മഞ്ഞപ്പട അറേബ്യൻ ലീഗ് ഇന്ന്

  • October 5, 2018
  • manjappada
  • Features
  • 0
  • 749 Views

ഫുട്ബോളിന്റെ നാട്ടു മഹിമയെ എന്നും നെഞ്ചോട് ചേർത്ത് വെക്കുന്ന മഞ്ഞപ്പട തട്ടകത്തിൽ ഫുട്ബോളിന്റ കളിയാവേശം ഇന്നും നിലച്ചിട്ടില്ലെന്ന് തെളിയിച്ച് കൊണ്ട് വിശാലമായ മൈതാനപ്പരപ്പിൽ കാറ്റ് നിറച്ച പന്തിന് പിറകെ ഓടിത്തളരാതെ പുതുതലമുറക്ക് മുന്നിൽ പഴയ കാല ഫുട്ബോൾ പ്രതാപം സമ്മാനിക്കാൻ മിഡ്‌ഡിൽ ഈസ്റ്റ്ന്റെ കളിയാട്ട ഭൂമികയായ യു എ ഇ ഒരു ഫുട്ബോൾ വസന്തം വിരുന്നെത്തുകയാണ്.


യു എ ഇ യിലെ കല കായിക പ്രവർത്തന രംഗത്ത് നിറസാന്നിധ്യമായ് ജ്വലിച്ച് നിൽക്കുന്ന മഞ്ഞപ്പട യു എ ഇ സംഘടിപ്പിക്കുന്ന രണ്ടാമത് MAFL 2.0 ഫുട്ബോൾ മാമാങ്കം ഒക്ടോബർ ആദ്യ വാരത്തോടെ യു എ ഇ യുടെ രാജകീയ കുരുക്ഷേത്ര ഭൂമികയായ ദുബായ് ഫ്ലഡ് ലൈറ്റ്സ്റ്റേഡിയത്തിൽ അരങ്ങേറുകയാണ്.

കൗശലത്തിന്റെയും കളി മികവിന്റെയും മാസ്മരിക ഭാവങ്ങളുമായ് യുദ്ധ സന്നാഹങ്ങളൊരുക്കി യു എ ഇ യിൽ നിന്നും ആറ്റിക്കുറിക്കിയെടുത്ത 8 ഗ്ലാമർ പടകൾ ,പടയും പടയാളികളും പടനായകരുമായ് MAFL 2.0 മൈതാനിയിൽ മാറ്റുരച്ച് മാറ്റ് നോക്കാൻ പോർക്കച്ചമുറുക്കുകയാണ്.

ആർത്തിരമ്പുന്നകാണികളുടെ കാതടിപ്പിക്കുന്ന ആരവങ്ങൾക്ക് മുമ്പിൽ ഉഴുത് മറിക്കുന്ന കണങ്കാലുമായ് വിജയത്തിന്റെ ചെങ്കതിരുകൾ കൊയ്തെടുക്കാൻ മാന്ത്രിക തയാൽ തുന്നിച്ചേർത്ത ബൂട്ടായുധങ്ങളുമായ് കഴിഞ്ഞ വർഷ ലൂസേഴ്‌സ് ഫൈനൽ റണ്ണേഴ്‌സ് അപ്പ് ആയ റോയൽ ക്യാപിറ്റൽ അബുദാബി.
,
മുന്നേറ്റത്തിന്റെ മൂർച്ച കൊണ്ട് എതിരാളികളുടെ മനസ്സിൽ ഭീതി ജനിപ്പിക്കുന്ന ഫോർവേഡുകളുമായ് ഫുജൈറ ഫാൽക്കൻസ് ,,,

തന്ത്രങ്ങളുടെ നിധിശേഖരത്തിൽ നിന്നും അവസരോചിതമായ് മാന്ത്രിക വിദ്യകൾ പുറത്തെടുക്കാൻ കഴിവുള്ള താര പ്രൗഡിയുമായ് കഴിഞ്ഞ സീസൺ ലൂസേഴ്‌സ് ഫൈനൽ വിജയികളായ ദുബായ് വാരിയേഴ്‌സ്
,
ചീറിപ്പായുന്ന ഷോട്ടുകളിലും അളന്ന് മുറിച്ച പാസുകളിലും കളിയും കലാമൂല്യവും ഉണ്ടെന്ന് തെളിയിക്കാൻ അജ്‌മാൻ പൈറേറ്റ്സ്

അക്രമണ ഫുട്ബോളിന്റെ വശ്യതയും പ്രതിരോധത്തിന്റെ മതിൽക്കെട്ടുകൾ തീർക്കുന്ന കളിമികവിന്റെ മാസ്മരികതയുമായ് കഴിഞ്ഞ വർഷ വിജയ കിരീടം ചൂടിയ അൽ ഐൻ സുൽത്താൻ

മനുഷ്യ മസ്തിഷ്കം മരവിച്ച് പോകുന്ന മാസ്മരിക പ്രകടനത്തിന്റെ മായാവലയങ്ങൾ തീർക്കാൻ ഹുരിക്കൻസ് യു എ ക്യു

അപ്രതീക്ഷിത മുന്നേറ്റങ്ങളും അപരാജിത കുതിപ്പുകളും തട്ടു തകർപ്പൻ ഷോട്ടുകളുമായ് കഴിഞ്ഞ വര്ഷം കൈകളിൽ നിന്നും വഴുതിപോയ കിരീടം തിരിച്ചു പിടിക്കാൻ ഷാർജ തമ്പുരാൻസ് ,

ഒരു ജനതയുടെ കാൽപ്പന്ത് പ്രേമത്തിനാൽ സ്ഫോടനാത്മക ഫുട്ബോളിന്റെ പോരാട്ട വീര്യം നെഞ്ചേറ്റി കടന്ന് വരുന്ന റാസ് അൽ ഖായിമ യുണൈറ്റഡ്

തുടങ്ങിയ പ്രഗത്ഭ ടീമുകൾ മാറ്റുരക്കുന്ന MAFL 2.0 മാമാങ്കത്തിലേക്ക് എല്ലാ ഫുട്ബോൾ പ്രേമികൾക്കും ഹൃദ്യമായ സ്വാഗതം ,

Facebook Comments