ബ്ലാസ്റ്റേഴ്‌സ് എന്ന വികാരം

  • November 13, 2018
  • manjappada
  • Fans Blog
  • 0
  • 961 Views

ഓരോ തവണ ബ്ലാസ്റ്റേഴ്‌സിന്റെ കളിക്കായി വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ പലരും വീട്ടിൽ നിന്നും കേൾക്കുന്ന ഒരു ചോദ്യമുണ്ട്…
” സമനില യും തോൽവിയും കാണാൻ എന്തിനാടാ ഇത്ര ദൂരം പോകുന്നത് വീട്ടിൽ ഇരുന്നു കണ്ടു കൂടെ ”
അതിനു ഒരു മറുപടി പോലും പറയാനാകാതെ ആകും പലരും മൗനമായി വീട്ടിൽ നിന്നും ഇറങ്ങുക..
കഴിഞ്ഞ 3 ഹോം മാച്ചിലും വിജയം അറിയാതെ നിൽക്കുമ്പോൾ നാലാമത് ഒരു ഹോം മാച്ച് നു വേണ്ടി യാത്ര ചെയ്യുമ്പോൾ വീണ്ടും പലയിടത്തു നിന്നും പരിഹാസങ്ങൾ സ്റ്റേഡിയത്തിൽ വന്ന മിക്കവരും നേരിട്ടിട്ടുണ്ടാകും എന്നിട്ടും അവർ പിന്നെയും വന്നു എന്നതിന് കാരണം
ബ്ലാസ്റ്റേഴ്‌സ് എന്ന ടീമിനെ അത്രമേൽ സ്നേഹിക്കുന്നുണ്ട് അവർ ..
കേരള ഫുട്ബോൾ അകാല ചരമം പ്രാപിക്കുന്ന ഘട്ടത്തിൽ നിന്നുമാണ് ബ്ലാസ്റ്റേഴ്‌സ് കേരള ഫുട്ബോൾ നെ എടുത്തുയർത്തുന്നത്..
കേരളത്തിൽ ഉടനീളം ഉള്ള ഫുട്ബോൾ പ്രേമികൾക്ക് അത് പുത്തനൊരാവേശമായി മാറി..
ഒരു നീളൻ മുടിയും താടിയുമായി വന്ന പഞ്ചാബി പയ്യൻ മലയാളികളുടെ സ്വന്തമായി മാറി..
തോല്വിയിലും സമനിലയിലും കട്ടക്ക് കൂടെ നിൽക്കുന്ന കാണികളുടെ പിന്തുണ പല വിദേശ താരങ്ങളെയും കേരളത്തിലേക്ക് അടുപ്പിച്ചു..
ബ്ലാസ്റ്റേഴ്‌സ് വിട്ടു പോയ പല താരങ്ങളും വീണ്ടും ബ്ലാസ്റ്റേഴ്‌സ് ൽ കളിക്കാൻ താല്പര്യം കാണിക്കുന്നു..
പ്രീ സീസണിന് വേണ്ടി കൊച്ചിയിലെത്തിയ മെൽബൺ സിറ്റി ഡിഫൻഡർ പോലും ഇവിടെ കളിക്കാൻ താല്പര്യം പറഞ്ഞതും നമ്മുടെ ഈ സപ്പോർട്ട് കണ്ടിട്ട് തന്നെയാണ്..
ഈ സപ്പോർട്ട് ന് എന്നെങ്കിലും ഒരിക്കൽ പ്രതിഫലം കിട്ടുക തന്നേ ചെയ്യും എന്നതിൽ തർക്കമില്ല..
അതിനിടയിൽ പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും ഒക്കെ കേൾക്കാം..
അത് കൂടുതൽ ഊർജത്തോടെ സപ്പോർട്ട് ചെയ്യാനുള്ള ഇന്ധനം ആകണം..
നൂറ്റാണ്ടുകൾ പാരമ്പര്യം ഉള്ള പല ക്ലബ്‌ കളും കപ്പ്‌ നേടാതെ ബുദ്ധിമുട്ടുമ്പോഴും അവരുടെ കാണികൾ അവരെ സപ്പോർട്ട് ചെയ്തു ഒപ്പം നിൽക്കുന്നത്
യൂറോപ്പിലും മറ്റും കാണാൻ കഴിയുന്ന കാഴ്ചയാണ്..
പല വിധത്തിലൂടെ ഉള്ള പ്രതിസന്ധിയിലൂടെ ഇനിയും കടന്നു പോയേക്കാം..
ഒരുപക്ഷെ ഇനിയും തോൽവികൾ തളർത്തിയേക്കാം..
പക്ഷെ മറ്റൊരു ടീമിനെ സപ്പോർട്ട് ചെയ്യാൻ മനസ്സ് അനുവദിക്കില്ല…
വളരെ മികച്ചൊരു പ്രകടനത്തിലൂടെ ടീമിന് തിരിച്ചു വരാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു..
മാനേജ്മെന്റ് ന്റെ ഭാഗത്തു നിന്നും കുറച്ചു കൂടി ഒരു പ്രൊഫഷണൽ സമീപനം ഉണ്ടായാൽ തന്നേ ഇപ്പോഴത്തെ പകുതി പ്രതിസന്ധികൾ പരിഹരിക്കാൻ സാധിക്കും..
മഞ്ഞപ്പട ക്ക് ഒപ്പം നമ്മളോരോരുത്തരും സപ്പോർട്ട് തുടരുക..
ISL കപ്പ്‌ ൽ സന്ദേശ് ജിങ്കാൻ മുത്തം വെക്കുന്ന നിമിഷത്തിനായി കാത്തിരിക്കാം…

🖋സിനാൻ ഇബ്രാഹിം

Facebook Comments