ബ്ലാസ്റ്റേഴ്‌സിന്റെ വന്മതിലുകൾ

  • October 6, 2018
  • manjappada
  • Fans Blog
  • 0
  • 1181 Views

പ്രാഞ്ച്വൽ ഭൂമിച്ചിന്റെ വേൾഡ് ക്ലാസ്സ്‌ ലോങ്ങ്‌ റേഞ്ചർ ഉയർന്നു ചാടിയ ധീരജിനെയും നിഷ്പ്രഭൻ ആക്കി വലയിൽ പതിക്കുമ്പോൾ isl അഞ്ചാം സീസണിൽ ആദ്യമായി ബ്ലാസ്റ്റേഴ്സിന്റെ യുവനിര അടങ്ങിയ പ്രതിരോധം കാഴ്ചക്കാർ ആവുകയായിരുന്നു..
അത്രക്ക് മനോഹരമായിരുന്നു ആ ഗോൾ…
ആ ഒരു ഗോളിന് മാത്രമേ ഈ പ്രതിരോധത്തിനെ ഭേദിക്കാൻ സാധിക്കുമായിരുന്നുള്ളൂ..

യുവത്വം ആണ് ബ്ലാസ്റ്റേഴ്‌സിന്റെ കരുത്തു..
പ്രതിരോധത്തിലും ഗോൾ കീപ്പിങ്ലുമായി രണ്ടു പതിനെട്ടുകാരൻമ്മാർ തുടർച്ചയായി രണ്ടാമത്തെ മത്സരത്തിലും isl പോലെ വലിയൊരു വേദിയിൽ കഴിവ് തെളിയിച്ചെങ്കിൽ ഇന്ത്യൻ ഫുട്ബോൾ ഉം ബ്ലാസ്റ്റേഴ്‌സ് ഉം ശെരിയായ പാതയിൽ തന്നെയാണ് സഞ്ചരിക്കുന്നത്..
റൈറ്റ് വിങ്ങിൽ രാകിപിന്റെ പ്രകടനം വളരെ മികച്ചത് തന്നെയാണ്..
റൈറ്റ് വിംഗ് ബാക്ക് പോലെ ഒരു സ്ഥാനം ഒരു പതിനെട്ടു കാരനെ വിശ്വസിച്ചു ഏൽപ്പിച്ച ഡിജെ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു..
ധീരജ് സിംഗ് ന്റെ പ്രകടനം ആണ് എടുത്തു പറയേണ്ട മറ്റൊന്ന്..
ആറടി പോലും ഉയരം ഇല്ലാത്ത ഒരു പതിനെട്ടുകാരൻ ബ്ലാസ്റ്റേഴ്‌സ് ന്റെ ഗോൾ വലയം കാക്കണമെന്നുണ്ടെങ്കിൽ എത്രത്തോളം ആയിരിക്കും ആ ചെറുപ്പക്കാരന്റെ കഴിവ് എന്ന് മനസിലാക്കാവുന്നതേ ഉള്ളു..
ഡിജെയുടെ ആ തീരുമാനവും ശെരി വെക്കുന്ന പ്രകടനമാണ് ധീരജ് ഉം കഴിഞ്ഞ മത്സരങ്ങളിൽ കാഴ്ച വെച്ചത്..
ഒപ്പം ജിങ്കൻ ഉം പെസിച്ചും ഉം ലാലു വും കൂടി ചേരുമ്പോൾ ഏതു മുന്നേറ്റത്തിന്റെ യും മുനയൊടിക്കാൻ കഴിയും എന്നതിൽ തർക്കമില്ല..

ഗോൾ അടിക്കുന്നതിനൊപ്പം ഗോൾ അടിപ്പിക്കാതിരിക്കുന്നതിൽ ഉള്ള മിടുക്ക് ആണ് ഒരു ടീമിന്റെ വിജയയാത്രയിൽ പ്രധാനമാകുന്നത്..

പരിക്കിൽ നിന്നും മോചിതനായി കാലിയും സസ്‌പെൻഷൻ കഴിഞ്ഞു അനസ് ഉം വരുമ്പോൾ ആണ് സെലെക്ഷൻ ന്റെ കാര്യത്തിൽ ഏറ്റവും തലവേദന ഉണ്ടാകുന്നത്..
ഇനിയും കഴിവ് നിറഞ്ഞ പ്ലയെര്സ് ബെഞ്ചിൽ ഉണ്ടെന്നത് തന്നേ ഒരു പ്രതീക്ഷ ആണ്..
എന്തായാലും ഇത്രയും ബെഞ്ച് സ്ട്രെങ്ത് ഉള്ള ഒരു ടീം കഴിഞ്ഞ നാല് സീസണുകളിലും കാണുവാൻ കഴിഞ്ഞിരുന്നില്ല…

ഈ യുവ നിര തന്നെയാകും ബ്ലാസ്റ്റേഴ്‌സ് ന്റെ കന്നി ISL കപ്പിലേക്കുള്ള പ്രയാണത്തിൽ കരുത്തും പ്രതീക്ഷയുമാവുക..

🖋 സിനാൻ ഇബ്രാഹിം

Facebook Comments