ജിങ്കൻ തുടരും 💛

  • April 20, 2019
  • manjappada
  • Club News
  • 0
  • 552 Views

ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ നെടുംതൂൺ സന്ദേശ് ജിങ്കൻ ടീമിൽ തുടരും. ഇന്ന് വൈകുന്നേരത്തോടെയാണ് ആരാധകരുടെ പ്രിയതാരം ജിങ്കനുമായി കരാർ പുതുക്കിയ വിവരം ടീം മാനേജ്മെന്റ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.

ഐ.എസ്.എൽ ആദ്യ സീസണിൽ എമർജിങ്ങ് താരമായി വരവറിയിച്ച ജിങ്കൻ കഴിഞ്ഞ അഞ്ചു സീസണുകളിലും (2014 – 19) ബ്ലാസ്റ്റേഴ്സിനായി കളിച്ച ഏക താരം കൂടെയാണ്. നിലവിൽ ഐ.എസ്.എല്ലിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ കളത്തിലിറങ്ങിയ റെക്കോർഡും ജിങ്കനു സ്വന്തമാണ് (76 മത്സരങ്ങൾ).

  • ശരത് കുയ്യാറ്റിൽ

Facebook Comments