ബ്ലാസ്റ്റേഴ്‌സിന്റെ മിഡ്‌ഫീൽഡ് എഞ്ചിൻ

  • November 6, 2018
  • manjappada
  • Fans Blog
  • 0
  • 1085 Views

അധികം ആരാലും അറിയപ്പെടാതെ വളരെ അപ്രതീക്ഷിതമായിട്ട് ആയിരുന്നു ആ 20 കാരൻ പയ്യന്റെ ബ്ലാസ്റ്റേഴ്‌സ് ലേക്കുള്ള കടന്നു വരവ്..
അവിടെ നിന്നും വെറും ഒരു വർഷം കൊണ്ട് ഇന്ന് ഓരോ മലയാളി ഫുട്ബോൾ പ്രേമികളുടെയും ചങ്കിൽ ഒരിടം സ്വന്തമാക്കിയിരുന്നു ഈ കണ്ണൂർ സ്വദേശി…

അതെ “സഹൽ അബ്ദുൽ സമദ് ”

ടീമിലേക്കെത്തിയ ആദ്യ സീസണിൽ പകരക്കാരുടെ നിരയിൽ ആയിരുന്നു സഹലിന്റെ സ്ഥാനം..
പകരക്കാനായി ഒന്ന് രണ്ടു മത്സരങ്ങൾ ഇറങ്ങിയെങ്കിലും ശ്രദ്ധിക്കപ്പെടുന്ന ഒരു പ്രകടനം കാഴ്ച വെക്കുവാൻ സഹലിനു ആയിരുന്നില്ല..
സീസൺ അവസാനത്തിനു ശേഷം റിസേർവ് ടീമിലേക്ക് പോയ സഹലിന്റെ ജീവിതം തന്നേ മാറ്റി മറിച്ചത് അവിടെ സഹൽ നടത്തിയ മിന്നുന്ന പ്രകടനം ആയിരുന്നു..

ആ പ്രകടനത്തിന്റെ ബലത്തിൽ മെയിൻ ടീമിലേക്ക് മടങ്ങി എത്തിയ ഈ കണ്ണൂർ കാരനു പിന്നീട് ഇങ്ങോട്ട് ഉള്ളതെല്ലാം ഒരു സ്വപ്നം പോലെ ആയിരുന്നു..
മെൽബൺ സിറ്റി ക്കും ജിറോണ ക്കും എതിരെയുള്ള പ്രീസീസൺ മത്സരങ്ങളും ഗുണം ചെയ്തു എന്ന് തന്നേ വേണം പറയാൻ..

ISL ലെ ആദ്യ മത്സരത്തിൽ തന്നേ സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം പിടിച്ച സഹൽ, ഹാഫ് ടൈം വരെയേ കളിച്ചുള്ളൂ എങ്കിലും മികച്ച പ്രകടനത്തിലൂടെ എല്ലാവരുടെയും ശ്രദ്ധ നേടാൻ അതിലൂടെ സാധിച്ചു..
പിന്നീടിങ്ങോട്ട് സ്ഥിരം സ്റ്റാർട്ടർ ആയ സഹൽ മിഡ് ഫീൽഡ് ൽ കളി നിയന്ത്രിച്ചു തുടങ്ങി..
ജെംഷേദ്പുർ നെതിരെ മാത്രമായിരുന്നു സഹലിനു സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം ലഭിക്കാതെ പോയത്..
എങ്കിലും സെക്കന്റ്‌ ഹാഫ് ൽ കേരളം ആ മത്സരത്തിൽ തിരിച്ചു വന്നതിൽ ഈ ചെറുപ്പക്കാരന് ചെറുതല്ലാത്ത പങ്കുണ്ട്..
എതിർ ടീമിന്റെ പ്രതിരോധം കീറി മുറിക്കുന്ന പാസ്സുകളും വിദേശ താരങ്ങളുടെ കാലുകളിൽ നിന്ന് പോലും പന്ത് വളരെ എളുപ്പത്തിൽ ഇന്റർസെപ്റ്റ് ചെയ്യാനുള്ള കഴിവും ആണ് ഈ 21 കാരനെ വേറിട്ടു നിർത്തുന്നത്..
ചുരുക്കി പറഞ്ഞാൽ “ബ്ലാസ്റ്റേഴ്‌സ് ന്റെ മിഡ്‌ഫീൽഡ് എഞ്ചിൻ ”

ആറു മത്സരങ്ങൾ പൂർത്തിയായപ്പോൾ ബ്ലാസ്റ്റേഴ്‌സ് ന്റെ നില പരുങ്ങലിൽ ആയി നിൽക്കുമ്പോഴും സഹലിന്റെ പ്രകടനം ആവേശം കൊള്ളിക്കുന്നതാണ്..
അതിലൊരു പ്രതീക്ഷയും സന്തോഷവുമുണ്ട്..

പാസ്സിങ്ങിൽ കുറെ കൂടി കൃത്യത വരുത്തി കഴിഞ്ഞാൽ ഇന്ത്യയിലെ തന്നേ ഏറ്റവും മികച്ച മിഡ്ഫീൽഡർ ആകാൻ അധികം താമസമില്ല..

ഇനിയും മികച്ച പ്രകടനങ്ങളിലൂടെ ബ്ലാസ്റ്റേഴ്‌സ് നെ തിരിച്ചു കൊണ്ട് വരും എന്ന് നമ്മുക്ക് പ്രത്യാശിക്കാം..

🖋-സിനാൻ ഇബ്രാഹിം

Facebook Comments