തീപാറും പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിന് സമനില

  • February 6, 2019
  • manjappada
  • Club News
  • 0
  • 300 Views

നൂറ് നൂറ്‍ പൂക്കളെ ചതരച്ച കാലമേ വാടുകില്ല വീഴുകില്ല ഈ മഞ്ഞ പൂവുകൾ. സതേൺ ഡെർബിയിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില. വാശിയേറിയ പോരാട്ടത്തിനൊടുവിൽ കൊമ്പന്മാർ ബംഗ്ലുരുവിനോട് സമനില വഴങ്ങിയിരിക്കുന്നു. കളിക്കളത്തിലെ മിന്നും പ്രകടനം കാഴ്ച്ച വെച്ച ബ്ലാസ്റ്റേഴ്‌സിന് പക്ഷെ അത് കൂടുതൽ നേരം പിടിച്ചിരുത്താനായില്ല.

തീർത്തും ആക്രമിച്ചു കളിച്ച ആദ്യ പകുതി. കേരള ബ്ലാസ്റ്റേഴ്സിനെ മൊത്തത്തിൽ അഴിച്ചു പണിതാണ് കോച്ച് നിലോ വിൻഗാഡോ ടീമിനെ കളികളത്തിൽ ഇറക്കിയത്. സഹൽ-പെക്കുസൺ- കിസീറ്റോ കോംബോ വളരെ അപകടകാരിയായിരുന്നു. മധ്യനിരയിൽ കളിമെനഞ്ഞു ആക്രമിച്ചു കളിക്കുകയായിരുന്നു കോച്ചിന്റെ തന്ത്രം. അത് വലിയ ഒരു വിജയമായിരുന്നു. അതിനിടയ്ക്ക് തലയ്ക്ക് പരുക്കേറ്റ് കളികളത്തിൽ നിറഞ്ഞു കളിക്കുന്നുണ്ടായിരുന്നു നമ്മുടെ സ്വന്തം കപ്പിത്താൻ. ഒരു തുണി വലിച്ചു കെട്ടി മുഴുനീളെ അത്യുഗ്രൻ പ്രകടനം കാഴ്ച വെക്കുകയായിരുന്നു ജിങ്കൻ. ബ്ലാസ്റ്റേഴ്സിന് വീണുകിട്ടിയ പെനാൽറ്റി സ്ലാവിസ ഒരു പിഴവും കൂടാതെ വലയിൽ ആക്കി. തുടർന്ന് ആക്രമിച്ച കളിച്ച കൊമ്പന്മാർ ഏറെ വൈകാതെ തന്നെ പെക്കൂസണിലൂടെ ഒരു വൺഡർ ഗോളിന് സാക്ഷ്യം വഹിച്ചു. പെക്കുസന്റെ ഷോട്ട് ഗോൾ കീപ്പർ ഗുർപ്രീത്തിന് ഒരു അവസരവും നൽകാതെ വലയിലേക്ക് വെടിയുണ്ട പോലെ പാഞ്ഞു കയറി.

രണ്ടാം പകുതി മുഴുവൻ ബെംഗളൂരു നിറഞ്ഞാടുകയായിരുന്നു. എപ്പോ വേണേലും ഗോൾ നേടാം എന്നായി. അവർക്ക് ഒരു വിജയം അനിവാര്യമായിരുന്നു, അതുകൊണ്ട് തന്നെ പരിക്കിൽ നിന്ന് മോജിതനായ മിക്കു പകരക്കാരനായി ഇറങ്ങി. ആക്രമിക്കാൻ ഒരു മടിയും ഇല്ലാതെ അവർ ആദ്യ ഗോളും വൈകാതെ നേടി സുനിൽ ഛേത്രി നൽകിയ പന്ത് ഉദാന്ത വലിയിലേക്ക് എത്തിച്ചു. ആക്രമിക്കാൻ മറന്നു പോയ ബ്ലാസ്റ്റേഴ്‌സ് ന് വളരെ കുറച്ചു അവസരം മാത്രമാണ് രണ്ടാം പകുതിയിൽ നേടിയെടുത്തത്. സഹൽ നൽകിയ ഒരു മനോഹരമായ പാസ് സ്ലാവിസ അടിച്ചെങ്കിലും നിർഭാഗ്യവശാൽ അത് ഗോൾ പോസ്റ്റിൽ തട്ടി തെറിച്ചു. അത് ഒരു പക്ഷെ ഗോൾ ആയിരുന്നെങ്കിൽ കളി തന്നെ മാറിയേനെ. ഏറെ വൈകാതെ തന്നെ സുനിൽ ഛേത്രി ബംഗ്ലുരുവിന്‌ വേണ്ടി സമനില ഗോൾ കണ്ടെത്തുകയായിരുന്നു. തികച്ചും പ്രതിരോധത്തിൽ ഊന്നി കളിക്കുകയായിരുന്നു അവസാന ഇരുപത് മിനുറ്റുകളിൽ. അതിന് പകരം ആക്രമിച്ചു കളിക്കുകയായിരുന്നുവെങ്കിൽ കളിയുടെ ഗതി തന്നെ മാറിയേനെ.

Facebook Comments