പുതുതാളം കണ്ടെത്താൻ മാറ്റങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലേക്ക്

  • January 25, 2019
  • manjappada
  • Club News
  • 0
  • 2109 Views

ഐ എസ് എൽ അഞ്ചാം സീസണിലെ വലിയ ഒരിടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും പുനാരാരംഭിക്കുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് കോപ്പൽ ആശാന്റെ എ.ടി.കെ യെ ആണ് ഇന്ന് നേരിടാൻ പോകുന്നത്. ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരം കൂടിയാണിത്. ഈ സീസണിലെ ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് എ.ടി.കെ യെ തോല്പിച്ചിരുന്നു.

ഡേവിഡ് ജെയിംസിനു പകരമായി മുൻ നോർത്ത് ഈസ്റ്റ് കോച്ച് നിലോ വിൻഗാഡോ ആണ് ഇപ്പോഴത്തെ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ. പുതിയ കോച്ചിന്റെ കീഴിൽ പുത്തൻ തന്ത്രങ്ങളുമായി ഇറങ്ങുകയാണ് കൊമ്പന്മാർ. ഇനി ഒന്നും നഷ്ടപെടാനില്ല, അതുകൊണ്ട് തന്നെ എല്ലാം മറന്ന് പോരാടാൻ തയാറായി തന്നെയാണ് പടയാളികൾ ഇറങ്ങുന്നത്. ഇത്തവണ ഏറെ മാറ്റങ്ങൾ ടീമിൽ കാണുവാൻ സാധിക്കും. ചില പ്ലെയേഴ്‌സ് മറ്റുള്ള ടീമിലേക്ക് ലോൺ അടിസ്ഥാനത്തിലും മറ്റുമായി ട്രാൻസ്ഫർ ചെയ്തിരിക്കുകയാണ്. സക്കീറിന് സസ്പെൻഷൻ മൂലം കളിക്കാൻ സാധിക്കുകയില്ല. പുതിയ ചില പ്ലെയേഴ്‌സ് ടീമിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്.

“ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് ലീഗിൽ എട്ടാമതാണ്, പ്ലേ ഓഫ് സാധ്യത ഒട്ടും തന്നെ നിലനിൽക്കുന്നില്ല.ഇനിയു ള്ള മത്സരങ്ങളിൽ ഒരു പോസറ്റീവ് റിസൾട്ട് കണ്ടെത്തി സൂപ്പർ കപ്പിന് യോഗ്യത നേടുകയാണ് നമ്മുടെ ലക്ഷ്യം.ആദ്യ ആറിൽ എത്തുന്നവർക്കാണ് സൂപ്പർ കപ്പ് യോഗ്യത,അതുകൊണ്ടുതന്നെ ആദ്യ ആറിൽ എത്തുകയാണ് ഇനി ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം”; പരിശീലകൻ നിലോ വിംഗാഡ പ്രെസ്സ് വ്യക്തമാക്കി.

വിനീത്,നാസറി എന്നിവർ ലോൺ അടിസ്ഥാനത്തിൽ ചെന്നൈയിൽ എഫ്.സി യിലേക്ക് ചുവടു മാറിയപ്പോൾ ബറോയിങ്ദൊ ബോഡോ ബ്ലാസ്റ്റേഴ്സിൽ എത്തി. ഗോൾ കീപ്പർ നവീൻ കുമാർ എഫ്.സി ഗോവയിലേക്ക് പോയപ്പോൾ ഗോവൻ സെക്കന്റ്‌ കീപ്പർ ലാൽത്തുമാവിയ റാൾട്ടെ ബ്ലാസ്റ്റേഴ്‌സ് കുപ്പായം അണിയും.

ജിങ്കാൻ ടീം വിടുന്നു എന്നുള്ള അഭ്യുഹങ്ങളും അതിനിടയ്ക്ക് പരന്നിരുന്നു. എന്നാൽ ജിങ്കാൻ ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരും.
നല്ല കളി കളിച്ചു സീസൺ മികച്ച ഒരു പൊസിഷനിൽ ഫിനിഷ് ചെയ്യാം. അടുത്തത് സൂപ്പർ കപ്പ് ആണ് അതിനുള്ള മികച്ച ഒരു മുന്നൊരുക്കം ആയിരിക്കും ഇത്. അങ്കതട്ടിലെ ചടുലമാർന്ന പോരാട്ടം കാഴ്ചവെക്കാൻ കൊമ്പന്മാർ തയ്യാറാണ്, അതോടൊപ്പം തന്നെ ആരാധകരുടെ മികച്ച പിന്തുണയും ടീമിന് ആവശ്യമാണ്. കൊച്ചി ജവാഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വൈകീട്ട് 7:30 നാണ് കിക്ക്‌ ഓഫ്. കാത്തിരിക്കാം പുതുതാളവുമായി കളിക്കളത്തിൽ എത്തുന്ന കൊമ്പന്മാർക്കായി.

Facebook Comments