മലയാളികളുടെ സ്വന്തം മാനുപ്പ ഇനി ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം.

  • July 9, 2018
  • manjappada
  • Fans Blog
  • 0
  • 9564 Views

മലയാളികളുടെ സ്വന്തം മാനുപ്പ ഇനി ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം.

സക്കീർ മുണ്ടംപാറ ഇങ്ങനൊരു പേര് മലപ്പുറത്ത് ചോദിച്ചാൽ ആരപ്പാ ഓൻ എന്ന് നമ്മളോട് ചോദിച്ചെന്നിരിക്കും എന്നാൽ മാനുപ്പാ എന്ന് ചോദിച്ചാൽ അള്ളാ ഞമ്മടെ മാനുപ്പാ , ഓനേ അറിയാത്തോര്ണ്ടാ ഈ ദുനിയാവിൽ എന്നാവും ഉത്തരം, മലപ്പുറം അരീക്കോട് ജനിച്ച് വളർന്ന സക്കീർ എന്ന പയ്യന് ഫുട്ബോൾ എന്നത് സ്വാഭാവികമായും തന്റെ രക്തത്തിലലിഞ്ഞ് ചേർന്നിരുന്നു, പതിനഞ്ചാം വയസ്സിൽ സ്പന്ദനം അരീക്കോടിനു വേണ്ടി ബൂട്ടണിഞ്ഞ് തുടങ്ങിയ സക്കീർ പതിയെ പതിയെ മാനുപ്പയായി വളർന്നു, പ്രൊഫഷണൽ ഫുട്ബോളിൽ മലയാളിയുടെ സ്വന്തം SBTയിൽ 2007ൽ തുടങ്ങിയ യാത്ര ഒരു ദശാബ്ദത്തിന് ശേഷം തിരിച്ച് മലയാളിയുടെ ചങ്കിടിപ്പായ ചങ്കിലെ ചങ്കായ ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങി വന്നിരിക്കുന്നു,ബ്ലാസ്റ്റേഴ്‌സിന്റെ മദ്ധ്യനിരയുടെ ചുമതല ഏറ്റെടുത്ത് കൊണ്ട്. ചെന്നൈയിനൊപ്പം ഒരു ISL കിരീടമണിഞ്ഞ മാനുപ്പക്ക് സ്വന്തം ടീമിനൊപ്പം ഒരു ISL കിരീടം ചൂടുവാൻ സാധിക്കും എന്ന ആത്മവിശ്വാസമുണ്ട്. സ്വന്തം നാട്ടിലേക്ക്, സ്വന്തം കുടുംബത്തിലേക്ക് സ്വാഗതം മാനുപ്പ..

🖋Arun Sreemadhavam

Facebook Comments