മാർക്ക് സിഫനിയോസ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു

  • January 23, 2018
  • manjappada
  • Club News
  • 7
  • 9963 Views

 

 

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഡച്ച് യുവതാരം മാർക്ക് സിഫനിയോസ് ക്ലബ് വിട്ടു. കഴിഞ്ഞ വർഷത്തെ ഫൈനലിലെ തോൽവിയുടെ മുറിവുണക്കാൻ ISL നാലാം സീസണിൽ ഒരുങ്ങി തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. മുന്നേറ്റ നിരയിൽ മൂർച്ചകൂട്ടാൻ ISL ൽ കളിച്ചു ഏറെ പരിച്ചയസമ്പത്തുള്ള ഹ്യൂമിനും ലോകഫുട്ബോളിലെ അലസനായ മാന്ത്രികൻ എന്നറിയപ്പെടുന്ന സാക്ഷാൽ ഡിമിറ്റർ ബെർബറ്റോവിനും കൂട്ടായി മുൻ കോച്ച് റെനേ മുളെന്സ്റ്റീൻ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിലെത്തിച്ചതാണ് വെറും 19 വയസ്സ് മാത്രം പ്രായമുള്ള ഡച്ചുകാരൻ മാർക്ക് സിഫനിയോസിനെ. തുടർച്ചയായ സമനിലകളിൽ ഉഴറിയ ടീമിന്റെ ഗോൾദാഹം തീർക്കാൻ ഈ ചുണകുട്ടിക്ക് സാധിച്ചു. 12 മത്സരങ്ങൾ കളിച്ച മാർക്ക് 4 ഗോളുകൾ തന്റെ പേരിലാക്കി. കൂടാതെ ഒരു അസിസ്റ്റും ഈ 19-കാരന്റെ അക്കൗണ്ടിലുണ്ട്.

താരം ക്ലബ് വിട്ടുപോയതിന്റെ കാരണം വ്യക്തമല്ല. തന്റെ കരിയറിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ക്ലബ് വിട്ടതെന്നാണ് അറിയാൻ കഴിയുന്നത്.

 

 

നന്ദി…… സിഫിനിയോസ്

പുത്തന്‍ പ്രതീക്ഷകളുടെ ഒരു സീസണ്‍ ഞങ്ങള്‍ തുടങ്ങിയത് നിന്‍റെ ഗോളിലൂടെയാണ്. ഞങ്ങളുടെ സ്വപ്നങ്ങള്‍ക്ക് നിറം വച്ച് തുടങ്ങിയതും അവിടന്നാണ്. 19 വയസ്സിലും കളിക്കളത്തിലെ ഓരോ നീക്കങ്ങളിലും പരിചയ സമ്പന്നതയുടെ പക്വത നിഴലിച്ചു. നിന്‍റെ ഓരോ നീക്കങ്ങളിലും ഞങ്ങള്‍ ആര്‍ത്തു വിളിച്ചു.

“ആലേ ആലേ ആലേ ആലേ ആലേ
മാർക്ക് സിഫിനോസ് മാർക്ക് സിഫിനോസ് മാർക്ക് സിഫിനോസ്‌ ഓഹ് ആലേ”

ഇന്ന് നീ മടങ്ങുന്നു.. ആരവങ്ങളില്ലാതെ. ലക്ഷ്യത്തിലെത്താതെ, പക്ഷെ തല ഉയര്‍ത്തിത്തന്നെ മടങ്ങാം. അവസരം ലഭിച്ചപ്പോളൊക്കെ നീ ഞങ്ങളെ സന്തോഷിപ്പിച്ചു. നിനക്ക് മുന്നില്‍ അവസരങ്ങളുടെ നീണ്ട നിര ഉണ്ടാകും എന്ന് ഞങ്ങള്‍ക്കുറപ്പാണ്. . നിന്നിലെ കഴിവില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. എവിടെയായിരുന്നാലും നിന്‍റെ ഓരോ നേട്ടങ്ങളും ഞങ്ങള്‍ ആഘോഷിച്ചിരിക്കും. കാരണം ‘Once a Blaster; Always a Blaster’

Facebook Comments