നോർത്ത് ഈസ്റ്റ്‌ കീഴടക്കാൻ കച്ച കെട്ടി കൊമ്പമാർ

  • November 23, 2018
  • manjappada
  • Club News
  • 0
  • 525 Views

ലീഗിലെ രണ്ടാം ഇന്റർനാഷണൽ ബ്രേക്ക് കഴിഞ്ഞ് ഐ എസ് എൽ അഞ്ചാം സീസണിൽ തങ്ങളുടെ എട്ടാമത്തെ മത്സരത്തിന് കൊമ്പന്മാർ ഇന്ന് ഇറങ്ങുന്നു. നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ് സിയാണ് എതിരാളികൾ. മത്സരം ഇന്ദിരഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ വൈകീട്ട് 7:30ന് ആണ് കിക്ക്‌ ഓഫ്. ആരാധകർക്ക് വേണ്ടി ഒരു ജയം എന്നതിലുപരി മറ്റൊന്നും ബ്ലാസ്റ്റേഴ്സിന്റെ മുൻപിൽ ഇല്ല. മാത്രമല്ല ഇനി മുന്നോട്ടുള്ള യാത്രകളിൽ ഈ മത്സരത്തിലെ ജയം അനിവാര്യമാണ്. ആദ്യ മത്സരത്തിലെ എ ടി കെ യോട് ഒപ്പം ഉള്ള ജയം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് അക്കൗണ്ടിൽ ഉള്ളത് പിന്നീട് അങ്ങോട്ട് നാല് സമനിലയും രണ്ട് തോൽവിയുമാണ് ഏറ്റുവാങ്ങിയിരിക്കുന്നത്.

കഴിഞ്ഞ സീസൺവരെ മങ്ങി നിൽക്കുന്ന ഒരു ടീം ആയിരുന്നു നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി. എന്നാൽ ഐ എസ് എൽ അഞ്ചാം സീസൺ മുതൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രകടനമാണ് അവർ പുറത്തെടുത്തിരിക്കുന്നത്. വളരെ മികച്ച ഒരു ടീമും അവർ കളികളത്തിൽ കാണിക്കുന്ന കോംബിനേഷനുമെല്ലാം മനോഹരമാണ്. ആറ് കളികളിൽ നിന്ന് മൂന്ന് വിജയവും, രണ്ട് സമനിലയും ,ഒരു തോൽവിയുമായി പതിനൊന്ന് പോയന്റോടെ അഞ്ചാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ്‌.

മികച്ച ബെഞ്ച് സ്‌ട്രെങ്ത് ഉണ്ടായിട്ടും ബ്ലാസ്റ്റേഴ്‌സിന് ഇതുവരെ ആദ്യ ഇലവൻ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നത് ഒരു തിരിച്ചടി തന്നെയാണ്. ആദ്യ കളിയിലെ വിജയം മാറ്റിനിർത്തിയാൽ പിന്നീടങ്ങോട്ട് അർഹിച്ച ജയം ഒന്നും നേടാൻ സാധിച്ചില്ല. അത് ടീമിനെ വല്ലാതെ അലട്ടുന്നുണ്ട്, എന്തൊക്കെ ആയാലും ഇനിയും തിരിച്ചു വരാൻ ബ്ലാസ്റ്റേഴ്സിനെ കൊണ്ട് സാധിക്കും. കാരണം ആറ് മാസത്തോളം നീണ്ടുനിൽക്കുന്ന ഒരു വമ്പൻ ലീഗ് ആണ് ഇത്തവണത്തേത് പതിനെട്ടു മത്സരങ്ങളിൽ ആകെ ഏഴെണ്ണം മാത്രമേ കഴിഞ്ഞിട്ടുള്ളൂ ,ഇനിയുള്ള മത്സരങ്ങളിൽ കൂടുതൽ മികവ് പുറത്തെടുത്താൽ നമുക്ക് മുന്നേറാം.

പത്ത് ദിവസത്തെ വിശ്രമം ടീമിന് നന്നായി ഗുണം ചെയ്യും. ടീമിന് വേണ്ടി കഠിനമായി പ്രയത്നിക്കുന്ന പ്ലെയേഴ്‌സ് ആണ് നമുക്കുള്ളത്. അത് കൊണ്ട് തന്നെ
മികച്ച ഒരു പ്രകടനമായിരിക്കും ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റ് എഫ് സി യോട് പുറത്തെടുക്കുക.
ബ്ലാസ്റ്റേഴ്‌സിന്റെ ഈ അവസ്ഥയിലും കൂടെ നിൽക്കുന്ന ആരാധകർക്കു വേണ്ടിയെങ്കിലും അവർക്ക് ജയിച്ചേ മതിയാവൂ. കാത്തിരിക്കാം പുത്തൻ ചുവടുകളുമായി കളിക്കളത്തിൽ പോരാടാൻ എത്തുന്ന കൊമ്പന്മാർക്ക് വേണ്ടി.

#Teamup4kerala
#Kerala_Blasters
#Manjappada

Facebook Comments