ജീവൻമരണ പോരാട്ടത്തിനായി ബ്ലാസ്റ്റേഴ്‌സ്

  • November 11, 2018
  • manjappada
  • Club News
  • 0
  • 870 Views

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് തങ്ങളുടെ ഏഴാം മത്സരത്തിന് ഇറങ്ങുന്നു. ശക്തരായ എഫ് സി ഗോവ യാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. കൊച്ചി ജവാഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വൈകീട്ട് 7:30 ന് ആണ് കിക്ക്‌ ഓഫ്. ബ്ലാസ്റ്റേഴ്‌സിന്റെ നാലാം ഹോം മത്സരം കൂടി ആണിത്. ഇതുവരെ ആറ് മത്സരങ്ങളിൽ നിന്ന് ഒരു വിജയവും, നാല് സമനിലയും, ഒരു തോൽവിയുമാണ് ബ്ലാസ്റ്റേഴ്സിന് നേടാനായത്.
എ ടി കെയോട് ഒപ്പം ആയിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ വിജയം. അതിന് ശേഷം ഒരു വിജയം നേടാൻ കൊമ്പന്മാർക് ഇതുവരെ ആയിട്ടില്ല. ഇന്ന് അതിനുള്ള തീരുമാനം ഉണ്ടാവും എന്ന് കരുതാം. മികച്ച കളി കാഴ്ച വെച്ചിട്ടും ജയിക്കാൻ സാധിക്കാതെ നിൽക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. ഫൈനൽ തേർഡിലെ പാളിച്ചകൾ പരിഹരിച്ചു മികച്ച വിജയം നേടാൻ കാത്തിരിക്കുകയാണ് ആരാധകർ. എതിരാളികൾ ഗോവ ആയത് കൊണ്ട് കനത്ത ഒരു പരീക്ഷണമായിരിക്കും ബ്ലാസ്റ്റേഴ്സിന്.

ആറ് കളികളിൽ നിന്ന് നാല് വിജയവും, ഒരു സമനിലയും, ഒരു തോൽവിയുമായി പതിമൂന്ന് പോയിന്റോടെ ഒന്നാം സ്ഥാനത് നിൽക്കുകയാണ് സെർജിയോ ലൊബേറയുടെ ഗോവൻ ടീം. ഗോവയ്ക് ഗോളുകളിൽ ഒരു പഞ്ഞവും ഇല്ലാത്തത് കൊണ്ട് ബ്ലാസ്റ്റേഴ്സിന്റെ ഡിഫെൻസിന് കൂടുതൽ പണിയാണ്. ഏത് നേരവും അറ്റാക്കിങ് നടത്തുന്ന ഗോവയുടെ സ്‌ട്രൈക്കർ ആയ കോറോ ആണ് അപകടകാരി. മികച്ച ഒരു ടീം തന്നെ അവർക്ക് ഉണ്ട്. അതിൽ ആര് വേണമെങ്കിലും സ്കോർ ചെയ്യാം. എല്ലാവരെയും സൂക്ഷിക്കണം. ഈ മത്സരത്തിൽ വിജയം നേടൽ ബ്ലാസേഴ്സിന്
അത്ര എളുപ്പം അല്ല.

പക്ഷെ അവസാനം വരെ പൊരുതാൻ കൊമ്പന്മാർ തയ്യാറാണ്. പോരായ്മ എല്ലാം പരിഹരിച്ച് ഒരു വിജയം നേടാൻ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളികളത്തിൽ ഇറങ്ങുന്നത്. എതിരാളികൾ നിസാരകാരല്ലാത്തത് കൊണ്ട് ഡിഫെൻസിൽ ഇന്ന് അനസ് എടത്തൊടികയെ ഇറക്കാൻ സാധ്യത കൂടുതലാണ്. തുടർച്ചയായ മത്സരങ്ങളിൽ ബെഞ്ചിലിരിക്കേണ്ടി വന്ന ഇന്ത്യൻ വൻ മതിൽ ഇന്ന് ബ്ലാസ്റ്റേഴ്‌സിനു വേണ്ടി കളത്തിലിറങ്ങും. മധ്യ നിരയിലെ പോരായ്മകൾ എല്ലാം പരിഹരിച്ചു ഇനി ഉള്ളത് ഫൈനൽ തേർഡിലെ ഗോൾ നേടാൻ സാധിക്കാത്തതാണ്. മികച്ച അവസരങ്ങൾ ഒരുക്കിയിട്ടും ഗോൾ നേടാൻ സാധിക്കാത്തത് ടീമിനെ വല്ലാതെ അലറ്റുന്നുണ്ട് . അത് കൊണ്ട് തന്നെ വിജയം കയ്യെത്തും ദൂരത്ത് നിന്നും അകന്ന് പോകുന്നു. പക്ഷെ ഇത്തവണ അത് ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കാം.ഒരു വിജയത്തിൽ
കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല. പക്ഷെ എതിരാളികൾ ഗോവ ആയത് കൊണ്ട് കനത്ത പോരാട്ടം തന്നെ ആയിരിക്കും ഇന്ന് കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ.
കാത്തിരിക്കാം തീ പാറും പോരാട്ടത്തിനായി

#KeralaBlasters
#Manjappada

Facebook Comments