സ്ലോവേനിയൻ പടക്കുതിര മറ്റെജ് പോപ്ലാറ്റ്നിക്ക് ഇനി ബ്ലാസ്റ്റേഴ്‌സിനു സ്വന്തം

  • July 8, 2018
  • manjappada
  • Fans Blog
  • 0
  • 12536 Views

കേരള ബ്ലാസ്റ്റേഴ്സിന്റെ ആക്രമണത്തിനു മൂർച്ചകൂട്ടാൻ സ്ലോവേനിയൻ സ്‌ട്രൈക്കർ മറ്റെജ്.ഹ്യൂമേട്ടനും ബാലേട്ടനും ശേഷം മലയാളിയുടെ മനം കവരാൻ എത്തുകയായാണ് ഇരുപത്തിയഞ്ചുകാരനായ നമ്മുടെ സ്വന്തം പോപ്പേട്ടൻ

സ്ലോവേനിയൻ ലീഗിൽ ട്രിഗലവ് ക്രാഞ്ചിന്റെ സ്‌ട്രൈക്കർ ആയി മറ്റെജ് 68 കളികളിൽ നിന്നായി അടിച്ച് കൂട്ടിയത് 46 ഗോളുകൾ ആണ്.സ്ലോവേനിയൻ അണ്ടർ 20, അണ്ടർ 21 നാഷണൽ ടീമിന് വേണ്ടിയും മറ്റെജ് ബൂട്ട് കെട്ടിയിട്ടുണ്ട്. 2015 വർഷത്തിൽ ബൾഗേറിയൻ ലീഗിലെ F.C.മോറ്റാനാ എന്ന ക്ലബിന് വേണ്ടി ബൂട്ടണിഞ്ഞു എങ്കിലും പ്രതീക്ഷക്കൊത്ത് ഉയരാൻ മറ്റെജിനു ആയില്ല 2016 സീസണിൽ ആണ് സ്ലോവേനിയൻ ലീഗിൽ തന്നെ തിരിച്ചു എത്തിയത്. സീസണിൽ ട്രിഗലവിനു വേണ്ടി 16 ഗോൾ നേടിയ താരം ഗോൾ വേട്ടക്കാരിൽ മൂന്നാം സ്ഥാനത്താണ്.മറ്റെജ് കേരള ബ്ലാസ്റ്റേഴ്‌സിൽ ഗോൾ അടിച്ച് കൂട്ടും എന്ന പ്രതീക്ഷയോടെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ.

🖋വി.കെ.ആർ

Facebook Comments