പരാജയങ്ങളിൽ നിന്ന് കരകയറാൻ ബ്ലാസ്റ്റേഴ്‌സ്

  • November 29, 2018
  • manjappada
  • Club News
  • 0
  • 1850 Views

തുടരെ മൂന്നു തോൽവികൾ ഏറ്റു വാങ്ങിയ ബ്ലാസ്റ്റേഴ്‌സ് ചെന്നൈക്ക് എതിരെ പന്തു തട്ടാൻ ഇറങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ആരാധകർ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ മത്സരത്തിൽ നോർത്ത് ഈസ്റ്റുമായി ഇഞ്ചുറി ടൈമിൽ രണ്ടു ഗോൾ വഴങ്ങിയാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപെട്ടത്.

അപ്പുറത്ത് ചെന്നൈ പോയിന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്‌സിനു താഴെയായാണ് സ്ഥാനം. വിജയം മാത്രം ലക്ഷ്യം വെച്ചിറങ്ങുന്ന ചിര വൈരികൾ മറീന അരീനയിൽ ബൂട്ടുകെട്ടാൻ ഇറങ്ങുമ്പോൾ മത്സരം തീ പാറും എന്നുറപ്പാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസിനെ അലട്ടുന്നത് നിരവധി വിഷയങ്ങളാണ് ടൂർണമെന്റിലെ തന്നെ ഏറ്റവും നല്ല ഡിഫൻസീവ് ലൈൻ എന്ന് പറഞ്ഞു ഇറങ്ങിയ കൊമ്പന്മാക്ക് ഇതു വരെ ശോഭിക്കാൻ ആയിട്ടില്ല. മുന്നേറ്റ നിരയിലെ സ്ലാവിസ, പെകൂസൻ എന്നിവരുടെ പരിക്കും ജെയിംസിനെ അലട്ടുന്ന വിഷയങ്ങളാണ്.

തുടർ തോൽവികളിൽ നിന്നും ഉയർത്തെഴുന്നേൽക്കാൻ ഉറച്ചു തന്നെയാവും കേരള ബ്ലാസ്റ്റേഴ്‌സിന്റെ പോരാളികൾ ഇന്ന് അങ്കത്തട്ടിലേക്കിറങ്ങുക.

#KeralaBlasters
#Manjappada

Facebook Comments