി തോൽപ്പിച്ചു എന്ന പദവി അലങ്കാരം ആയി കിട്ടും..

ഇനി ആൽബിനോ ടെ കാര്യത്തിലേക്ക് വരാം..
ആൽബിനോ ആ മിസ്റ്റേക്ക് വരുത്തുന്ന ടൈം ഒന്ന് ശ്രധിക്കുക..
90 മിനിറ്റ് കൾ കഴിഞ്ഞു ഒരു ഗോളിന് പിന്നിട്ടു നിൽക്കുന്നു..
തന്റെ കയ്യിലേക്ക് എത്തിയ പന്ത് എത്രയും വേഗം മുന്നിലേക്ക് എത്തിക്കുക എന്നത് ആയിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം പക്ഷെ ആ നിമിഷത്തെ അശ്രദ്ധ കൊണ്ട് അതു ഗോൾ ആയി..
ശെരിയാണ് പിഴവാണ്..
പക്ഷെ മനുഷ്യനാണ് പിഴവുകൾ സംഭവിക്കാം..
ഇന്ന് ലോകത്തിലെ മികച്ച ഗോൾ കീപ്പർസ് ആയ Ter stegen, Neuer, De Gea,
ഇവരുടെ ഒക്കെ കരിയറിൽ ഒക്കെ ഉണ്ട് തെറ്റുകൾ…

അതു കൊണ്ട് ഒരു മത്സരത്തിലെ മോശം പ്രകടനത്തിന്റെ പേരിൽ ഇനിയും അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല..
ചെന്നൈ ക്ക് എതിരായ മത്സരത്തിൽ തോൽ‌വിയിൽ നിന്നും കരകയറ്റിയ കാവൽക്കാരൻ ആണ്..
നല്ല സമയത്തു കൂടെ നിക്കുന്നതിനേക്കാൾ മോശം സമയത്തു കൂടെ നിൽക്കുക..
അദ്ദേഹത്തിന്റെ കോൺഫിഡൻസ് നഷ്ടപ്പെടുത്താതെ സ്ട്രോങ്ങ്‌ ആയി തിരിച്ചു വരാൻ പ്രചോദനം കൊടുക്കുക…

Facebook Comments