ലോകത്തിന്റെ കാത്തിരിപ്പ് വെറുതെയായില്ല.അവർ വീണ്ടും ഫുട്ബോൾ മൈതാനത്തേക്ക് വരും

  • July 11, 2018
  • manjappada
  • Fans Blog
  • 0
  • 1979 Views

ഫുട്ബോൾ പരിശീലനത്തിനു ശേഷം മടങ്ങും വഴി തായ്ലാന്റിലെ താം ലുവാങ്ങ് ഗുഹക്കുള്ളിൽ കുടുങ്ങിപ്പോയ 12 ഫുട്ബോൾ താരങ്ങളേയും കോച്ചിനേയും നീണ്ട 17 ദിവസത്തെ രക്ഷാ പ്രവർത്തനത്തിനു ശേഷം രക്ഷപ്പെടുത്തിയതായി തായ് നേവിസീൽ അധികൃതർ അറിയിച്ചു.ലോകം കണ്ട ഏറ്റവും ദുർഘടമായ രക്ഷപെടുത്തതിലൂടെ ആണ് അവരെ വീണ്ടും ഗുഹയ്ക്ക് പുറത്തെത്തിച്ചത്.
2018 ജൂൺ 23ന് തങ്ങളുടെ സാധാരണ ഫുട്ബോൾ പരിശീലനത്തിന് ശേഷം പതിവ് പോലെ താം ലുവാങ്ങ് ഗുഹക്കുള്ളിൽ കയറിയതായിരുന്നു അവർ, എന്നാൽ കനത്ത മഴയിൽ വെള്ളപ്പൊക്കമുണ്ടാവുക യും അവർ കുടുങ്ങുകയുമായിരുന്നു. രക്ഷപ്പെടാനുള്ള തത്രപ്പാടിനിടയിൽ ഏകദേശം നാല് കിലോമീറ്ററോളം ഉള്ളിലേക്ക് പോയ അവരെ ബ്രിട്ടീഷ് ഡൈവർമാരാണ് കണ്ടെത്തിയത്. എകദേശം ആയിരത്തോളം പേർ നടത്തിയ രക്ഷാപ്രവർത്തനത്തിനിടയിൽ ഓക്സിജന്റെ അഭാവം മൂലം തായ് മുങ്ങൽ വിദഗ്ദൻ സെർജന്റ് സമൻ കുനന്റെ മരണം സംഭവിക്കുകയുണ്ടായിരുന്നു. എന്നിരുന്നാലും ആ 12 കുട്ടികളേയും കോച്ചിനേയും ജീവിതത്തിലേക്ക് കൊണ്ടുവരാനായത് സന്തോഷമുള്ള ഒരു സംഭവമായി മാറി. അന്താരാഷ്ട്രതലത്തിൽ വളരെ ചർച്ചയായ ഈ സംഭവത്തിൽ ഈ ടീമിനെ ഫിഫ ലോകകപ്പ് വേദിയിലേക്ക് ക്ഷണിക്കുകയുണ്ടായിരുന്നു, കൂടാതെ പല മുൻനിര ക്ലബുകളും തങ്ങളുടെ ഹോം ഗ്രൗണ്ടിലേക്ക് ഈ ധീരയോദ്ധാക്കളെ ക്ഷണിച്ചിട്ടുണ്ട്.
പുതുജീവിതത്തിലേക്ക് തിരിച്ചു എത്തിയ ആ പോരാളികൾക്ക് മഞ്ഞപ്പടയുടെ ആശംസകൾ നേരുന്നു. ഒപ്പം സ്വന്തം ജീവൻ പോലും വക വെക്കാതെ രക്ഷാപ്രവർത്തനം നടത്തിയ സെർജന്റ് സമൻ കുനന് മഞ്ഞപ്പടയുടെ ആദരാഞ്ജലികൾ നേരുന്നു..

Facebook Comments