സൂര്യോദയത്തിനുള്ള സമയമായി, ഒരുങ്ങി നിൽക്കുക

  • June 26, 2018
  • manjappada
  • Fans Blog
  • 0
  • 7628 Views

സൂര്യോദയത്തിനുള്ള സമയമായി, പൊൻകിരണങ്ങൾ പതിയെ ISL ഭൂമിയിൽ പതിപ്പിച്ച് കേരള ബ്ലാസ്റ്റേർസ് കിഴക്കൻ ചക്രവാളത്തിൽ ഉയർത്തെഴുന്നേൽക്കുമ്പോൾ മഞ്ഞക്കടലുമായി മഞ്ഞപ്പട കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ ഈസ്റ്റ് ഗ്യാലറിയിൽ തയ്യാറെടുപ്പുകൾ നടത്തുന്നു. ഇന്നലെ കാർമേഘം നിറഞ്ഞ ആകാശമായിരുന്നെങ്കിൽ ഇന്ന് പ്രതീക്ഷയുടെ നീലാകാശമാണ് നമ്മളെ സ്വാഗതം ചെയ്യുന്നത്. മറ്റുള്ളവരെക്കാൾ ഒരുപടി മുന്നിൽ നമ്മൾ തയ്യാറാക്കുമ്പോൾ അത് കൊച്ചിയുടെ മണ്ണിൽ തന്നെയായത് കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് ആവേശമായി മാറും ഉറപ്പ്. പിന്നെ അതിഥികളെ കുറിച്ച് നോക്കുമ്പോൾ ഒട്ടും മോശക്കാരല്ല ആരും, സ്പാനിഷ് ലീഗിൽ 1st ഡിവിഷനിൽ കളിക്കുന്ന ടീമാണ് Girona fc. സിറ്റി ബ്ലൂസ് എന്നറിയപ്പെടുന്ന Melbourne city ആണ് അടുത്ത ടീം ,അവർ A- Leagueൽ ആണ് തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നത്. കഴിഞ്ഞ് പോയ കാലങ്ങളും കാര്യങ്ങളും ഇനി നമുക്ക് മറക്കാം, ഇനി നമുക്ക് മുന്നിൽ പുതിയൊരു സീസൺ മാത്രം, അതിന്റെ വിജയത്തിനായി നമുക്ക് കൈകോർക്കാം .പതിനൊന്ന് പേരുമായി ബ്ലാസ്റ്റേർസ് കളത്തിലറങ്ങുമ്പോൾ പന്ത്രണ്ടാമനായി ഗ്യാലറികളെ മഞ്ഞയിൽ പൊതിഞ്ഞ് മഞ്ഞപ്പടയുണ്ടാകും,ഉറപ്പ്..

Facebook Comments