ചരിത്രം തിരുത്തി ബ്ലൂ ടൈഗേഴ്‌സ്

  • January 6, 2019
  • manjappada
  • News
  • 0
  • 1371 Views

നൂറ്റിമുപ്പത് കോടി ജനങ്ങളുടെ പ്രതീക്ഷയുമായി പന്തുതട്ടിയ പോരാളികൾക്ക് തെറ്റിയില്ല,ചരിത്ര വിജയത്തിലേക്ക് ഇന്ത്യ ചുവടുവച്ചിരിക്കുന്നു. അറേബ്യൻ മണ്ണിൽ ആടി തിമിർത്ത് ഇന്ത്യ. അൻപത്തിയഞ്ചു വർഷങ്ങൾക്ക് ശേഷം ഏഷ്യൻ കപ്പിലെ ചരിത്രത്തിലെ വിജയം നേടിയിരിക്കുന്നു നമ്മുടെ പടയാളികൾ. ഏല്ലാവർക്കും ഒരു മുന്നറിയിപ്പ് കൂടി കൊടുത്തു lകൊണ്ട് വലിയ ഒരു വിജയം നേടിയിരിക്കുകയാണ് ഇന്ത്യ.
കോടി കണക്കിന് ആളുകളുടെ സ്വപ്നം ഇന്ന് പൂവണിഞ്ഞു. ആരാധകരുടെ പ്രാർത്ഥനയും കളിക്കാരുടെ ജീവൻ മരണ പോരാട്ടവും ഇന്ത്യയെ വമ്പൻ വിജയത്തിലേക്ക് എത്തിച്ചിരിക്കുന്നു.

എണ്ണം പറഞ്ഞ നാല് ഗോളുകൾ, തായ്ലാന്റിനെ നിഷ്പ്രഭമാക്കി ഇന്ത്യ വിജയം കൈവരിച്ചിരിക്കുന്നു. മലയാളികൾക്ക് അഭിമാനിക്കാം ആഷിഖ് കുരുണിയന്റെ ആദ്യ രാജ്യാന്തര മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചതിനു. മാത്രമല്ല ഇന്ത്യയുടെ രണ്ട് ഗോളുകൾക്കും വഴി ഒരുക്കിയത് ആഷിഖ് ആയിരുന്നു. അത് പോലെ തന്നെ പ്രതിരോധത്തിൽ അനസ് എടത്തോടികയും. സുനിൽ ഛേത്രി എന്ന ലെജൻഡ്
നിറഞ്ഞാടിയ കളികളത്തിൽ ഇരട്ട ഗോളുകൾ നേടാനായി. ആദ്യ പകുതി 1-1 സമനിലയിൽ പിരിഞ്ഞിരുന്നു. ആദ്യ പകുതിയിൽ മിക്ക സമയങ്ങളിലും തായ്ലാൻഡ് ആക്രമം അഴിച്ചുവിടുകയായിരുന്നു. നിരന്തരം പോരാടിയ ഇന്ത്യ 27 ആം മിനുട്ടിൽ ആഷിഖ് നടത്തിയ മുന്നേറ്റത്തിൽ നിന്ന് കിട്ടിയ പെനാൽറ്റി ഛേത്രി ഒരു പിഴവും കൂടാതെ വലയിൽ ആക്കി. ഏറെ വൈകാതെ തന്നെ സമനില ഗോളും വന്നു.

തിരിച്ചുവരവിന്റെ രണ്ടാം പകുതി.എവിടെ തെറ്റ് കണ്ടെത്തിയോ അവിടെ തിരുത്തി
ആക്രമണത്തിനൊരുങ്ങി കളിച്ച ഇന്ത്യക്ക് 47 ആം മിനുട്ടിൽ ഉദാന്ത നൽകിയ പാസിൽ ഛേത്രി ഒരു പ്രയാസവും കൂടാതെ വലയിൽ ആക്കി 2-1. എപ്പോൾ വേണമെങ്കിലും ഇന്ത്യ ഗോൾ നേടാം എന്ന പ്രദീക്ഷയിലായി പിന്നീട് അതിന് 68 ആം മിനുട്ടിൽ അനിരുദ്ധ് താപ്പയുടെ ഗോളിലൂടെ വിരാമമിട്ടു. ആഷിഖിനെ പിൻവലിച്ചു ജെജെയെ കളികളത്തിൽ ഇറക്കി. താപ്പയെ പിൻവലിച്ചു ബോർജസ്‌നേയും.തുടരെ തുടരെ അക്രമം നടത്തിയ ഇന്ത്യ 81 ആം മിനുട്ടിൽ ജെജെയുടെ മനോഹരമായൊരു ഗോളിൽ 4-1 ന് മുൻപിൽ എത്തി.

ജയത്തോടെ നോക്ക്ഔട്ട് പ്രതീക്ഷകൾ ഉയർന്ന് നിൽക്കുന്നു.യു.എ.ഇയും ബെഹ്‌റിനുമായുള്ള മത്സരം സമനിലയിൽ പിരിഞ്ഞപ്പോൾ ഇന്ത്യ ഗ്രൂപ്പിൽ ജയത്തോടെ ഒന്നാം സ്ഥാനത്താണ്. ഏവർക്കും പ്രതീക്ഷ പകരുന്നതായിരുന്നു ഇന്ത്യയുടെ ഈ ചരിത്ര വിജയം.എല്ലാവർക്കും ഒരു മുന്നറിയിപ്പ് കൂടിയാണ് ഈ വിജയം.
ഇനി ഉള്ള രണ്ടു മത്സരങ്ങളിൽ നിന്നും ഒരു സമനില കൈവരിച്ചാൽ കൂടി ഇന്ത്യ അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കും.
ജനുവരി 10 നു ആതിഥേയരായ യൂ.എ.ഇ ആണ് ബ്ലൂ ടൈഗേർസിന്റെ അടുത്ത എതിരാളികൾ.
ചരിത്രം കുറിച്ചിരിക്കുന്നു ഇനിയും ആവർത്തിക്കട്ടെ.

BackTheBlues💙
AsianDream🇮🇳

Facebook Comments