പ്രതീക്ഷിക്കാം… നമ്മുടെ ടീം തിരിച്ചുവരും | Kalandar Safir

  • January 23, 2018
  • manjappada
  • Fans Blog
  • 4
  • 23865 Views

 

മലയാളികളുടെ സ്വന്തം ടീം ഇന്ന് വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത് .. ആരാധകർ ഒരുപാട് പ്രതീക്ഷ അർപ്പിച്ച ടീം ഇങ്ങനെ ഒരു അവസ്ഥയിൽ നിൽക്കുമ്പോൾ ചങ്ക് പറിച്ചു കൂടെ നിന്നവർ പോലും തള്ളിപ്പറയുകയാണ് കണ്ണഞ്ചിപ്പിക്കുന്ന പിന്തുണ കൊണ്ട് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആരാധക കൂട്ടായ്മയായി മാറിയ മഞ്ഞപ്പട പോലും പല കോണിൽ നിന്നും വിമർശനങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്നു…. അന്ധമായ പിന്തുണ എന്നതാണ് മഞ്ഞപ്പടയ്ക്കെതിരെയുള്ള പുതിയ വിമർശനം..
ടീമിനെതിരെയുള്ള ആരാധകരുടെ വിമർശനങ്ങൾ പലതാണ്..
കളിക്കാരും കോച്ചും മാനേജ്മെന്റും ഒരുപോലെ ഇരകളുമാണ്

എവിടെയാണ് നമ്മുടെ ടീമിന് പിഴച്ചത്, എന്തിനെയാണ് വിമര്ശിക്കേണ്ടത്.. മുമ്പൊന്നും നേരിടേണ്ടി വന്നിട്ടില്ലാത്ത അവസ്ഥയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്

മാനേജ്മെന്റിനും പ്ലെയേഴ്സിനുമെതിരെ ഹാഷ്ടാഗ് ക്യാമ്പയിൻ വരെ തുടങ്ങി പ്രതിഷേധിക്കുന്നവർ മാനേജ്മെന്റ് ഈ സീസണിൽ ആരാധകരുടെ താല്പര്യം അനുസരിച്ചു ചെയ്ത കാര്യങ്ങൾ ഒന്ന് തിരിഞ്ഞു നോക്കേണ്ടിയിരിക്കുന്നു

തുടക്കത്തിൽ ടീം സെലക്ട് ചെയ്ത സമയത്തു നമ്മൾ ഒന്നടങ്കം പ്രതികരിച്ചത് ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച ടീം എന്നല്ലേ
കഴിഞ്ഞ മൂന്ന് സീസണുകളിലായി ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ കോട്ട കാത്തു മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം നേടിയ ജിങ്കനെ നിലനിർത്തി ക്യാപ്റ്റൻ സ്ഥാനം നൽകി

ഒരുപക്ഷേ ISL രണ്ട് മൂന്ന് സീസണുകളിൽ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് ഏറ്റവും കൂടുതൽ പഴി കേട്ടത് ആദ്യ സീസണ് ശേഷം ഇയാൻ ഹ്യൂമിനെ വിട്ട് കളഞ്ഞതിന് ആയിരിക്കും.. ഈ സീസണ് മുമ്പ് നമ്മുടെ ഹ്യൂമേട്ടനെ തിരിച്ചു ടീമിലെത്തിച്ചു

ഇന്ന് എടു ബെഡിയയെയും അഹമ്മദ് ജാഹുവിനെയുമൊക്കെ ചൂണ്ടിക്കാട്ടിയാണ് ടീമിനെ താരതമ്യം ചെയ്ത് കുറ്റപ്പെടുത്തുന്നത്.. കഴിഞ്ഞ സീസണുകളിൽ ഇവരെക്കാളും നന്നായി കളിച്ച താരങ്ങളെ തന്നെയാണ് ഡ്രാഫ്റ്റിലൂടെ ടീമിലേക്കെതിച്ചത് ..
അറാത്ത ഇസുമിയും,മിലൻ സിംഗും , ജാക്കി ചാന്തും ഒക്കെ ആയിരുന്നു കഴിഞ്ഞ സീസണുകളിൽ നിറഞ്ഞാടിയത്

നമ്മുടെയൊക്കെ ആഗ്രഹം പോലെ തന്നെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പന്ത് കൊണ്ട് മാജിക് തീർത്ത മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച താരം ബെർബറ്റോവിനെയും സൈൻ ചെയ്യിപ്പിച്ചു

കളിക്ക് ഇറങ്ങുന്നതിന് മുമ്പ് എന്ത് കൊണ്ടും isl ലെ നമ്പർ വണ് ടീം ആയിരുന്നു ബ്ലാസ്റ്റേഴ്‌സ്..
ഇങ്ങനെയൊരു ടീം ഇത്തരത്തിൽ മങ്ങിയ പ്രകടനം കാഴ്ചവെക്കും എന്ന് മുൻകൂട്ടി മനസ്സിലാകാത്തതാണോ മാനേജ്മെന്റിനും സിഇഒ വരുണ് ത്രിപുനെനിക്കും സംഭവിച്ച പിഴവ്…

മാത്രമല്ല ടീമിന്റെ തുടർച്ചയായ മോശം പ്രകടനങ്ങൾകൊടുവിൽ കോച്ചിനെ മാറ്റി ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സിനെ ഫൈനലിൽ എത്തിച്ച ഡേവിഡ് ജെയിംസിന് ആ ചുമതല നൽകി.. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കിസിറ്റോ എന്ന മികച്ച മിഡ്ഫീല്ഡരെ കൊണ്ട് വന്ന് ടീമിനെ ശക്തിപ്പെടുത്താൻ ശ്രമിച്ചു

എന്നിട്ടും ഈ ടീം കടലാസിൽ കരുത്തരായി ഒതുങ്ങുമ്പോൾ
ബ്ലാസ്റ്റേഴ്‌സ് കളിക്കുന്ന സ്ഥലത്തെല്ലാം മഞ്ഞക്കടൽ തീർത്തു കൊണ്ട് away മാച്ചിന് ഹോം മാച്ചിന് കിട്ടുന്നത് പോലെയുള്ള പിന്തുണ നൽകി ടീമിന്റെ വൻ തോൽവിയിൽ നിരാശരാവാതെ കൂടെ നിന്ന മഞ്ഞപ്പടക്കൂട്ടം ടീമിനൊപ്പം വിമര്ശിക്കപ്പെട്ടു കൊണ്ടിരിക്കുമ്പോൾ ഓർക്കേണ്ട ഒന്നുണ്ട് ഒന്നിനൊന്ന് മികച്ച കളിക്കാർ കളിയിൽ ഒത്തിണക്കം കാട്ടാത്തതും ഫോമിലേക്കുയരാത്തതും മാനേജ്മെന്റിന്റെ കുറ്റമായി ഒരിക്കലും കാണാൻ പറ്റില്ല

തുടർച്ചയായി മത്സരങ്ങൾ കളിക്കേണ്ടി വരുന്ന ഒരു ടീമിന് കളിക്കാരുടെ ഫിറ്നെസ് വലിയൊരു വെല്ലുവിളിയാണ് മെയിൻ ടീം ഫോം കണ്ടെത്താതിടത് നല്ലൊരു റിസർവ് ബഞ്ച് ഇല്ലാത്തത് കോച്ചിന് തലവേദന സൃഷ്ടിക്കുന്നു…

ഇംഗ്ലീഷ് പ്രീമിയർ ലീഗും ലാലിഗയും കാണുന്ന ചില ആരാധകരുടെ പരാതി ടീം നിലവാരം കാണിക്കുന്നില്ല എന്നതാണ്.. യൂറോപ്യൻ ലീഗുകളിൽ സ്വന്തം ടീം തുടർച്ചയായി തോക്കുമ്പോൾ ടീമിനൊപ്പം എന്ന് പറഞ്ഞു സ്റ്റാറ്റസിടുന്ന ഇത്തരക്കാർ ബ്ലാസ്റ്റേഴ്‌സിന്റെ ഈ മോശം അവസ്ഥയിൽ ടീമിന്റെയും കളിക്കരുടെയും സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോയി തെറി വിളിക്കാതിരുന്നെങ്കിൽ വലിയ ഉപകാരമായിരുന്നു..

ഇനിയും പ്ലെയേഴ്‌സ് സൈനിംഗിന് വേണ്ടി മുറവിളി കൂട്ടുന്നവർ പുതിയ ഒരു കളിക്കാരൻ വന്ന് ഒന്നോ രണ്ടോ കളിയിൽ നിറം മങ്ങിയാൽ അവനെ പുറത്താകൽ ക്യാമ്പയിൻ നടത്താൻ മുൻപന്തിയിൽ ഉണ്ടാവുകയും ചെയ്യും

6 മത്സരങ്ങൾ കൂടി ബാക്കിയിരിക്കെ താരങ്ങൾ ഫോമിലേക്കുയർന്നാൽ ഇന്ന് തള്ളിപ്പറയുന്നവർക്കൊക്കെ കണ്ണിലുണ്ണിയായി മാറും ഈ ടീമും മാനേജ്മെന്റും

മോശം കളി വരുമ്പോൾ വിമര്ശിക്കണം അത് തന്നെയാണ് വേണ്ടത് പക്ഷെ ഒന്നും അതിരു കടന്ന് ടീമിനെ തന്നെ തള്ളിപ്പറയുന്ന അവസ്ഥ ഉണ്ടാവരുത്.. സ്റ്റേഡിയം കാലിയാക്കിയുള്ള പ്രതിഷേധങ്ങളുമല്ല വേണ്ടത്..

നമ്മുടെ താരങ്ങൾക്ക് ആരാധകരിൽ എത്രത്തോളം വിശ്വാസമാണ് ഉള്ളതെന്ന് കാണുക
ഇന്നലെ ജിങ്കൻ തന്റെ ഫേസ്ബുക് അക്കൗണ്ടിൽ ഷെയർ ചെയ്ത മഞ്ഞപ്പട ആരാധകരുടെ ചിത്രത്തിന് താഴെ കുറിച്ചത് ഇങ്ങനെ ആയിരുന്നു.. *”its not over until its over”*
അതെ ഒന്നും അവസാനിക്കാൻ പോവുന്നില്ല

ഇനിയും പ്ലേഓഫ് സാധ്യതകൾ അസ്തമിക്കാതിടത്തോളം നമുക്ക് പ്രതീക്ഷിക്കാം, കൂടെ നിക്കാം നമ്മുടെ ചങ്കിടിപ്പായ ബ്ലാസ്റ്റേഴ്സിനൊപ്പം…
ഇനി അഥവാ പുറത്തായാൽ തന്നെ ഇത് കൊണ്ടൊന്നും എല്ലാം അവസാനിക്കുന്നില്ല.. ബ്ലാസ്റ്റേഴ്‌സ് ഉള്ള കാലം വരെയും മഞ്ഞപ്പട കൂടെ ഉണ്ടാവും വിമര്ശിക്കേണ്ടത് പോലെ വിമർശിച്ചും ചങ്ക് പറിച്ചു പിന്തുണ നൽകിയും…?

✒സാഫിർ

Facebook Comments