വിജയം മാത്രം ലക്ഷ്യം വെച്ച് കൊമ്പന്മാർ

  • December 7, 2018
  • manjappada
  • Club News
  • 0
  • 1054 Views

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് നിർണായക പോരാട്ടത്തിൽ പുണെ സിറ്റി എഫ് സിക്കെതിരെ കൊമ്പുകോർക്കുന്നു. വൈകീട്ട് 7:30 ന് കൊച്ചി ജവാഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് കിക്ക്‌ ഓഫ്. തങ്ങളുടെ ആറാം ഹോം മത്സരം കൂടിയാണിത്. ഐ എസ് എല്ലിലെ വലിയ ഒരു ഇടവേളയ്ക്ക് മുൻപ് ബ്ലാസ്റ്റേഴ്സിന്റെ അവസാന ഹോം മത്സരം കൂടിയാണിത്. ഇത് കഴിഞ്ഞാൽ പിന്നെ ഫെബ്രുവരിയിലാണ് കൊച്ചിയിൽ മത്സരം ഉള്ളത്. അതിനിടെ ആരാധകർക്ക് ഒരു സന്തോഷവാർത്ത എത്തി ചേർന്നിരിക്കുകയാണ് , ലോൺ അടിസ്ഥാനത്തിൽ ഓസോൺ എഫ് സിയിലേക്ക് പോയ മലയാളികളുടെ സ്വന്തം ജിതിൻ. എം. എസ് ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. വളരെ മികച്ച പ്രകടനമായിരുന്നു അദ്ദേഹം അവിടെ കാഴ്ച വെച്ചത്. ജിതിൻ വരുന്നതോട് കൂടി ഫൈനൽ തേർഡിലെ പാളിച്ചകൾ ശെരിയാവും എന്ന് കരുതുന്നു. മികച്ച ഒരു മുന്നേറ്റകാരനാണ് ജിതിൻ മികച്ച അവസരങ്ങൾ ഗോൾ ആക്കി മാറ്റാൻ ഇനി ജിതിൻ നമ്മുടെ കൂടെ ഉണ്ടാവും.

കഴിഞ്ഞ മത്സരത്തിൽ വലിയ ഒരു മാറ്റം ആണ് നമ്മുടെ ടീമിന് വന്നുചേർന്നിട്ടുള്ളത്. തുടരെയുള്ള മോശം പ്രകടനത്തിന് ശേഷം വളരെ മികച്ച ഒരു മത്സരം നമ്മൾ കണ്ടു , പക്ഷെ ഇങ്ങനെ ഒരു പ്രകടനം കാണാൻ ഏറെ സമയം എടുത്തു കഴിഞ്ഞു. ഇനിയുള്ള മത്സരത്തിലും ഇതുപോലുള്ള പ്രകടനം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു. ഇന്ന് പുണെയുമായി അംഗത്തിനിറങ്ങുബോൾ ഒരു ജയം നേടുക എന്ന് ഉറച്ചു തന്നെയാണ് കൊമ്പന്മാർ കളികളത്തിലിറങ്ങുന്നത്. കൊൽക്കത്തയുമായുള്ള ആദ്യ മത്സരത്തിലെ ജയം ഒഴിച്ചാൽ പിന്നെ ബ്ലാസ്റ്റേഴ്‌സിന് ഇതുവരെ ജയിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ ഇന്ന് അതിനുള്ള തീരുമാനം ഉണ്ടാവും എന്ന് കരുതാം.

പുണെ ആണെങ്കിൽ പത്ത് കളികളിൽ നിന്ന് അഞ്ച് പോയിന്റുമായി ഒൻപതാം സ്ഥാനത്താണ്. അവർക്കും ലീഗിൽ ഒരു വിജയം മാത്രമേയുള്ളു. നമ്മുടെ സ്വന്തം ഹ്യൂമേട്ടൻ ഇത്തവണ പുണെക്ക് വേണ്ടി ഇന്ന് കളത്തിലിറങ്ങിയേക്കും. എന്തായാലും മികച്ച ഒരു മത്സരം പ്രതീക്ഷിക്കാം. കൊമ്പന്മാർക്ക് ഇനി ലീഗിൽ മുന്നേറാൻ പുനെയുമായുള്ള ജയം അനിവാര്യമാണ്.

ലോങ്ങ് ബോൾ ഒഴിവാക്കി പാസിംഗ് ഗെയിം വളരെ മനോഹരമായി അവതരിച്ചു കേരള ബ്ലാസ്റ്റേഴ്‌സ്.ഇനിയുള്ള മത്സരത്തിലും ഇത് തന്നെ പ്രതീക്ഷിക്കാം. സീസണിലെ രണ്ടാം ജയം തേടി അങ്കത്തട്ടിൽ ഇറങ്ങുമ്പോൾ കൊമ്പന്മാർക്ക് വിജയിച്ചേ തീരൂ. എന്തൊക്കെ ആയാലും ടീമിനൊപ്പം ആർത്തു വിളിക്കാൻ മഞ്ഞപ്പട ഉണ്ടാവും സ്റ്റേഡിയത്തിൽ.

ComeOnBlasters

Facebook Comments