സമനില തെറ്റുന്ന സമനിലകൾ

  • October 22, 2018
  • manjappada
  • Fans Blog
  • 0
  • 1867 Views

തുടർച്ചയായി രണ്ടാം ഹോം മത്സരത്തിലും സമനില കുരുക്കിൽ പെടുമ്പോൾ പലരും ആശങ്കയോടെ ആണ് ഇതിനെ നോക്കി കാണുന്നത്..
കൊൽക്കത്ത യെ അവരുടെ നാട്ടിൽ മുട്ടു കുത്തിച്ചു പ്രതീക്ഷകൾ വാനോളം ഉയർത്തി തുടങ്ങിയ നമ്മൾ പിന്നീട് ഇങ്ങോട്ട് കഴിഞ്ഞ സീസണുകൾ ആവർത്തിക്ക പെടുമോ എന്ന ആശങ്കയിലാണ്..
സമനില യിലൂടെ ഉള്ള ഒരു പോയിന്റ് വിലപ്പെട്ടത് ആണെങ്കിലും ഹോം മത്സരങ്ങളിലെ സമനില ഗുണം ചെയ്യില്ല എന്ന് കഴിഞ്ഞ സീസണിൽ നമുക്ക് മനസിലായത് ആണ്..
അവസരങ്ങൾ ഒട്ടേറെ ഉണ്ടാക്കി എടുക്കുന്നുണ്ടെങ്കിലും അതൊന്നും ഗോൾ ആക്കി മാറ്റാൻ സാധിക്കുന്നില്ല എന്നത് ഒരു പോരായ്മ ആയി നില നിൽക്കുന്നു..
കഴിഞ്ഞ രണ്ടു കളികളിലും ഒരേ തെറ്റുകൾ അവർത്തിക്കപ്പെട്ടപ്പോൾ ആണ് അർഹിച്ച രണ്ടു ജയങ്ങൾ കൈ വിട്ട് പോയത്..
ചങ്ക് തകരുന്ന വേദനയോടെ നോക്കി കാണുവാൻ മാത്രമേ മുപ്പതിനായിരം വരുന്ന കാണികൾക്ക് സാധിച്ചുള്ളൂ..
വരുന്ന മത്സരങ്ങളിൽ സസ്‌പെൻഷനിൽ നിന്നും മോചിതനായി തിരിച്ചെത്തുന്ന അനസ് ന്റെ സാനിധ്യം പ്രതിരോധ നിരക്ക് കൂടുതൽ ശക്തി പകരുമെന്ന കാര്യത്തിൽ സംശയമില്ല…
ജിങ്കാൻ – അനസ് കോംബോ ക്ക് വേണ്ടി ഉള്ള കാത്തിരിപ്പിന് കൂടിയാണ് അവസാനമാകുന്നത്..
തെറ്റുകൾ തിരുത്തി തിരിച്ചു വരാനും കന്നി ISL കപ്പ്‌ എന്ന സ്വപ്നം യാഥാർഥ്യം ആക്കുവാൻ കെൽപ്പുള്ള ടീം തന്നെയാണ് നമുക്കുള്ളത്..
ആ സ്വപ്നത്തിലേക്ക് സീസൺ മുഴുവനും നമ്മുടെ സപ്പോർട്ട് വലിയൊരു പങ്കു വഹിക്കും എന്നതിൽ സംശയമില്ല
ജയമായാലും തോൽവി ആയാലും സമനില ആയാലും സപ്പോർട്ട് ചെയ്യുക..
നമ്മുക്ക് നമ്മളുണ്ട്.

🖋സിനാൻ ഇബ്രാഹിം

Facebook Comments