സൂപ്പർ കപ്പ്; ഇന്ത്യൻ യുവനിരയെ നേരിടാൻ കേരള ബ്ലാസ്റ്റേഴ്സ്

  • March 15, 2019
  • manjappada
  • Club News
  • 0
  • 1176 Views

രണ്ടാമത് ഹീറോ സൂപ്പർ കപ്പിന്റെ യോഗ്യത റൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ ആരോസുമായി ഏറ്റുമുട്ടും. മാർച്ച് 15ന് രാത്രി 7.30നു ഭൂവനേശ്വറിൽ വെച്ചായിരിക്കും മത്സരം.

അണ്ടർ 23 ഇന്ത്യൻ ടീമിൽ ഉൾപെട്ടിട്ടുണ്ടായിരുന്ന സഹലും ധീരജ് സിംഗും ബ്ലാസ്റ്റേഴ്സിനായി സൂപ്പർ കപ്പിൽ കളിക്കളത്തിൽ ഇറങ്ങും .

ഐഎസ്എല്ലിൽ ഒൻപതാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബ്ലാസ്റ്റേഴ്സിന് ഐ ലീഗ് അവസാനത്തിൽ മികച്ച ഫോമിൽ ആയിരുന്ന ഇന്ത്യൻ ആരോസിനെ തോൽപ്പിക്കൽ അത്ര എളുപ്പമാകില്ല. ഐ ലീഗിൽ എട്ടാമതായാണ് ഇന്ത്യൻ കൗമാരപട ഫിനിഷ് ചെയ്തത്.

ഐ.എസ്.എല്ലിൽ നിറം മങ്ങി പോയ കേരള ബ്ലാസ്റ്റേഴ്സിന് സൂപ്പർ കപ്പിൽ നല്ലയൊരു പ്രകടനം കാഴ്ച്ച വെച്ചേ മതിയാവൂ.

സസ്‌പെൻഷനു ശേഷം സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സ് മിഡ് ഫീൽഡിൽ സക്കീറിന്
ബൂട്ട് കെട്ടാനാവും. സൂപ്പർ കപ്പ് സ്റ്റാർ സ്പോർട്സ് 2,3 എൽ ലൈവ് ടെലികാസ്റ് ഉണ്ടാവും. കോച്ച് നെലോക്കും ഈ മാച്ച് വളരെ പ്രധാനപെട്ടതാണ് കാത്തിരിക്കാം ആവേശപ്പോരാട്ടത്തിനായി കലിംഗയിലേക്ക്

Facebook Comments